Monday, November 22, 2010

ക്ലാസ്മേറ്റ്സ് - 8(ലേഡീസ് ഒണ്‍ലി )

കഴിഞ്ഞ ഭാഗത്തിലേക്കുള്ള വഴി.. (ക്ലാസ്സ്‌മേറ്റ്സ്-7

മെല്ലെ വാതില്‍ തുറന്നു.. ഹോ.. കാണേണ്ട കാഴ്ച തന്നെ.. അറുപത്താറു പെണ്‍പിള്ളേര്‍ കൂട്ടം കൂടി വാചകമടി.. സൌണ്ട് എനര്‍ജിയില്‍ നിന്നും കറണ്ട് ഉണ്ടാക്കാന്‍ പറ്റീരുന്നേല്‍ ഇന്ത്യ എന്നേ സ്വയം പര്യാപ്തത നേടിയേനെ.. മണ്ടന്‍ ശാസ്ത്രജ്ഞന്‍മാര്‍... 


പെട്ടെന്ന് അന്തരീക്ഷം മൂകമായി കാണപ്പെട്ടു.. എന്റമ്മേ.. അതുങ്ങള് നമ്മളെ കണ്ടു.. എല്ലാത്തിന്റെം കയ്യില്‍ കത്തി.. ഓടിയാല്‍ രേക്ഷപ്പെടാം.. ഓടണോ?? 


"ഡാ.. ബോണ്ടാ... "


ഞ: "ബോണ്ട നിന്‍റെ കെട്ടിയോന്‍.. യുവര്‍ ഹസ്ബെന്‍റ്..."


പ്രവി: "ഇത് ഞാനാടാ.. "


ഞ: "അതോണ്ട്? വട്ടപ്പേര് പരസ്യമായിട്ടാണോ വിളിക്കുന്നെ??? നീ അങ്ങ് തടിച്ചു പോയല്ലോടീ പെണ്ണെ.. "


പ്ര: "പോടാ.. "

രേവതി ദൂരെ നിന്നൊന്നു നോക്കി.. കണ്ണ് കൊണ്ട് "ഇതൊക്കെ എന്ത് തടി.. എന്‍റെ ചക്കരെടെ അല്ലേ തടി.. " എന്ന് കാണിച്ചു.. മനസ്സിലായില്ലെന്ന് തോന്നുന്നു.. അവള്‍ അടങ്ങി.. 

അന്‍: "ഡാ.. നിന്‍റെ ലവനെ അവിടെങ്ങും കണ്ടില്ലല്ലോ.. വന്നില്ലേ?? "

പ്ര: "വന്നല്ലോ.. പിള്ളേരുമായി നടക്കുവായിരിക്കും.. അവന്മാര്‍ക്ക് ഇന്ത്യ ഇഷ്ടമല്ല.. ഇവിടെ ഫ്രണ്ട്സ് ഇല്ലത്രെ.. സൊ.. ചേട്ടന്‍ അവരെയും കൊണ്ട് നടക്കുവായിരിക്കും.. "


മൊട(രഹസ്യമായി ) : "ഡാ.. ഇതില്‍ വീഡിയോ ഏതാന്നു എങ്ങനെ കണ്ടു പിടിക്കും?? എല്ലാം ഒന്ന് പോലിരിക്കുന്നു.. "


ഞാ: "വാ തുറന്നു ഒന്ന് ചിരിക്കെടെ.. ദാ ഇത് പോലെ.. ഹാ ... ഹാ.. ഹാ..."


ഇത്രേം കഴിഞ്ഞില്ല.. മുറിയുടെ ഒത്ത നടുക്ക് നിന്നു അമ്പലത്തില്‍ മണിയടിക്കും പോലൊരു ചിരി.. 


ഞാ: "ദോണ്ടേ... അത് തന്നെ വീഡിയോ.. നിനക്കവളുടെ സ്വഭാവം അറിയില്ലേ.. തുമ്മിയാ ചിരിക്കുന്ന ടീം അല്ലേ.. ഫൂള്‍... അവളല്ല.. നീ.. "


മൊട പതുക്കെ വിദ്യയുടെ അടുത്ത് പോയി സംസാരം തുടങ്ങി.. മെല്ലെ ചുറ്റും കണ്ണോടിച്ചു.. ദേണ്ടെ. മെര്‍ലിന്‍.. 


ഞാ: "ഹല്ലോ.. മെര്‍ലിന്‍.. എന്തൊക്കെ ഉണ്ട്? സുഖം അല്ലേ?? കോളേജ് വിട്ടിട്ടു ഒരു വിവരോം ഇല്ലല്ലോ.. താന്‍ ഫസ്റ്റ് യിയറില്‍ തന്നില്ലേ ആ ബൊമ്മ.. മറ്റേ ക്യുപിട് ബൊമ്മ.. അതിപ്പോഴും എന്‍റെ ഉണ്ട്.. "


അന്‍: "സ്റ്റുപ്പിട് ബൊമ്മയാ ?? "


ഞാ: "സ്റ്റുപ്പിട് അല്ലെടെ.. ക്യുപിട് .. ഗോഡ് ഓഫ് ലവ്.. " (ഇത്രേം പറഞ്ഞു ഇളിച്ചു കാണിച്ചു.. )


മെര്‍: "സുഖമാണ് പ്രമോദ്.. "


എവിടുന്നോ വളരെ ചൂടേറിയ രെശ്മികള്‍ എന്‍റെ കയ്യില്‍ വന്നു പതിച്ചു.. ഇതെവിടുന്നു?? അടുപ്പത്ത് വല്ലോം വെച്ചേക്കണാ.. നോക്കുമ്പോ എന്താ.. രേവതിയുടെ തീവ്ര ദൃഷ്ടി എന്‍റെ മേത്താണ്..


ഞാ: "പക്ഷെ.. അതിന്‍റെ അപ്പുറത്ത് ഒരു വലിയ ബൊമ്മയുണ്ട്.. അതാണ്‌ എനിക്കേറ്റവും ഇഷ്ടം.. എന്‍റെ രേവതി എനിക്ക് മേടിച്ചു തന്നതാണ്.. അല്ലേടി..??? ദോ നിക്കണ കണ്ടാ.. കള്ളി.. എന്‍റെ എല്ലാം എല്ലാമായ രേവതി..  " (അവടെ ഭാവം കണ്ടാല്‍ അറിയാം... ഏറ്റില്ല.. )


അന്‍:  "അതേതു ബൊമ്മ.. "


ഞാ: "പുറത്ത് എറങ്ങട്ട്.. വ്യക്ത്തമായി പറഞ്ഞു തരാം..  "


നോക്കുമ്പോള്‍.. അതോ ദൂരെ ഒരു പെണ്ണ് സ്വന്തം ബാഗില്‍ നിന്നും കത്തിയെടുക്കുന്നു , അരിയുന്നു.. ശെടാ.. ഇത് നമ്മുടെ സിനാറ അല്ലേ.. 


ഞാ: "അല്ല.. ഇതാര് സിനാറയോ...   അവിടുന്നൊരു ഗ്ലാസ്‌ വെള്ളമിങ്ങെടുത്തേ..  "


സി: "തനിക്കു സ്വന്തമായി ഒരു വൈഫ്‌ ഇല്ലേ.. അതിനോട് പറ.."


ഞാ: "നിനക്കൊരു മാറ്റോം ഇല്ലല്ലോടി കൊച്ചെ.. "


സി: "എന്തൊരു വാചകമടി .. എന്തൊരു ചളു.. നിനക്കും ഒരു മാറ്റോം ഇല്ല..".. ചെറിയ വടിയായിരുന്നല്ലോ ... പക്ഷെ കൊണ്ടപ്പോ ഒലക്കേടെ ഫീല്‍.. 


രേവതി വെള്ളം കൊണ്ട് വന്നു.. കുടിച്ചു.. വീണ്ടും പരതാന്‍ തുടങ്ങി..
പെണ്ണുങ്ങടെ ഇടയില്‍ ഒരു ചെറുക്കന്‍ ഇരുന്നു മണി മണി പോലെ സംസാരിക്കുന്നു.. ശെടാ ഇവനാരെടാ.. മൊടയാണോ?? അല്ലല്ലോ.. മൊട അവിടെ വിദ്യയുമായി സംസാരിക്കുവല്ലേ... ഇതാര്?? ങേ?? അനില.. അവള് പിന്നേം മുടി വെട്ടിയാ?? 


ഞാ: "എടീ.. മൊട്ടച്ചീ.. "


തമിഴില്‍ തെറി വര്‍ഷം.. 


അനി: "യാര്ടാ അത്?? അയോഗ്യ പയലേ.. "


ഞാ: "എടേ അനസൂ.. പയല് തിരുവനന്തപുരം അല്ലെടെ?? "


അനി: "പിച്ചി പോടുവേന്‍ പിച്ചി.. "


ഞാ: "അത് നീ എന്ന വേണാലും പോട്.. പിച്ചിയാവത് മുല്ലയാവത്.. അത് യേന്‍ ഇങ്ക പെസുരേന്‍ നീ?? അതെല്ലാം പേസ കൂടാത്.. "


അന്‍: "അളിയാ.. വന്‍.. ഇത് എപ്പോ പഠിച്ചെടേ .. ??"


ഞാ: "അതൊക്കെ ഉണ്ട്.. നീ ആരടുത്തും പറയല്ല്.. പണ്ട് ഗില്ലി പടത്തില്‍ പ്രകാശ്‌ രാജ് അടിച്ച ഡയലോഗ് ആണെടെ ഇത്.. "


അനി: "ഹൈ ഡാ.. സോറി.. ഞാന്‍ കണ്ടില്ലായിരുന്നു... "


ഞാ: "നിന്റടുത്തു  അപ്പഴേ പറഞ്ഞു.. വെളിച്ചത്തോട്ടു നീങ്ങി നിക്കാന്‍.. നിന്നെ അവള്‍ക്കു കാണാന്‍ പറ്റണില്ലാന്നു.. "


അന്‍: "പോടാ കോപ്പേ.. "


അന്‍: "ഡാ.. എത്ര നാളായി കണ്ടിട്ട്.. എന്ത് പറ്റി മുടി വീണ്ടും വെട്ടാന്‍..? "


അനി: "ഇറ്റ്‌സ് വെരി ഹോട്ട് ഇന്‍ യു എസ് ... സൊ ഐ കട്ട്‌ മൈ ഹെയര്‍.. "


ഞാ: "ഐ കട്ട്‌ മൈ ഹെയര്‍ എന്ന് പറഞ്ഞാല്‍.. അവള് തന്നെ വെട്ടിയെന്നാ?? "


അന്‍: "യു എസ് അല്ലേ.. ബാര്‍ബര്‍മാരോന്നും കാണൂലായിരിക്കും.. വെരി റിച് കണ്ട്രി യു നോ? "


ഞാ: "തന്നെ??? "


അന്‍: "വോ.. "


അന്‍: "ഡാ.. മക്കളൊക്കെ എന്ത് പറയുന്നു..?? നിന്‍റെ ഹസ്ബന്റ്? "


അനി: "ഡാ.. പുള്ളിക്കാരന്‍ അവിടെ ഒരു ലീഡിംഗ് കമ്പനിയുടെ ഡയറക്ടര്‍ ആണ്.. മക്കള്‍.. രണ്ടു പെണ്‍ കുട്ടികളാ.. മൂത്തത് അല്‍ക്ക.. "


ഞാ: "ഉല്‍ക്കയാ.. യു മീന്‍ മീറ്റിയോര്‍??"


മൊട: "ഇരുന്നു കേള്‍ക്കെടാ.. നീ മണ്ടനാണോടാ.. കഷ്ടം തന്നെ.. മീറ്റിയോറയിറ്റു ആണ് ഉല്‍ക്ക..  " (മൊട വാചകമടി കഴിഞ്ഞു തിരിച്ചെത്തി )


അനി: "രണ്ടാമത്തവള്‍ അനാമിക.. ഇവിടെ ഉണ്ട്... "


ഇത്രേം പറഞ്ഞിട്ട് അവളും അന്സലും കൂടെ ഒരു മൂലയ്ക്ക് പോയിരുന്നു വാചകമടി തുടങ്ങി.. വീണ്ടും ഞാന്‍ ചുറ്റും നോക്കാന്‍ തുടങ്ങി.. അതാ.. ധന്യയും ബിനിതയും കൂടെ നിന്നു വാചകമടി തകൃതിയായി നടക്കുന്നു.. 

ഞാ: "ഹെലോണ്.. അറിയോ.. ‍"


രണ്ടു പേരും ചിരിച്ചു കാണിച്ചു.. മനസ്സിലായിക്കാണുമായിരിക്കും.. 

ഞാ: "ദുബൈയില്‍ നിന്നും എപ്പോ എത്തി?? "

ബിനി : "രണ്ടു ദിവസം മുന്നേ എത്തി.. നാട്ടിലായിരുന്നു.. "


ദൂരെ ഒരു പെണ്ണ് നിന്നു അവിടെ കൂടിയ കൊറേ ജുനിയേഴ്സിനു കുക്കിംഗ്  ക്ലാസ്സ്‌ എടുക്കുന്നു.. ക്രാഷ് കോഴ്സ്.. ആളെ പിടികിട്ടി.. ആപ്സ് എന്ന വട്ടപ്പെരില്‍ അറിയപ്പെട്ടിരുന്ന അപര്‍ണ.. ഹോ.. ഞാന്‍ ആദ്യം കരുതി അതൊരു ഭരണി ആണെന്ന്. കൈ അനക്കിയപ്പോ അല്ലേ പിടികിട്ടിയെ ആളാന്നു.. ശോ.. ഇങ്ങനേം വണ്ണം വെക്കോ?? വെറുതേ പ്രവിയെ കളിയാക്കി.. 

ഞാ: "എടി.. തടിച്ചീ.. "


അപര്‍ണ എന്നെ ഒന്ന് നോക്കി.. പിടിച്ചു തിന്നോ?? റിസ്ക്‌ എടുക്കണ്ട.. 


ഞാ: "കളിയാക്കിയതാ കേട്ടോ... "


മൊ: "ഹായ്‌.. അപര്‍ണ.. എന്തുണ്ടെടോ വിശേഷം?? എപ്പോ എത്തി.. "


അപ: "ഹൈ.. വിനീത്.. ഞാന്‍ ഇന്നലെ രാവിലെ എത്തിയെ ഉള്ളൂ.. ഹസ്ബന്റിനു ലേശം തിരക്കുണ്ടായിരുന്നു.. പുള്ളി ഇന്ന് രാവിലെ എത്തിയല്ലോ.. ഫ്രാന്‍‌സില്‍ നിന്നുള്ള മോര്‍ണിംഗ് ഫ്ലൈറ്റില്‍ എത്തി.. "


മൊ: "മോളോ? "


അപ: "അവള്‍ അവിടെ നിന്നു കളിക്കുന്നുണ്ട്.. "


അതിനിടയില്‍ ഹസ്ന അത് വഴി ഒരു പ്ലേറ്റില്‍ ആപ്പിളും കൊണ്ട് പോയി.. പോകുന്ന പോക്കില്‍ അതില്‍ നിന്നും ഒന്ന് പൊക്കി.. അവള്‍ കയ്യിലിരുന്ന തടി സ്പൂണ്‍ കൊണ്ട് തലയില്‍ ഒരു അടി തന്നു.. 


ഞാ: "ആ.. ഇക്കയെ കണ്ടില്ലല്ലോ ഹസ്നാ.. "


ഹ: "ഇക്കയും ആല്‍വിനും ടീമും കൂടെ പിള്ളേര്‍ സെറ്റിനെയും കൊണ്ട് രാവിലെ പോയി.. അതല്ലേ ഇവിടെ ഇത്തരം ഒച്ച കുറവ്.. "


പയ്യെ തന്നെ.. ഇത്രേം ഒച്ച ഉണ്ടാക്കുന്ന നിങ്ങള്‍ക്ക് പിള്ളേരെ കുറ്റം പറയാന്‍ എന്തവകാശം??... ചോദിച്ചില്ല.. 


മുഫ്ഫാസില ദൂരെ നില്‍പ്പുണ്ട്.. 
ഞാന്‍ : "ഹലോ.. ജര്‍മ്മന്‍ ഷെപ്പേര്‍ഡ്.."

മുഫ്ഫ്: "അയ്യോ.. അങ്ങനെ വിളിക്കല്ലേ.. എന്തിനാ അങ്ങനെ വിളിക്കുന്നെ..?? "


ഞാന്‍: "ഒരു കോമഡി അടിച്ചാലും മനസ്സിലാകൂലെ?.. ('നിന്‍റെ മാത്രം പ്രശ്നം അല്ല'.. എന്ന് മനസ്സില്‍ മന്ത്രിച്ചു..) "


അപ്പോള്‍ അപ്പുറത്ത് കൂടി ക്ലാസ്സിലെ സുന്ദരി എന്ന് ആണുങ്ങളുടെ ഇടയില്‍ അറിയപ്പെട്ടിരുന്ന ശാന്തി നടന്നു പോയി.. പേര് ശാന്തി എന്നാണേലും ആണുങ്ങളുടെ മനസ്സില്‍ ഇവള്‍ പടര്‍ത്തിയിരുന്നത് അശാന്തി ആണെന്നാണ്‌ വയ്പ്പ്.. 


ഞാ: "ഹലോ.. ശാന്തീ.. എന്തുണ്ടെടോ വിശേഷങ്ങള്‍? സുഖം അല്ലെ?? നിന്‍റെ കല്യാണം നടന്നതൊന്നും അറിഞ്ഞേ ഇല്ലല്ലോ.. പുള്ളിക്കാരന്‍ വന്നില്ലേ?? "


ശാ:"സുഖാ. വന്നിട്ടുണ്ട്.. പുറത്തെവിടെയോ ഉണ്ട്.. നിനക്ക് സുഖമല്ലേ..?" 


ഞാ: "ഹോ നിനക്കെങ്കിലും ചോദിക്കാന്‍ തോന്നിയല്ലോ.. സുഖമാണെടോ.." (ഇന്ന് പോയി ലവന്മാരോടൊക്കെ പറയണം.. ശാന്തി എന്നോട് സുഖമല്ലേ എന്ന് ചോദിച്ചു.. ഹഹഹ..) 


ഞാ: "എടൊ.. ഒരു ബംഗാളി കക്ഷി ഇല്ലായിരുന്നോ? എവിടെ?? മറ്റേ കാലാപാനി ടീം.. "


ശാ : "അഗ്നിപര്‍ണ? വന്നല്ലോ.. നീലൂ...  "


അഗ്നി :"ഹൈ.. ഹൌ ആര്‍ യൂ?  "


ഞ: "ഫൈന്‍.. വാട്ട്‌ എബൌട്ട്‌ യൂ? "


അഗ്നി: "ഫൈന്‍.. "


അതും പറഞ്ഞു അവള് പോയി.. മൊട അപര്‍ണയുമായി കത്തി വെക്കുന്നു.. അന്‍സു അനിലയുമായും..എല്ലാരെയും ഒന്ന് കൂടി നോക്കി.. ഇനി എന്ന് കാണുമോ എന്തോ.. 

ശെടാ ഇതൊരുമാതിരി ബോബനും മോളീലെയും പട്ടീടെ അവസ്ഥ ആയല്ലോ.. പണ്ടത്തേ ഒരു വേലയാണ്.. കോളേജില്‍ പഠിക്കുമ്പോള്‍ ഉപയോഗിച്ചിരുന്ന ഒരു ഐറ്റം.. മെല്ലെ എണീറ്റ്‌ പുറത്തേക്കിറങ്ങി.. മൊബൈല്‍ എടുത്തു രണ്ടിനും ഓരോ മെസ്സേജ് അയച്ചു..  

ഒരു മിനിറ്റ് തികച്ചായില്ല.. അണ്ണന്മാര്‍ രണ്ടും ഓടി എന്റെ പുറകിലെത്തി.. 

ഞ: "എന്തുവായിരുന്നെടെ.. എന്തോന്നിത്ര സംസാരിക്കാന്‍?? മണിക്കൂര്‍ ഒന്നായല്ലോ.. "

അന്‍സുവും മോടയും : "അത് വിട്.. സംഭവം എവിടെ?? "


ഞാ: "സംഭവോ? എന്ത് സംഭവം? "


അവര്‍: "നീ അല്ലെ അയച്ചതു .. ഒരു മാരക പീസ് ബീച്ചില്‍ നില്‍ക്കുന്നെന്ന്.."


ഞാ: "അത് എന്നെ തന്നാടാ ഉദേശിച്ചേ.. "


അവര്‍: "ഭാ!! കോപ്പേ.. ചെറ്റേ.. ഇടിയെടാ ഇവനെ.. ".. രണ്ടും കൂടി എന്റെ മുതുകില്‍ ചാംബാന്‍ തുടങ്ങി...  



Sunday, November 14, 2010

ക്ലാസ്മേറ്റ്സ് - 7(കൂടിക്കാഴ്ചകള്‍.. )

 കഴിഞ്ഞ ഭാഗത്തിലേക്കുള്ള വഴി.. (ക്ലാസ്സ്‌മേറ്റ്സ്-6

ഇന്ന് മുപ്പത്തൊന്നു.. വര്‍ഷാവസാനം.. വീട്ടിലിരുന്നു പടം കാണാം എന്നതൊഴിച്ചാല്‍ ഈ ദിവസത്തിന് എന്‍റെ ജീവിതത്തില്‍ വല്യ പ്രസക്തി ഒന്നും ഇല്ല.. വീട്ടില്‍ പൊടിയന്‍ കേക്ക് എന്നും മറ്റും പറഞ്ഞു ബഹളം വെക്കും.. അത്ര തന്നെ.. ഒരു അഞ്ചാറു വര്‍ഷത്തിനു ശേഷമാണ് ഒരു ഡിസംബര്‍ മുപ്പതോന്നിനു ഇങ്ങനെ എക്സൈറ്റെഡ് ആകുന്നതു... വെളുപ്പിന് എണീറ്റ്‌ ആദ്യം കണ്ടത് മുടിയും ചീകിക്കൊണ്ട് നില്‍ക്കുന്ന രേവതിയെ ആണ്.. കണി മോശമാകോ?? സംശയം അവളോട്‌ തന്നെ ചോദിച്ചു.. കണി മോശമാണ്!! വെളുപ്പിന് ആദ്യം കേട്ടത് ആട്ടാണല്ലോ...


അവള്‍ക്കു വേഗം പോകണമത്രേ .. ഇന്ന് ഉച്ച ഭക്ഷണം പെണ്ണുങ്ങള്‍ ആണ് ഉണ്ടാക്കുന്നേ.. ഹോട്ടലുകാര്‍ക്കത്രേം പണി കുറഞ്ഞു.. അതോ? പണികിട്ടിയോ?? അറുപത്താറു പെണ്ണുങ്ങളാല്‍ ഭരിക്കപ്പെടുക.. ഹോ!! അവന്റെയൊക്കെ കഷ്ടകാലം.. ഒരെണ്ണത്തിനെ  സഹിക്കാന്‍ പെടുന്ന പാട് ഞങ്ങള്‍ക്കറിയാം.. അവള്‍ നേഹേടങ്ങോട്ട് പോയി.. 

ഫസ്റ്റ് ഡേ ആണ്.. ഫ്രഷ്‌ ആയിട്ടിറങ്ങണം .. ഒരു പാട് പണിയുണ്ട്.. വെക്കാന്‍.. "ബുഹാഹാഹാഹാ...." എത്ര നാളായി ഇങ്ങനെ ചിരിച്ചിട്ട്.. "ആരെടേ അത്???".. അപ്പുറത്ത് നിന്നും അശോകാണെന്നു തോന്നുന്നു.. ഒന്ന് ചിരിക്കാനും സമ്മതിക്കൂലെ?? "കിടന്നുറങ്ങെടെ... ഇവിടെ ടിവി വെച്ചതാ..  "

പതുക്കെ പോടിയനെ എണീപ്പിച്ചു.. കുളിപ്പിച്ചു സുന്ദരനാക്കി... അച്ഛന്റെ മോന്‍!!.. ഞാനും കുളിച്ചു.. ഞാനും സുന്ദരനായി.. ഇനി എന്ത് സുന്ദരനാകാന്‍.. ഞാന്‍ ഓള്‍റെടി സുന്ദരനാണ്... അങ്ങനെ അച്ഛനും മോനും കൂടെ രാവിലെ പുറത്തിറങ്ങി.. കുറച്ചു ദൂരം നടന്നതും.. ദൂരെ ഏതോ പയ്യനെ കണ്ടു പൊടിയന്‍ മുങ്ങി.. ഞാന്‍ ഒറ്റക്കായി.. ശെടാ... എങ്ങോട്ട് പോകും.. അംബിയേ വിളിച്ചാലോ.. വേണ്ട!! ചിലപ്പോ അവന്‍ എന്നെയും കറിക്കരിയാന്‍ വിളിക്കും.. അത് റിസ്ക്‌ ആണ്.. പുറത്തേക്കു ഇറങ്ങാം.. ആരെങ്കിലും കാണും.. പുറത്തേക്കിറങ്ങിയതും ദൂരെ നാരായണനും ടീംസും നില്‍പ്പുണ്ട്.. പതുക്കെ അങ്ങോട്ടേക്ക് ചെന്നു.. 

ഞാ: " ഹലോണ്‍‍.. എന്തൊക്കെ ഉണ്ടെടെ വിശേഷംസ്? നിന്നെയൊക്കെ കണ്ടിട്ട് എത്ര നാളായി മച്ചൂ..." 


ഹാഷിം: "സുഖം അളിയാ.. നീ മെയില്‍ ഒക്കെ അയക്കുന്നത് നിര്‍ത്തിയിട്ടല്ലേ.. എന്ത് സംഭവിച്ചു..? നീ ഇപ്പൊ എന്താ പരിപാടി?? "


ഞാ: "അങ്ങനെ തട്ടിയും മുട്ടിയും ഓരോ പണികള്‍ ചെയ്യുന്നു.. അത്ര തന്നെ.. "


നിര്‍മല്‍ : "അളിയാ.. നീ ഇപ്പോഴും എഴുതാറുണ്ടോ? നമ്മുടെ പഴയ ആ ബ്ലോഗ്‌ .. അതൊരു സംഭവം ആയിരുന്നു.. ബട്ട്‌.. വര്‍ക്ക്‌ ഔട്ട്‌ ആയില്ല.. ഞാന്‍ രണ്ടു മാസം മുമ്പ് ഒരു പുസ്തകം പ്രസിദ്ധീകരിച്ചായിരുന്നു.. "


ഞാ: "ഞാന്‍ അറിഞ്ഞായിരുന്നു.. നാരായണന്‍ ഒരു കോപ്പി എനിക്ക് കൊണ്ട് വരികേം ചെയ്തായിരുന്നു.. നല്ല രെസമുണ്ട്.. നിന്‍റെ ഇംഗ്ലീഷ് എഴുത്ത് ഒരു സുഖമുള്ളതാ.. "


ഹാഷ്: "തുടങ്ങി അവന്മാരുടെ ബ്ലോഗ്‌.. "


നാരായണന്‍ : "ഹാഷീ.. ഇവന്റെ ബ്ലോഗ്‌ പേടിച്ചു ഞാന്‍ മൂന്നു തവണ ഐഡി മാറ്റി.. ഈ പൊട്ടാടി അപ്പൊ ഓഫീസ്  ഐഡി യിലേക്ക് അയക്കാന്‍ തുടങ്ങി.."


ഞാ: "നീ ഐഡി തരാഞ്ഞിട്ടല്ലേ?? "


അബ്ദു : "ബട്ട്‌ ഇവന്മാരുടെ ബ്ലോഗ്‌ നല്ലതായിരുന്നു.. ആക്ച്വലി ഞാന്‍ അത് നോക്കാറിണ്ടായിരുന്നു.. നീ വൈകിട്ട് ഞങ്ങടെ കൂടെ വരുന്നോ? ഒരു കറക്കം ഞങ്ങള്‍ പ്ലാന്‍ ചെയ്യുന്നുണ്ട്..  "


ഞാ: "നോക്കണം അളിയാ.. ഞാന്‍ ഇവനോട് പറഞ്ഞേക്കാം.. സാധ്യത കുറവാ.. "


ജുനൈദ്: "ഡാ .. ട്രൈ ടു കം.. നമുക്ക് പോകാം.. ഇറ്റ്‌ വുഡ് ബി നൈസ്.. "


നാ: "ഡാ.. ഇവനെ കൊണ്ട് പോയിട്ട് കാര്യമില്ല.. ഇവന്‍ അടിക്കില്ല.. "


ഞാ: "അഹോ.. അപ്പൊ അത് തന്നല്ലേ പരിപാടി?? ഞാന്‍ വീണയോട് പറയട്ടെ?? ഇന്ന് പൊളിച്ചു തരാം നിന്‍റെ പരിപാടി.. അന്ന് ഞാന്‍ ഒരു പെണ്ണിന്റെ കൂടെ മാളില്‍ പോയെന്നു കുറ്റി വെച്ചവനല്ലേ നീ.. തീര്‍ത്തു  തരാം..."


നാ: "അയ്യേ.. നീ അത് മറന്നില്ലേ..?"


നിര്‍: "പെണ്ണൊ ?? നീയോ?? "


ജുനൈദ്: "ഐ വോണ്ട് ബിലീവ്.. "


ഞാ: "ഡേ.. അത് ഞാന്‍ എന്‍റെ ഭാര്യേടെ കൂടെ തന്നെ പോയതാ.. ഈ ദുഷ്ടന്‍ അത് കണ്ടിട്ട് മാളിന്റെ പേരു മാറ്റി വീട്ടില്‍ വന്നടിച്ചു.. ആ പൊട്ടി.. പെട്ടെന്ന് കേട്ട് എന്‍റെ ചെവീല്‍ പിടിച്ചു.. അതാണ്‌ സംഭവിച്ചത്..  അളിയാ ഹാഷി.. പരിപാടി കഴിഞ്ഞിട്ട് നീ കൂടെ വാ.. നമുക്കൊരു പണി കൊടുക്കണ്ടേ ഇവന്?? ഇവന്‍ കമ്പനി തുടങ്ങീട്ടു ഒരു ട്രീറ്റ്‌ എങ്കിലും തന്നോ?? ഇല്ലല്ലോ.. ഇവന്‍ പണി അര്‍ഹിക്കുന്നു... കൊടുത്തേക്കാം.. "


അങ്ങനെ ഓരോന്ന് പറഞ്ഞു ഞാന്‍ അവിടുന്നും മുങ്ങി.. നോക്കിയപ്പോ ദൂരേന്നു നമ്മുടെ ജോസഫ്‌ ഓടി വരുന്നു.. മുടിയെല്ലാം ലേശം കൊഴിഞ്ഞിട്ടുണ്ട്.. എന്നാലും പഴയ ഗ്ലാമര്‍ കുറഞ്ഞിട്ടില്ല.. ഷര്‍ട്ട്‌ ടക്ക് ഇന്‍ ചെയ്തിട്ടുണ്ട്.. അളിയന്‍ ഓടി വന്നു എന്‍റെ അടുത്തിരുന്നു.. 


ഞാന്‍: "എന്തുവാടെ?? വെളുപ്പിനെ വ്യായാമം ആയിരിക്കും.. "


ജോ: "അല്ലെടെ.. പെണ്ണുംപിള്ളേടെ സാരി ഇസ്തിരിയിട്ട് കൊടുക്കുവായിരുന്നു.. അതിലിപ്പോ തൊള.. അവള് തല്ലുന്നേനു മുമ്പേ ഓടിയതാ..  അല്ല, അത് വിട്.. നിന്നെ കണ്ടിട്ടെത്ര നാളായി.. ഓര്‍മ്മയുണ്ടോ?? "


ഞാ: "നിന്നെയൊക്കെ മറക്കോ?? നീ നമ്മുടെ സാബു അല്ലെടാ??"


ജോ: "സാബു നിന്‍റെ.. എന്തൊക്കെ ഉണ്ട് വിശേഷങ്ങള്‍?? "


ഞാ: "ഒന്നുമില്ലളിയാ.. ഇതില്‍ കൂടുതല്‍ വലിയ വിശേഷം ഇപ്പൊ എന്താ.. നീ ആരെയൊക്കെ കണ്ടു?? "


ജോ: "രാത്രി നമ്മുടെ സാഗറിനെയും അചായനെയുമൊക്കെ പോയി കണ്ടു.. റോബിനും, അംബിയും , അന്‍സലും, ആഷ്കിയും ഒക്കെ ഇന്നലെ രാത്രി ഫുഡിന്റെ സമയത്ത് കണ്ടു.. ഒത്തിരി നേരം വാചകമടിച്ചു.. "


ഞാ: "നീ ഇപ്പഴും ആ പഴയ പേങ്ങന്‍ തന്നെ.. ഡേ ഞാന്‍ ഉദ്ദേശിച്ചത് ലവളുംമാരെയാരെയെങ്കിലും കണ്ടോ എന്ന്..  നിന്‍റെ മറ്റേ ലവളും വന്നിട്ടുണ്ടെന്നാ കേട്ടെ.. ‍"


ജോ: "ഭാ!! എമ്പോക്കി.. !! കുടുംബം കലക്കീ.. നീ ഇതൊക്കെ ഓര്‍ത്തോണ്ടിരിക്കുവാണോ?? അതൊക്കെ എന്നേ മറന്നു മുത്തേ.. അളിയാ ജീവിതം ഒരു സുഖം ആണ്.. മക്കള് വീട്ടില്‍ വന്നു അപ്പാ എന്ന് വിളിക്കുമ്പോള്‍, വന്നു കെട്ടിപ്പിടിക്കുമ്പോ.. അതൊക്കെ അല്ലേ മുത്തേ സുഖം.. "


ഞാ: "നിനക്ക് മക്കളെത്ര?? രണ്ടോ?"


ജോ: "അതെ.. രണ്ടു.. മൂത്തവന്‍ ആറില്‍ ഇളയത് മൂന്നില്‍.. ഇവിടുണ്ടായിരുന്നു.. അവിടെ കളിക്കുന്നുണ്ട്.. അല്‍ഹനും റയനും കൂടെ രാവിലെ വന്നു പിള്ളേര്‍ സെറ്റിനെ ഒക്കെ കൊണ്ട് പോയി.. എന്തോ പ്ലാന്‍ ഉണ്ടെന്നോ.. ഒക്കെ പറയുന്ന കേട്ടു.. "


ഞാ: "ഇന്നെന്താ പ്ലാന്‍.. എല്ലാരെയും കൂടെ ഒത്തു കൂടിക്കണ്ടേ... ഒരു സ്റ്റേജ് ഒക്കെ കെട്ടി വല്ല പരിപാടിയും നടത്തെടെ.. എല്ലാരെയും അങ്ങോട്ടും ഇങ്ങോട്ടും പരിചയപ്പെടുത്തണ്ടേ.. ഒരു കാര്യം ചെയ്താലോടെ... ഒരു എട്ട് മണിക്കിത് വെയ്യ്.. ഇത് കഴിയുമ്പോ ന്യൂ ഇയര്‍ ആകും.. അതും കഴിഞ്ഞു കിടക്കാന്‍ പോകാം.. എപ്പിടി?? നീ വിചാരിച്ചാല്‍ നടക്കും.. നിനക്ക് അതിനുള്ള ത്രാണിയുണ്ട്‌.."


ജോ: "പൊക്കാതേ.. പൊക്കാതെ... നീ ഈ സത്യം പറച്ചില്‍ ഇത് വരെ നിര്‍ത്തീലെ??  "


ഞാ: "കൊള്ളാം.. നീ മെച്ചപ്പെടുന്നുണ്ട്‌.. "


ജോ : "ഡേ നീ നമ്മുടെ ആനന്ദിന്‍റെ ഭാര്യെ കണ്ടാ?? "


ഞാ: "ചെയ്.. ഞാനാ ടൈപ്പ് അല്ല.. അതൊക്കെ പണ്ടേ വിട്ടെടെ.. "


ജോ: "അതല്ലെടാ.. ഒരു മദാമ.. "


ഞാ: "മദാമയാ.. ഇംഗ്ലീഷ് അറിഞ്ഞൂടാത്ത അവനു എവിടുന്നെടെ മദാമ? "


ജോ: "ശെരിക്കും മദാമയാടെ... നല്ല വെളുവെളാന്നിരിക്കും.... "


ഞാ: "വല്ല പാണ്ട് പിടിച്ച പാലാക്കാരിയും ആയിരിക്കുമെടെ.. "


ജോ: "നീ അതും ഇതും പറയാതെ വേണേല്‍ പൊയ് കാണ്.. ഒരു വന്‍ പട തന്നെ ആനന്ദിനെ കാണാന്‍ രാവിലെ പോയിട്ടുണ്ട്.. "


ഞാ: "ഇല്ലളിയാ.. എന്‍റെ ഭാര്യയാണ് എന്‍റെ മദാമ.. എന്‍റെ സുന്ദരി.. എന്‍റെ എല്ലാം.. "


ജോ: "നിനക്കെന്താടാ വട്ടു പിടിച്ചോ? "


ഞാ: (ഒച്ച കുറച്ചു.. ) "പുറകിലെ ചോപ്പ് സാരി.. എന്‍റെ ഭാര്യ.. അവള്‍ടെ ചെവി ഇത്തരം കാര്യങ്ങള്‍ പെട്ടെന്ന് പിടിക്കും.. "


ജോ :"ഹാഹാ... ഗുഡ്..  അളിയാ ഞാന്‍ ഓടട്ടെ.. ഇപ്പൊ തുടങ്ങിയാലേ, വൈകിട്ട് വല്ലോം നടക്കൂ.. റെപ്പ് ആയിപ്പോയില്ലേ.. "

ഞാ: "റപ്പായി പോയില്ലേ എന്നോ?? യേത് റപ്പായി?? "


ജോ: "റപ്പായി അല്ലെടാ കോപ്പേ.. റെപ്പ്.. റെപ്പ്.. റെപ്പായിപ്പോയില്ലേ എന്ന്.. ഹോ.. ചളുവന്‍  തന്നെടെ നീ....‍"


ഞാ: "എന്നാ നീ വിട്ടോ അളിയാ.. നമുക്ക് കാണാം.. "


അങ്ങനെ ജോസെഫും ഓടി...അവന്‍ പോയപ്പോള്‍ രേവതി മെല്ലെ എന്റടുത്തു വന്നു.. 


ഞാ: "നീ കുക്കിങ്ങിന് പോയില്ലേ?? "


രേ: "പോയതാ.. അപ്പോള്‍ എല്ലാരും വന്‍ സാരി.. സൊ ഞാന്‍ ഓടി വന്നു ഇതെടുത്തുടുത്തു.. കൊള്ളാമോ എന്ന് ചോദിക്കാന്‍ ചേട്ടനെ തപ്പി ഇറങ്ങിയതാ.. "


ഞാ: "കൊള്ളാം.. നല്ല ഉഗ്രന്‍ സാരി.. "


രേ: "കൊള്ളാമോ ചേട്ടാ? "


ഞാ: "കൊള്ളാമെടീ.. നല്ല ഉഗ്രന്‍ സാരി..  "


രേ: "എന്നേ കാണാന്‍ എങ്ങനുണ്ട് എന്ന് .. ?? "

ഞാ: "കൊള്ളാം.. "

രേ: "സത്യം.. ??"


ഞാ: "സത്യം.. സത്യം.. ഇത് കള്ളമാണേല്‍ നിന്‍റെ അച്ഛന്റെ തല പൊട്ടി പോട്ടെ.. ഇപ്പൊ വിശ്വാസമായല്ലോ?? "


രേ: "പോ ചേട്ടാ.. "


അവള്‍ അകത്തേക്ക് പോയി.. ഇവള്‍ പണ്ടേ ഇങ്ങനാ.. എത്ര അടിപോളിയായിട്ടു ഡ്രസ്സ്‌ ചെയ്താലും ഞാന്‍ പറയണം കൊള്ളാം എന്ന്.. പണ്ട് അവളുടെ അച്ഛന്‍ പറയണമായിരുന്നു.. പുള്ളി വീട്ടില്‍ വരുമ്പോ ഈ ചടങ്ങ് കണ്ടു ചിരിക്കുന്ന കണ്ടാലറിയാം അങ്ങേരിതുകൊണ്ട് സഹികെട്ട് കിടക്കുവായിരുന്നു ഞാന്‍ വരുന്നെന് മുമ്പെന്നു.. ലൂസ്  പൊണ്ണ്.. 


അവിടുന്ന് മെല്ലെ നടന്നു തുടങ്ങി.. ദൂരെ അതാ മൊടയും അന്‍സലും.. ഇവന്മാര്‍ ഇതെന്തോന്നിത്ര ചര്‍ച്ച?? അതൊന്നറിയണമല്ലോ... 


ഞാ: "ഡേ മൊഡേ...  "


മൊ: "ഒന്ന് വിനീതെന്നു വിളിക്കെടെ.. ഒരു ഡോക്ടറെ ആണ് നീ ഇങ്ങനെ വിളിക്കുന്നതെന്ന് ഓര്‍ക്കണം.. "


ഞാ: "എഞ്ചിനീയറിംഗ് പഠിച്ച നീ എങ്ങനാടെ ഡോക്ടര്‍ ആകുന്നെ?? പഴയ ഫ്രാഡ് പരിപാടി തന്നെ..? "


മൊ: "ഡാ..... പി എച് ഡി.. "


ഞാ: "ഓഹോ?? ഇതെപ്പെഴെടെ? നിനക്കാണേല്‍ മൂന്നു പിള്ളേരും.. ഇതിനൊക്കെ കൂടെ എവിടുന്നു ടൈം.. ?? "


മൊ: "ഹാ ഹാ ഹാ..."


അന്‍ : "ഇതിനു മാത്രം ഒരു മാറ്റോം ഇല്ല.. യേത് വളിച്ച കോമഡി കേട്ടാലും ഹി വില്‍ ലാഫ്.. "


ഞാ: "അതല്ലേ എനിക്കിവനെ ഇത്ര ഇഷ്ടം.. കോമഡി കേട്ടാല്‍ ഉടനെ ഇവന് മനസ്സിലാകും.. "


അന്‍: "ഡാ പ്രമോദെ.. നിനക്കിപ്പോ എന്താ പരിപാടി?? ആ സാഗര്‍, നീ MIT ഇല്‍ നിന്നും പി എച് ഡി എടുത്തെന്നും പറഞ്ഞു നടക്കുന്നുണ്ട്.. ശെരിക്കും നിനക്കെന്താ ജോലി ?? "


മൊ: "ഡാ നീ പറയ്‌.. എന്താ നീ ചെയ്യുന്നേ? "


ഞാ: "ഹഹ.. സാഗര്‍ പറയുന്നത് വിശ്വസിക്കണ്ട. ഞാന്‍ പണ്ടാവനോട് ഒരു പുളു അടിച്ചതാ.. അവനതു ഇത് വരെ മറന്നിട്ടില്ല.. ഡാ.. ഞാന്‍ പണ്ട് ജോലി വിട്ടതൊക്കെ അറിയാലോ അല്ലേ?? "


മൊ: "ങാ. അറിയാം.. പിന്നെ? "


ഞാ: "പിന്നെ ഒന്നുമില്ല.. ജീവിതത്തിന്റെ അര്‍ഥം തപ്പി എന്നും പറഞ്ഞു നടന്നു.. പിന്നെ അംബി തുടങ്ങിയാ 'Excellence' കോച്ചിംഗ് സെന്ററില്‍ പഠിപ്പിച്ചു സമയം പോകുന്നു.. "


അന്‍: "ഡേ അത് കൊണ്ട് ജീവിക്കാന്‍ സാധിക്കോ?? "


ഞാ: "ആവശ്യത്തിനു കിട്ടുന്നുന്ടെടെ.. അത് മതി.."


മൊ: "ഡാ ആഷ്കി എന്താടെ പരിപാടി? അവന്‍ ഒന്നും വിട്ടു പറയുന്നില്ലല്ലോ..  "


ഞാ: "ഓ അതോ? അത് ലേശം സങ്കടമാ.. ഡാ അവന്‍ കല്യാണം കഴിച്ചിട്ടില്ല.. അവന്‍ IISC ഇല്‍ നിന്നും PhD എടുത്തു .. പിന്നെ അവനു MIT ഇല്‍ നിന്നും ഉണ്ട് ഒരു PhD .. അവന്‍ നല്ല സെറ്റ് അപ്പിലാ.. ഷിംലയിലും സ്വിറ്റ്സര്‍ലാണ്ടിലും രണ്ടു ബംഗ്ലാവ്.. ഞാന്‍ ഇടക്കൊക്കെ അവന്‍റെ കൂടെ കോണ്‍ഫറന്‍സിന് പോകാറുണ്ട്.. സ്ഥലം കാണാന്‍.. വെക്കെഷന് മോനും അംബീടെ പിള്ളേരും മിക്കവാറും അവന്‍റെ വീട്ടില്‍ ആയിരിക്കും... ശിംലയില്‍.. ബാലുന്റെ മക്കള്‍, ഇടക്കൊക്കെ സാഗറിന്റെ മക്കള്‍ ഒക്കെ പോകും ഈ സമയത്ത്.. അവന്‍ രണ്ടു പിള്ളേരെ ദത്തെടുത്തിട്ടുണ്ട്.. പിന്നെ ഇവിടെ കൊണ്ട് വന്നാല്‍ ഉയരുന്ന ചോദ്യങ്ങളെ പേടിച്ചാ അവന്‍ കൊണ്ട് വരാത്തേ.. നിങ്ങള്‍ ഇനി ചോദിക്കാന്‍ ഒന്നും പോകണ്ട.. അവന്‍ പറയുവാണേല്‍ പറയട്ടെ.."


അന്‍: "ഹോ.. ഇത്രേം പ്രതീക്ഷിച്ചില്ല..  "


ഞാ: "ഡേ നിങ്ങളാരെയൊക്കെ കണ്ടെടെ? "


മൊ: "അച്ചായനും ടീംസും കുളി സീന്‍ .. കുളി സീന്‍ എന്നും പറഞ്ഞു ഓടുന്നത് കണ്ടു.. "


ഞാ: "നീ വല്ലോം കണ്ടാ?? "


അന്‍: "ബെസ്റ്റ് പാര്‍ട്ടിയോടാ നീ ചോദിക്കുന്നെ.."


ഞാ: "നീയാ?? ചുമ്മാ ചോദിച്ചതാ.. ഇനി നീ കണ്ടെല്‍ പോയി നിന്‍റെ ഭാര്യയോടു പറയാമായിരുന്നു.. പിന്നെ??"

അന്‍: "പെണ്ണുങ്ങള്‍ അകത്തിരുന്നു വന്‍ വാചകമടി.. എനിക്കങ്ങോട്ട് പോകാന്‍ ഒരു ചമ്മല്‍.. അനിലയും പ്രവീണയും അപര്‍ണയും ഒക്കെ  വന്നിട്ടുണ്ട്.. കാണണമെന്നുണ്ട്.. പക്ഷെ ഒറ്റക്കെങ്ങിനെ അവിടെ കേറി ചെല്ലും.. നിങ്ങള് കൂടെ വന്നാല്‍ ഞാന്‍ പോകാം..  "


തേടിയ വള്ളി കാലിച്ചുറ്റി.. ഇത് തന്നെ അവസരം.. 


ഞാ: "ചെയ്.. ഈ പെണ്ണുങ്ങളോട് സംസാരിക്കുക എന്നാല്‍ ഒരു ബോര്‍ ഏര്‍പ്പാടാണ്.. എനിക്ക് വലിയ താല്പര്യം ഇല്ല ഈ വിഷയത്തില്‍.. "


അന്‍: "എന്നാല്‍ ഞാനും മൊടയും കൂടെ പോകാം.. "


അള്ളോ !!! ഒരുറപ്പില്ലാത്ത വള്ളിയാണ്... കളം മാറ്റി ചവിട്ടണം.. 

ഞാ: "എന്നാലും.. നീ വിളിക്കുമ്പോ.. ആ .. പോട്ടെ.. സുഹൃത്തുക്കളാടെ നമുക്കന്നും ഇന്നും വലുത്.. നീ വാ.. നമുക്ക് കണ്ടു കളയാം.. "

മൂന്നും കൂടെ അടുക്കള തപ്പി നടപ്പ് തുടങ്ങി.. 

മൊ: "ഡാ ആ രണ്ടു പിള്ളേരെ കണ്ടോ.. ഇതാണ് പറയുന്നത് ദൈവം ഉണ്ടെന്നു.. "

ഞാനും അന്‍സലും : "വട്ടായാടെ?"


മൊ: "അല്ലെടാ.. അതാരുടെ മക്കളാന്നു അറിയോ?? നമ്മുടെ സരസൂന്റെയും സിനാറെടെയും.. "


അന്‍: "അളിയാ അവര്‍ തമ്മില്‍ തിരിച്ചറിഞ്ഞത് കണ്ടോടാ?? "


ഞാ: "ഈ രക്തം രക്തത്തെ തിരിച്ചറിയും എന്നൊക്കെ പറയും പോലെ അല്ലേ?? "


അന്‍ ആന്‍ഡ്‌ മൊ : "ങേ.. "


ഞാ: "ഒരു പ്രാസത്തിനു പറഞ്ഞതാടെ.. നല്ല സ്മാര്‍ട്ട്‌ പിള്ളേര്. "


കുറെ നേരം നടന്നിട്ടും ഞങ്ങള്‍ക്ക് ഈ അടുക്കള.. സോറി, ഗോവയില്‍ എത്തിയാല്‍ മോഡേണ്‍ ആകണം.. ഈ കിച്ചണ്‍ കണ്ടുപിടിക്കാന്‍ സാധിച്ചില്ല.. 


ഞാ: "ഇതെവിടെടെ?? ഇനി പണ്ട് നസീറിന്‍റെ പടത്തിലൊക്കെ ഉള്ള പോലെ വല്ല തുരങ്കവും കാണോ? ദാ ഈ നില്‍കുന്ന പ്രതീമേടെ കണ്ണില്‍ കുത്തിയാലോ? ചിലപ്പോ ഇതിന്‍റെ വാതില്‍ തുറക്കും.. "


അന്‍: "പോടെ.. ഇവിടെ എവിടെങ്കിലും തന്നെ കാണും.. "


മൊ: "ഡാ അംബിയേ വിളിച്ചു ചോദിച്ചാല്‍ പോരെ? അവന്‍ ഇന്നലെ നൈറ്റ്‌ മുഴുവന്‍ അവിടായിരുന്നല്ലോ.. "


അന്‍: "വന്‍.. ചുമ്മാതല്ല.. നീ പി എച് ഡി എടുത്തത്.. "


അങ്ങനെ ഞങ്ങള്‍ അംബിയേ വിളിച്ചു.. അവന്‍റെ വക അന്‍സലിന് ഒരു തെറി അഭിഷേകവും ലഭിച്ചു.. മൊബൈല്‍ എടുക്കാത്തത് ഭാഗ്യം.. ഒടുവില്‍ അവന്‍റെ അടുക്കല്‍ നിന്നും അടു.. ഐ മീന്‍ കിച്ചണിലേക്കുള്ള വഴിയും കണ്ടു പിടിച്ചു ഞങ്ങള്‍ നടന്നു.. സ്ഥലമെത്തി.. 


ഞാ: "എന്തോന്നെടെ ഇത്.. മീന്‍ ചന്തയാ?? "


അന്‍: "നല്ല ശബ്ദം.. കേറണോടെ?? നാറോ??"


മൊ : "ചുമ്മാ ഇത് വരെ വിളിച്ചോണ്ട് വന്നിട്ട് കേറണോന്നോ.. എന്താടേ ഇത് .. വാ .. കയറാം.. "


ഭാഗ്യം.. മൊട അടിച്ചില്ലേല്‍ ഞാന്‍ തന്നെ ആ ഡയലോഗും അടിക്കേണ്ടി വന്നേനെ..  
അടുത്ത ഭാഗത്തിലേക്കുള്ള വഴി.. (ക്ലാസ്സ്‌മേറ്റ്സ്-8 )

Monday, October 18, 2010

ക്ലാസ്സ്‌മേറ്റ്സ് - 4 (ഓര്‍മകളിലൂടെ ഒരു പ്രയാണം..)

 കഴിഞ്ഞ ഭാഗത്തിലേക്കുള്ള വഴി.. (ക്ലാസ്സ്‌മേറ്റ്സ്-3


ഓര്‍മകളിലൂടെ ഒരു പ്രയാണം.. സമയം പോയതറിഞ്ഞില്ല, എന്ന് പറയുന്നത് ഒരു പക്ഷെ തെറ്റായിരിക്കാം.. അറിയാന്‍ ശ്രമിച്ചില്ല എന്നതാണ് സത്യം.. ഫോണിന്‍റെ വൈബ്രേറ്റര്‍ കാലില്‍ അടിക്കുന്നുണ്ടായിരുന്നു.. ശ്രദ്ധിച്ചില്ല.. എല്ലാം കൂടി പത്ത് പന്ത്രണ്ടു മിസ്‌കാള്‍.. രേവതിയും അംബിയും പിന്നെ അറിഞ്ഞൂടാത്ത കുറെ നമ്പരുകളും.. ആരൊക്കെയോ  എന്നെ അന്വേഷിക്കുന്നുണ്ട്.. രേവതിയെ വിളിച്ചു വരുന്നുണ്ടെന്നു പറഞ്ഞു.. എന്നിട്ട് മെല്ലെ ഹോട്ടലിലേക്ക് നടക്കാന്‍ തുടങ്ങി.. 

ഹോ എന്തൊരു ബഹളം.. പിള്ളേര്‍ ഇറങ്ങി മേഞ്ഞു തുടങ്ങി എന്ന് തോന്നുന്നു.. പാവം ഹോട്ടലുകാര്‍ ... കലങ്ങിയ കണ്ണും ഇടറിയ മനസ്സുമായി മാനേജര്‍ ആരെയൊക്കെയോ അന്വേഷിക്കുന്നുണ്ട്.. പാവം എന്തറിയുന്നു.. ബാവമാര്‍ പറയുമ്പോലെ "ഇത് വെറും സേമ്പിള്"..  


നടന്നു നീന്തല്‍ക്കുളത്തിന്‍റെ അരികില്‍ എത്തിയപ്പോള്‍ ബഹളത്തിന്റെ ഉറവിടം കാണാനായി.. ഒരു ഏഴെട്ടു പിള്ളേര്‍ തീവണ്ടി കളിക്കുന്നു.. കഷ്ടം വര്‍ഷം ഇത്രേം ആയിട്ട് ഈ കളിക്ക് മാത്രം ഒരു മാറ്റവും ഇല്ല.. മുമ്പില്‍ പോകുന്നവന്‍ എന്തൊക്കെയോ സിഗ്നലുകള്‍ കാണിക്കുന്നുണ്ട്.. ഒരു പിടിത്തവും കിട്ടുന്നില്ല.. അവനാണിതിന്റെ മൊതലാളിയെന്നു  തോന്നുന്നു.. അടുത്ത് കൂടി നടന്നു പോയ റയാനെയും അല്‍ഹനെയും  അടുത്ത് വിളിച്ചു.. 


ഞാ: "റയാന്‍, ആരാടെ ആ മുന്‍പിലെ പയ്യന്‍?? അവനെന്തു കൊപ്രാണ്ടിയാ ഈ കാണിക്കുന്നേ??  "


റ: " ഡോണ്ട് നോ അങ്കിള്‍.. നെവെര്‍ സീന്‍ ഹിം ബിഫോര്‍.. "


ഞാ: "ഒടുക്കത്തെ ഇംഗ്ലീഷ്.. അല്‍ഹാ, നിനക്കറിയോ?? "


അല്‍: "ഇല്ല അങ്കിളേ... അവന്‍ വിസിലടിച്ചാലെ പോകാവൂ.. എന്‍ജിന്റെ ശബ്ദം ഇങ്ങനല്ലാ.. അങ്ങിനെയാ.. അവന്‍റെ അച്ഛന്‍ ഇങ്ങനാ പഠിപ്പിച്ചേ എന്നൊക്കെ പറയുന്നുണ്ട്.. "


ഞാ: "ഇപ്പൊ പിടികിട്ടി.. ദര്‍ശന്റെ മോന്‍.. ചെയ് കണ്ടപ്പോഴേ പിടികിട്ടേണ്ടതായിരുന്നു... മോനെ.. ബാക്കി ആരൊക്കെ എത്തിയെന്ന് അറിയോ?? ഇക്കയെവിടെ??   "


അല്‍: "വാപ്പ, ആല്‍വിന്‍ അങ്കിളിന്‍റെ അടുത്തേക്ക് വിട്ടിട്ടുണ്ട്.. "


റ: "ഹേയ് അല്‍, കം ഓണ്‍ മാന്‍.. വി ഹാവ് ടു ഗോ... "


ഞാ: "മോന്‍ വിട്ടോ.. "


അങ്ങനെ ഇവന്മാരുടെ അടുത്ത് കൂടെ നടന്നു വണ്ടി തട്ടാതെ ഒരു വിധം അപ്പുറത്തെത്തി.. എന്‍റെ പൊടിയന്‍ എവിടാണോ എന്തോ?? അവന്‍റെ പേരു പറഞ്ഞില്ലല്ലോ.. അല്ലെങ്കില്‍ അവസരം വരുമ്പോ പറയാം.. ഇപ്പൊ എവിടെങ്കിലും ആരുടെയെങ്കിലും കളിപ്പാട്ടം അടിച്ചു മാറ്റിക്കൊണ്ട് നില്‍ക്കുവായിരിക്കും.. 


ശെടാ.. മുറിയിലേക്കുള്ള വഴി മറന്നല്ലോ.. അവളെ വിളിച്ചു ചോദിക്കണോ? ഒരു അറ്റത്തുന്നു തുടങ്ങാം.. തപ്പി കണ്ടു പിടിച്ചു കളയാം.. അങ്ങനെ നടക്കുമ്പോള്‍ ആണ്, ഒരുത്തന്‍ ദൂരേന്നു നടന്നു വരുന്നു.. നല്ല പരിചയമുള്ള നടത്തം.. അന്‍സല്‍ ആണ്.. പണ്ട് ബാലകൃഷ്ണന്‍ പറഞ്ഞ പോലെ, അവന്‍റെ തോള്‍ ഇപ്പോഴും ഹാങ്ങര്‍ പോലെ വടിയായി നില്‍ക്കുന്നുണ്ട്... ഇവന്റെ മോനെ കണ്ടു പിടിക്കാന്‍ വലിയ പാടുണ്ടാവില്ല.. 


ഞാ: "അളിയാ.. എത്ര നാളായെടെയ്‌  കണ്ടിട്ട്.. നീ ഐ.ഐ.റ്റി വിട്ടിട്ടു ഒരു ന്യൂസും ഇല്ലല്ലോടെ.. അംബി പറഞ്ഞു നിന്‍റെ കാര്യങ്ങള്‍ അറിയാറുണ്ട്.. വിളിക്കെടെ.. നിന്‍റെ പിണക്കം ഒന്നും മാറീലെ?? "


അന്‍: "പോടാ.. പിണങ്ങാന്‍ നമ്മളെന്തോന്നു കൊച്ചു പിള്ളേരാ?? നീ എവിടെ പോയി? മൊഡേടെ മുറിയില്‍ കണ്ടില്ലല്ലോ.. അവന്‍ കൊറേ ഐറ്റം കൊണ്ട് വന്നിട്ടുണ്ട്.. ചെന്നാല്‍ കിട്ടും.. "


ഞാ: "വേറെ ആരൊക്കെ എത്തിയെടെയ്?? "


അന്‍: "ഹഹ.. നീ സക്കു വന്ന കഥ അറിഞ്ഞാ?? അവിടെ അവനെ അവന്‍റെ ഭാര്യ മുറീല്‍ കേറ്റി പൊരിച്ചോണ്ടിരിക്കുവാ  .. "


ഞാ: "ങേ.. അതെന്തു പറ്റി??  "


അന്‍: "അവനും ഭാര്യേം പിള്ളേരും വരുന്ന വഴിക്ക് കഴിക്കാന്‍ ഒരു ഹോട്ടലില്‍ കയറി.. അളിയന്‍ ഫുഡും കഴിച്ചു, കയ്യും കഴുകി കാശും കൊടുത്തു, വിട്ടു ഇങ്ങു ഹോട്ടലില്‍ എത്തി.. ഇവിടെ വന്നപ്പോ അംബി പിള്ളേരെ ചോദിച്ചു, അപ്പോഴാണ്‌ താരം ഭാര്യേം പിള്ളേരേം മറന്ന കാര്യം ഓര്‍ക്കുന്നെ... അവന്‍റെ മൊബൈലും അവിടെ വെച്ചു മറന്നു.. ഇപ്പൊ അംബിയും അവനും കൂടെ പോയി കൊണ്ട് വന്നെ ഉള്ളൂ.. വന്നപ്പോ റൂമില്‍ കയറിയതാ.. ഡാല്യയും നേഹയും കൂടെ അങ്ങോട്ട്‌ പോയിട്ടുണ്ട്.. "

ഞാ: "അവനൊരു മാറ്റോം ഇല്ലല്ലോടെ.. ഇവന്‍ വിടുന്ന റോക്കറ്റൊക്കെ കറക്ടായിട്ടു അങ്ങെത്തോ ആവോ?? "


അന്‍: "സത്യം.. ഏറങ്ങീരുന്നേല്‍  ചോദിക്കാമായിരുന്നു.. എടാ.. നീ അങ്ങോട്ട്‌ ചെല്ല്.. രേവതി നിന്നെ അന്വേഷിക്കുന്നുണ്ടായിരുന്നു.. എന്‍റെ മോളേം കൊണ്ട് ഒരു കണ്ണാടി വെച്ച ചെറുക്കന്‍ പോണ കണ്ടു എന്ന് അല്‍ഹന്‍ പറഞ്ഞായിരുന്നു..  "


ഞാ: "കണ്ണാടി വെച്ചതോ?? പിന്നെ വല്ലോം അല്‍ഹന്‍ പറഞ്ഞോ? "


അന്‍: "ഒരു വെളഞ്ഞ വിത്താ.. സൂക്ഷിക്കണം എന്ന് പറഞ്ഞു..  "


ഞാ: "എങ്കില്‍ ചെലപ്പോ അവനെ ഞാന്‍ അറിയും.. "


അന്‍: "ഓഹോ നിന്‍റെതു തന്നെടെ??  "


ഞാ: "തന്നെന്ന് തോന്നുന്നു.. നീ ഓടി സമയം കളയണ്ട.. അവന്‍ നോക്കിക്കോളും.. മോള്‍ടെ കയ്യില്‍ വല്ല കളിപ്പാട്ടം ഉണ്ടായിരുന്നു കാണും.. അത് പോയി..  ഡേ അല്‍ഹാന്‍ ഇതെങ്ങനെ അറിഞ്ഞു?? "


അന്‍: "അന്‍സാര്‍ ഇക്ക അവനെയും റയനെയും ആണ് പിള്ളേര്‍ സെറ്റിനെ നോക്കാന്‍ ഏല്‍പ്പിച്ചേക്കുന്നെ.. അവന്മാര് മടുത്തു ഓടിയെന്നു തോന്നുന്നു.. കൊറേ നേരമായി രണ്ടിനെയും കണ്ടിട്ട്.. "


ഞാ: "എന്തായാലും നീ പോയി തപ്പ്.. അവിടെ ദര്‍ശന്റെ മോന്‍ പിള്ളേരെ തീവണ്ടി ഓടിക്കാന്‍ പഠിപ്പിക്കുന്നുണ്ട്.. അവിടാരോടെങ്കിലും ചോദിക്ക്..  ഞാന്‍ പോട്ടെ.. ഇല്ലേല്‍ ലവളുടെ വായില്‍ ഇരിക്കുന്നത് കേള്‍ക്കണം.. "


അന്‍സു തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ നടന്നു മുന്നോട്ടു നീങ്ങി. ഇവന്‍ ഇനിയും നടക്കാന്‍ പഠിച്ചില്ലേ?? അപ്പൊ ഇവന് മോള്‍ ആണ്.. അംബി പറഞ്ഞതാണ്.. മറന്നു പോയി.. മൊബൈല്‍ എടുത്തു ഒയ്ഫിനെ വിളിച്ചു.. 


ഞാ: "എടി.. നീ എവിടാടീ... ?? "


രേ: "മുറിയില്‍... "


ഞാ: "അതെവിടാടീ?? "


രേ: "ങേ?? ഹോട്ടലില്‍.. "


ഞാ: "ഹോട്ടലില്‍ എവിടാടീ?? എനിക്കൊരു പിടീം കിട്ടുന്നില്ല.. മുറീടെ നമ്പര്‍ എത്രയാ?? "


രേ: "ഏഴു.."


ഞാ: "ഓ. അപ്പൊ അപ്പുറത്തെ സൈടിലാ.. നീ ഒരു കാര്യം ചെയ്യ്‌.. പതുക്കെ ഇറങ്ങി, ആ ബീച്ചിലേക്ക് വാ.. കുറച്ചു നേരം അവിടിരിക്കാം.. ഒരു മൂഡ്‌ ഓഫ്‌ പോലെ.. നീ വാ.."


അങ്ങനെ വീണ്ടും ബീച്ചിലേക്ക് വെച്ചു പിടിച്ചു.. ആകപ്പാടെ ഒരു മൂഡ്‌ ഓഫ്‌.. ഞാന്‍ പണ്ടേ ഇങ്ങനാ.. ഒരുപാട് ചിന്തിക്കുന്നതിന്റെ കുഴപ്പമാകാം... ഇങ്ങോട്ട് വരുമ്പോ ഒരു ത്രില്ലായിരുന്നു.. പക്ഷെ എത്തിയപ്പോള്‍ പണ്ടത്തേ കോളേജ് വിദ്യാര്‍ഥി ആയതു പോലെ.. ആകപ്പാടെ ഒരു ചളുപ്പും ഭയവുമൊക്കെ..  വെറുതേ തോന്നുന്നതാവും.. ബീച്ചില്‍ ചെന്നിരുന്നു... മേഘങ്ങള്‍ ലവലേശവും ഇല്ലാത്ത ആകാശത്തില്‍ ചന്ദ്രന്‍ അതീവ സുന്ദരനായി കാണപ്പെട്ടു.. തിരയെണ്ണിയാലോ എന്നോന്നാലോചിച്ചു.. ആദ്യത്തെ തിരയെണ്ണിയതും  ആരോ മണ്ടക്കിട്ട് കൊട്ടി.. 


ഞാ: "നിന്നോടൊരു നൂറു വട്ടം പറഞ്ഞിട്ടുണ്ട് പുറകില്‍ കൂടി വന്നു തലയില്‍ കൊട്ടരുതെന്നു.. "

രേ: "ആണോ?? എന്നാല്‍ ഇതോ?? " (ഇതും പറഞ്ഞു അവളെന്‍റെ ചെവി പിടിച്ചു കിഴുക്കാന്‍ തുടങ്ങി.. )



ഞാ:"ആ.. കൊട്ടിക്കോ.. കൊട്ടിക്കോ.. പിടി വിട്.. പിടി വിട്.. "


രേ: "എന്ത് പറ്റി മാഷേ.. വന്നപ്പോ ഉള്ള ഇളക്കം ഇപ്പൊ കാണുന്നില്ലല്ലോ.."


ഞാ: "ഓഹോ.. ഇപ്പൊ അങ്ങനെ ആയോ?? ഞാന്‍ ലവളെ കാണാന്‍ പോയാലോ എന്ന് വിചാരിച്ചതാ.. പിന്നെ നിനക്ക് സങ്കടായാലോ എന്ന് കരുതി പോകാത്തതാ.. "


രേ: "ആണോ??? അയ്യോ പാവം.. ചേട്ടനെ എനിക്കറിഞ്ഞൂടെ.. പെട്ടെന്നെല്ലാം കൂടി ടെന്‍ഷന്‍ ആയി അല്ലേ.. എന്തിനാ മാഷേ പേടിക്കുന്നെ.. നിങ്ങളുടെ സുഹൃത്ത് തന്നല്ലേ.. "


ഞാ: "എന്നാലും എടീ.. പത്തു പതിനഞ്ചു വര്‍ഷമായില്ലേ സംസാരിച്ചിട്ടു.. പെണക്കം എന്ന് വെച്ചാല്‍ ഇങ്ങനേം ഉണ്ടോ??  "


രേ: "അയ്യേ.. ഇതെന്തോന്ന്.. ഞാന്‍ ശേരിയാക്കണോ? "


ഞാ: "വേണ്ട.. വേണ്ട.. നീ ആളൊരു പുലിയാണ് മോളെ.. നിനക്കൊന്നും തോന്നുന്നില്ലേ.. "


രേ: "ഒറ്റ ഇടി വെച്ചു തരട്ടെ??? ഇതിന്റെ ഒന്നും ഒരാവശ്യോം ഇല്ല.. പിന്നെ.. ഇതോടെ ചേട്ടന്റെ ഒരു വിഷമം തീരുമല്ലോ എന്ന് ഓര്‍ത്തു മാത്രമാ. "


ഞാ: "എടിയേ.. ഞാന്‍ ചെലപ്പോ അവളുമായി സെറ്റപ്പായി അങ്ങ് പോയാല്‍ നീ എന്ത് ചെയ്യും.. ?? നിനക്കാണേല്‍ സൗന്ദര്യവും ഇല്ല.. അങ്ങനാണേല്‍ പണി കിട്ടും അല്ലേ?? "


അവളുടെ കയ്യ് വീണ്ടും എന്‍റെ ചെവീല്‍ എത്തി.. 


രേ: "ഓഹോ.. എന്നാല്‍ ഞാന്‍ അവളുടെ കെട്ടിയോന്റെ കൂടെ പോകും.. ഇങ്ങനെ വല്ലോം ആണ് പ്ലാനെങ്കില്‍ എന്‍റെ തനിക്കൊണം ചേട്ടന്‍ കാണും.."


ഞാ: "അയ്യോ.. വിടെടീ.. ആ.. തമാശ പറഞ്ഞതല്ലേ.. ചെവീ പിടിക്കാതെ.. ഊ... എന്‍റെ ചക്കരയല്ലേ.. "


അവള്‍ പിടി വിട്ടു.. ഞാന്‍ തല അവളുടെ മടിയില്‍ വെച്ചു കിടന്നു.. അങ്ങനെ അവളുമായി സംസാരിച്ചു വീണ്ടും  സമയം പോയതറിഞ്ഞില്ല.. 

ഞാ: "എടീ.. എന്തിനാ ഈ അംബി ഇങ്ങനെ മിസ്‌കാള്‍ അടിക്കുന്നെ?? ഇവന് വട്ടു പിടിച്ചോ?? എന്നെ കാണാതെ ഇവന് ഉറക്കം വരില്ലേ??? "


രേ: "ഓ.. അത് വല്യ സംഭവമാ.. അവിടെ കൂടിയ ചേച്ചിമാരൊക്കെ മാരക ഡയലോഗ് അടി.. ഒരു ചേച്ചി.. ജര്‍മന്‍ ഫൂടെ ഉണ്ടാക്കൂ.. വേറെ രണ്ടു ചേച്ചിമാര്‍ക്കു.. യു എസ് ഡിഷ്‌ ഇല്ലേല്‍ ഇറങ്ങത്തില്ല.. കുക്കിംഗ്‌ കണ്ടു പിടിച്ചത് തന്നെ അവരാന്നു.. പിന്നെ ഒരു ദുബായി ചേച്ചിയും ഉണ്ടായിരുന്നു.. പക്ഷെ പുള്ളികാരി സൈലന്റ്  ആണെന്ന് തോന്നുന്നു.. ഒടുവില്‍ എല്ലാരും കൂടി നാളത്തേ ഫുഡ്‌ കുക്ക് ചെയ്യാം എന്ന് തീരുമാനിക്കുന്നു.. നമ്മള് മോശമാകാന്‍ പാടില്ലല്ലോ.. ഞാന്‍ നേഹ ചേച്ചീടെ കുക്കിങ്ങിനെ പറ്റി പൊക്കി അടിച്ചു.. പക്ഷെ അബദ്ധമായിപ്പോയി .. അവര് ചിക്കെന്റെയും ബിരിയാണിയുടെയും പണി ചേച്ചീടെ തലേല്‍ വെച്ചു കൊടുത്തു.. ഞാന്‍ മുങ്ങി..   "


ഞാ: "കൊള്ളാം.. ചുമ്മാതല്ല അവന്‍ വിളിക്കുന്നെ.. അവന്‍ നല്ല ചൂടിലായിരിക്കും.. നിനക്ക് കൂടെ അങ്ങ് പോയി സഹായിക്കരുതോ? അവന്‍ അറിഞ്ഞാ ഇവിടെ ഒരു മേളം ആയിരിക്കും.. "


രേ: "അത് ഉറപ്പല്ലേ.. കാരണം.. നേഹ ചേച്ചി കുടുങ്ങിയെന്നറിഞ്ഞതും അംബിയും വിളിച്ചു കൊണ്ടാ പോയത്.. പുള്ളിക്കാരന്‍ അവിടെ ഉള്ളി അരിഞ്ഞു കരഞോണ്ടിരിക്കുവാ .. പാവം.. അതിനു സഹായിക്കാന്‍ ചേട്ടനെ അന്വേഷിക്കുന്നുണ്ടായിരുന്നു.. ഞാന്‍ അതാ ചേട്ടനെ തപ്പി നടന്നത്.. അന്‍സല്‍ ഇക്കയോട് പറഞ്ഞായിരുന്നു.. "


എന്‍റെ നക്ഷത്രങ്ങളോട് നന്ദി പറഞ്ഞു ഞാന്‍ അടക്കി ചിരിച്ചു.. 


ഞാ: "ഓഹോ.. എന്നാല്‍ നീ എന്നെ കണ്ടിട്ടില്ല.. ഓക്കേ? നീ ഈ മൊബൈല്‍ കൊണ്ട് മുറിയില്‍ വെച്ചേര്.. അല്ലേല്‍ വേണ്ട.. ഞാന്‍ വന്നേക്കാം.. നീ ജസ്റ്റ്‌ പോയി തല കാണിക്കു.. ഇല്ലേ നേഹ നിന്‍റെ തല എടുക്കും.. ഞാന്‍ ഇച്ചിരി വൈകും.. അംബി ചൂടാകുവാണേല്‍ വിളിച്ചാല്‍ മതി.. "


അവള്‍ മെല്ലെ എണീറ്റ്‌ ഹോട്ടലിന്റെ ഏതോ ഭാഗത്തേക്ക് പോയി.. കുട്ടികളുടെ ബഹളം കേള്‍ക്കാം.. എല്ലാരും ആസ്വദിക്കുകയാണ്.. ഞാനും.. അറുപത്താറു കുടംബങ്ങള്‍... അറുപത്താറു സുഹൃത്തുക്കള്‍.. നാല് വര്‍ഷം ഒരുമിച്ചു പഠിച്ച ശേഷം.. പല വഴിക്ക് ജീവിതത്തെ വെട്ടിപ്പിടിക്കാന്‍ പോയ സുഹൃത്തുക്കള്‍.. അവരിലെത്ര പേര്‍ ആ പഴയ ജീവിതത്തെ പറ്റി ഓര്‍ക്കാറുണ്ട് എന്നറിയില്ല.. ഓര്‍മകള്‍ക്കൊരു പ്രത്യേകത ഉണ്ട്.. അനുഭവത്തേക്കാള്‍ ഓര്‍മകള്‍ക്ക് സുഖം കൂടും.. കോളേജില്‍ പഠിച്ചിരുന്ന കാലത്ത് ആ ജീവിതത്തിന്റെ സുഖം തിരിച്ചറിഞ്ഞിരുന്നോ അല്ലേല്‍ അനുഭവിച്ചിരുന്നോ എന്ന് സംശയം.. എന്നാല്‍ ആ കാലത്തെ പറ്റിയുള്ള ഓര്‍മകളില്‍ അത് എന്‍റെ ജീവിതത്തിലെ ഏറ്റവും അഴകേറിയ നാല് വര്‍ഷമായി തോന്നാറുണ്ട്.. 

കുട്ടികളുടെ ശബ്ദം കേള്‍ക്കാനില്ല.. എല്ലാരും ഉറക്കം പിടിച്ചെന്നു തോന്നുന്നു.. മെല്ലെ എഴുന്നേറ്റു മുറിയിലേക്ക് പോയി.. രേവതി ഇപ്പോഴും ആ പുസ്തകം വായിക്കുവാണ്‌ എന്ന് തോന്നുന്നു.. മുകളില്‍ നാരായണന്‍റെ മുറിയില്‍ നിന്നും നല്ല ബഹളം കേള്‍ക്കുന്നു.. നിര്‍മലും ഹാഷിയും എല്ലാം കൂടെ വാചകമടി നടക്കുവായിരിക്കണം.. എത്ര നാള് കൂടിയാകും അവര്‍ എല്ലാരും ഒത്തു കൂടുന്നത്.. നാളെ പോയി എല്ലാരെയും കാണണം.. ഈ മൂഡ്‌ ഒന്ന് മാറിയാല്‍ മതിയായിരുന്നു... ഫുഡ്‌ മേശപ്പുറത്തുണ്ട് ... വിളംബാന്‍ അവളെ വിളിക്കണോ?? വേണ്ട .. പാവം.. ഇപ്പൊ വിളിച്ചു തമാശ പറയാന്‍ ഒരു മൂഡ്‌ ഇല്ല.. പതുക്കെ എടുത്തു കഴിച്ചു.. പൊടിയന്‍ നേരത്തേ കിടന്നുറക്കമായിരിക്കുന്നു.. കട്ടിലിന്റെ അടിയില്‍ ഏതൊക്കെയോ കളിപ്പാട്ടങ്ങള്‍.. ചെറുക്കന്‍ പണി തുടങ്ങിയിരിക്കുന്നു.. അതെല്ലാം എടുത്തു മേശപ്പുറത്തു വെച്ചു.. എന്നിട്ട് പോയി രേവതിയെ വിളിച്ചു.. അവള്‍ വായനയില്‍ മുഴുകി ഇരിക്കുവാണ്.. എന്നോട് കിടന്നോളാന്‍ പറഞ്ഞു... കിടന്നു ലൈറ്റ് അണച്ചു.. പൊടിയന്‍ മെല്ലെ എന്നെ കെട്ടിപ്പിടിച്ചു ഉറക്കം തുടര്‍ന്നു.. ഉറക്കം വരുന്നില്ല.. കടലിലെ  അലയടി മനസ്സിലും ഉണ്ടോ എന്ന് സംശയം.. കണ്ണടച്ച് കിടന്നു.. പിന്നീടെപ്പോഴോ രേവതി മുറിയിലേക്ക് വന്നു.. എന്നോടെന്തോ ചോദിച്ചു.. മറുപടി പറഞ്ഞില്ല.. ഉറക്കമായി എന്ന് കരുതി അവളും കിടന്നു.. എന്തോ..  ഉറക്കം വരുന്നില്ല.. ഓരോന്നാലോചിച്ച് ഉറക്കത്തേയും പ്രതീക്ഷിച്ചു കാത്തു കിടന്നു..   


അടുത്ത ഭാഗത്തിലേക്കുള്ള വഴി.. (ക്ലാസ്സ്‌മേറ്റ്സ്-5 )

Sunday, October 10, 2010

ക്ലാസ്സ്‌മേറ്റ്സ് - 1 (പടപ്പുറപ്പാട്)

ഇത് വര്‍ഷം 2025... ഇല്ല ലോകം അവസാനിച്ചിട്ടില്ല.. ഒത്തിരി പ്രതീക്ഷ അതില്‍ വെച്ച് പുലര്‍ത്തിയിരുന്നു. ജീവിതത്തിലെ ബാക്കി പ്രതീക്ഷകളെ പോലെ ഇതും നടന്നില്ല.. അത് കൊണ്ടാണ് എന്‍റെ കല്യാണം പോലും 2013  ജനുവരി വരെ മാറ്റി വെച്ചത്.. വരാനിരിക്കുന്ന അപകടം ഒരു വഴിക്കല്ലേല്‍ മറ്റൊരു വഴിക്ക് വരും എന്ന് ഉറപ്പുണ്ടായിരുന്നത് കൊണ്ടാകണം ലോകമവസാനിക്കില്ല എന്ന് ഉറപ്പായതും കെട്ടാന്‍ തീരുമാനിച്ചത്.. പ്രതീക്ഷകളെ വീണ്ടും തെറ്റിച്ചു കൊണ്ട് ദാമ്പത്യ ജീവിതം ശക്തമായി മുന്നോട്ടു പോകുന്നു.. ആരും കേറി പണി തരരുത്.. ഞാണിന്‍മേല്‍ കളിയാണ് സാമീ.... 

അങ്ങനെ വെളുപ്പിന് ഒരു ചായേം കുടിച്ചു ചെറുക്കനെ ടൂഷനും അയച്ചു സമാധാനമായി പത്രം വായിക്കുമ്പോള്‍ ആണ് ഫോണ്‍ അടിച്ചത്.. 

ഭാര്യ: "ചേട്ടാ.. ദേ മൊബൈല്‍ അടിക്കുന്നു.. എടുക്കു.. "
ഞാന്‍: "നിനക്കെന്താടീ എടുത്താല്‍?? കയ്യിലെന്താ പഴമോ?? "
ഭാര്യ: "അല്ല ചിരകയാ.." 
ഞാന്‍: "നേരത്തേ പറയണ്ടേ.. ഞാന്‍ എടുത്തോളാം... ഇവിടെ അടുത്താ..."

അംബി ആണ് ഫോണില്‍.. ശല്യം.. ഞായറാഴ്ച്ചേം ചുമ്മാ ഇരിക്കാന്‍ സമ്മതിക്കൂലെ?? 

ഞാ: "എന്തെടെയ്???"

അംബി: "എന്തുണ്ടളിയാ വിശേഷം?? സുഖം തന്നെ?? "

ഞാ: "ഡാ കോപ്പേ.. ഇന്നലെ രാത്രി അല്ലെ വിളിച്ചത്.. ഇതിനിടക്ക്‌ എന്ത് വിശേഷം.. എനിക്കെന്താടെ മൂന്നാം മാസോ?? "

അം: "നീ ബഹളം വെക്കാതെ.. ഒരു സംഭവം ഉണ്ട്.. "

ഞാ: "സംഭവോ?? എന്ത് സംഭവം??"

അം: "അളിയാ.. ഒരു ഗെറ്റ് ടുഗതര്‍.. സംഭവം ഊട്ടിയിലോ ഗോവയിലോ ആയിരിക്കും..  അടുത്ത മാസം മുപ്പതാന്തി... അത് പറയാനാ വിളിച്ചേ.."

ഞാ: "ഗെറ്റ് ടുഗതറാ.. എന്തിനാടെ?? ആരെങ്കിലും വരോ?? മേനക്കെടാകോ??.. എനിക്ക് വയ്യ.. ഇത് ആര് സെറ്റപ്പ് ആക്കിയെ??   "

അം: "ഞാനും ജോസെഫും ആല്‍വിനും... "

ഞാ: "അപ്പൊ സ്ഥിരം കുറ്റികള് തന്നെ.. " 

അം: "ഡാ നീ വരണം.. പ്ലീസ്‌.. ചുമ്മാ വാ.. നീ വരുന്നില്ലേല്‍ ഞാനും പോകുന്നില്ല.."

ഞാ: "ചെയ്.. അങ്ങനെ പറയാതെ.. നിന്‍റെ ഈ സ്നേഹം.. ചെറ്റ.."

അം: "സ്നേഹമോന്നും അല്ലെടാ.. എന്‍റെ കാര്‍ പഞ്ചര്‍ ആയി .. നിന്‍റെ വണ്ടീല്‍ പോകാം.. "

ഞാ: "കാറിലാ!!!!!!.... "

അം: "പിന്നല്ലാതേ.. എല്ലാം നല്ല സെറ്റപ്പിലാ.. നമ്മള് പിന്നെങ്ങനെ? ഓട്ടോയില്‍ പോകോ?? "

ഞാ: "എന്നാലും ഇത്രേം ദൂരം കാറില്‍ ... ഓവര്‍ ആവൂലെ ?? "

അം: "കാര്‍ മതി.. ഇനി നീ ഒന്നും പറയണ്ട.."

ഞാ: "ഡേ ... ലവള് വരോ?? "

ധിം!!!!!!!

അം: "എന്തോന്നെടെ.. വീണാ?? ഇരുന്നു സംസാരിക്ക്.."

ഞാ: "അല്ല .. ലവള് കേട്ട്.. എന്‍റെ ഒയ്ഫ്..  പുറകിലുണ്ടായിരുന്നു ... കണ്ടില്ല.. "

അം: "ഹാ ഹാ.. വേണമളിയാ.. ഡേ ലവള് വരും.. ഓ!! നിന്‍റെ ഒരു കാര്യം.. വിട്ടില്ലേ??  "

ഞാ: "വിട്ടെടെ .. ഇത് ഒരു രസം.. പിന്നെ എന്‍റെ ഭാര്യ ആള് ജോളിയാ.. അത് നീ പേടിക്കണ്ട.. അവള്‍ക്കു പണ്ട് രണ്ടു ലൈന്‍ ഉണ്ടായിരുന്നു.. അവന്മാര്‍ ഇപ്പോഴും കമ്പനിയാ.. ഞാനും അവളും കൂടെ അല്ലെ അവന്മാരുടെ ഭാര്യമാര്‍ക്ക് പണി കൊടുക്കുന്നത്.. ചിരിച്ചു ചിരിച്ചു ചാകും..   "

അം: "നിന്‍റെ ഭാഗ്യം അളിയാ.. ഇവിടെ ഒരെണ്ണം ഉണ്ട്.. ഞാന്‍ ഒരു വായി നോക്കിയാ എന്നാണളിയാ അവളുടെ വിചാരം.. നാല് പിള്ളേരുടെ അച്ഛനല്ലേ ഞാന്‍... ഒറ്റ ഇടി കൊടുത്താലോ എന്ന് വിചാരിക്കും..."


ധിം..!!!!


അം: "എന്നാലും അവളൊരു പാവമാടാ.. സ്നേഹം മാത്രേ അവളുടെ മനസ്സിലുള്ളൂ.. എന്നെ അവള്‍ക്കെന്തു കാര്യാ എന്നറിയോ?? ഇത് പോലൊരു ഭാര്യെ കിട്ടിയ ഞാന്‍ ഭാഗ്യവാനാടാ.. ഭാഗ്യവാന്‍.. "


ഞാ: "അവള് പുറകിലുണ്ടായിരുന്നല്ലേ .. ഹാ ഹാ.. നീ കിണിച്ചപ്പോഴേ വിചാരിച്ചു.. ഇന്ന് നിനക്കും കിട്ടും എന്ന്.. ഹോ.. ഇപ്പൊ എന്തൊരു സന്തോഷം.. മുതുകില്‍ തന്നെടെ കിട്ടിയത്.. "

അം: "വോ വോ .. തന്ന.. നല്ല പരിചയം ഉണ്ടല്ലേ... "

ഞാ: "ഓക്കേ അളിയാ.. മുപ്പതാന്തി അല്ലെ.. നമുക്ക് പോയിക്കളയാം.. ഇവളേം പയ്യനേം അങ്ങോട്ട്‌ വിടാം.. "


അം: "എന്തിനു? ഡേ.. ഫാമിലി ട്രിപ്പ്‌ ആണ് ... ഫുള്‍ ഫാമിലിയോടെ പോണം.. "


ഞാ: "എന്തോന്ന്?? ഇവനേം കൊണ്ട് പോകാനാ?? എന്‍റെ പോക്കറ്റ്‌ കീറും.. നീ ഇവനെ വഹിച്ചോണം.. സമ്മതിച്ചാ.. "


അം: "നിനക്കൊന്നെ ഉള്ളൂ.. എനിക്കീ നാലിനേം കെട്ടിയെടുത്തോണ്ട്  പോണം.. "


ഞാ: "അത് നേരത്തേ ആലോചിക്കണം.. നീ സെന്റി അടിക്കാതെ.. പോയിക്കളയാം.. നീ ഇരുപത്തൊമ്പതാന്തി ഇങ്ങു പോര് .. നമുക്ക് ഇവിടുന്നങ്ങു ഇറങ്ങാം.. "

അം: "ഡാ.. കോപ്പേ.. വണ്ടി പഞ്ചറാന്നു പറഞ്ഞത് നീ കേട്ടില്ലേ?? നീ ഇങ്ങു വാ നമുക്ക് ഇവിടുന്നു പോകാം.. "

ഞാ: "വരാം.. പക്ഷെ ഫുട്ബോള്‍ ഉണ്ടേല്‍ ടിവി വക്കരുത്. സമ്മതിക്കാങ്കി വരാം..  "


അം: " ഹി ഹി....  സമ്മതിച്ചു .. നീ വന്നേരു... "


ഞാ: "ശെരിയളിയാ.. അന്ന് കാണാം.. വയ്യ്"


അം: "വയ്യ്..."


അങ്ങനെ ഞങ്ങള്‍ രണ്ടു ഫാമിലികളും കൂടെ ഗോവയിലേക്ക് വച്ച് പിടിച്ചു.. 

ഞാ: "ചെറ്റേ.. ഫൈവ് സ്റ്റാര്‍ ഹോട്ടലാ. ??? എത്രയാകുമെടെ.. ??? "


അം: " ഒരു അമ്പതിനായിരം.. ജസ്റ്റ്‌ ടു ഡെയ്സ്.. "


ഞാ: "എന്‍റെയമ്മചീ....   "


എന്‍റെ ഭാര്യയുടെ പേരു രേവതി .. അംബിയുടെ വാമഭാഗം നേഹ.. 


രേ: "ചേട്ടാ.. നാറ്റിക്കല്ലേ.. കാശ് ഞാന്‍ തരാം.. "


നേ: "എന്താ പ്രമോദേ.. ഇങ്ങനൊരു വിളി.. ഇത്രേം പിശുക്ക് വേണോ?? "


ഞാ: "എന്നാലും കാശ് എന്റേതല്ലേ, നേഹേ... "


രേ: "ആഹേം ..."


ഞാ:"നമ്മുടെതല്ലേ.."


അം: "നീ പേടിക്കാതെ.. നാരായണനോക്കെ വരുന്നുണ്ട്.. കാര്‍ഡ്‌ വര്‍ക്ക്‌ ചെയ്യുന്നില്ല എന്ന് കാച്ചിയേരു.. നമുക്കവനെ കൊണ്ട് കൊടുപ്പിക്കാം.. അവന്‍ ജോലി കിട്ടീട്ടു ഒരു ട്രീറ്റ് പോലും നടത്തീട്ടില്ല.. "


നേ: "എന്നാലും വീട്ടില്‍ വരുമ്പോ അവന്‍റെ ഫുഡ്‌ അടിക്കൊരു കുറവും ഇല്ല.. എന്‍റെ കുക്കിങ്ങിനെ പൊക്കി, ഫുഡും അടിച്ചിട്ട് പോകും.. "


രേ: "അവനൊരു പണി കൊടുക്കണം എന്ന് ഞാനും വിചാരിച്ചതാ.."


അങ്ങനെ ഞങ്ങളൊരു വിധത്തില്‍ അങ്ങെത്തിപ്പെട്ടു.. വേറാരും എത്തീട്ടില്ല..ഞങ്ങളാണാദ്യത്തേ വിരുന്നുകാര്‍.. ഇവന്മാര്‍ രണ്ടു ദിവസത്തേക്ക് ഫുള്‍ ഹോട്ടല്‍ ബുക്ക്‌ ചെയ്തേക്കുവാണ് ... രണ്ടു ഫുള്‍ ഡേ .. കമ്പ്ലീറ്റ്‌ മലയാളീസ്.. ഹോട്ടലുകാര്‍ മുടിയും.. ഉറപ്പാ.. 


ക്ഷീണം കാരണം മുറികളിലെത്തി ഒരു ഉറക്കം പാസാക്കി.. സമയം എന്തായോ എന്തോ.. ഉച്ചക്കുള്ള ഫുഡ്‌ മേശപ്പുറത്തിരിപ്പുണ്ട്.. രേവതി അവിടെ ബാല്‍കണിയില്‍ ഇരുന്നെന്തോ വായിക്കുന്നു..


ഞാ: "ഡീ.. അവനെവിടെ??  "


രേ: "നെഹേടെ മുറിയിലുണ്ട്.. കഴിച്ചിട്ടാ പോയത്.. " 


ഇവള്‍ മിടുക്കിയാ.. എന്‍റെ അടുത്ത ചോദ്യം അവള്‍ നേരത്തേ മനസ്സിലാക്കി.. ചുമ്മാതാണോ ഇവളെ ഞാന്‍ കെട്ടിയത്.. 


ഞാ: "ഡീ ... ഫുഡ്‌ എടുത്തു വയ്യ്.. "


രേ: "മേശപ്പുറത്തുണ്ട്.. "


ചുമ്മാതാണ് കെട്ടിയത്.. അവള്‍ എപ്പോഴും ഇങ്ങനല്ല കേട്ടോ... ബട്ട്‌ ഇതൊരു രസം അല്ലെ.. 

ഞാ: "ഡീ.. വിളമ്പിത്താ... പ്ലീസ്‌...  " (ഞാന്‍ കൊഞ്ചാന്‍ തുടങ്ങി.. ) "പ്ലീസ്‌.. "

രേ: "ഓ.. ഇങ്ങേരുടെ ഒരു കാര്യം.. ഉം.. ദാ വരുന്നു.. "


ഇതൊക്കെ ഈ വേലായുധന്‍റെ ഓരോ നമ്പര്‍ അല്ലെ.. "ഹിഹി.."


പെട്ടെന്ന്.. വാതിലില്‍ യേതോ ഒരുത്തന്‍ മസ്സില്‍ കളിക്കുന്നു.. 


ഞാ: "ചവിട്ടാതെടെ.. ആരാ?"


അം: "ഞാനാ.. തുറക്ക്.. "


അവള്‍  വാതില്‍ തുറന്നു.. അംബി പിള്ളേരെ പോലെ നിക്കറും ഇട്ടോണ്ട് മുറീല്‍ ഓടിക്കേറി വന്നു.. 



ഞാ: "എന്തോന്നെടെ ഇത്.. വല്ല.. പാന്‍റും ഇടെടെ.. "

അം: "ഇതാ സ്റ്റൈല്‍.. ഇന്നാ.. നീ ഇതിട്.. പെട്ടെന്ന് വാ.. ടീംസ് ഒക്കെ വന്നു തുടങ്ങീട്ടുണ്ട്.. നമ്മുടെ ഫ്ലോറില്‍ അന്‍സു എത്തി.. ആഷ്കി എത്തി.. മൊട എത്തി.. സക്കുവും ജിനോയും ദര്‍ശനും റോബിനും വൈകുന്നേരം ആകും.. മോളില്‍ നാരായണനും ഓജസും നിര്‍മലും ജുനൈദും വിഷ്ണുവും, ഹാഷിയും, അബ്ദു, അജേഷ്, ഹരിണ്‍ ഒക്കെ എത്തീട്ടുണ്ട്.. ബാലു, രാകേഷ്, സാഗര്, അയ്യര്‍ ‍, ജോസഫ്‌, വിന്നി, അല്‍വിന്‍, സരസു, ലത്തു, സച്ചിന്‍  അവന്മാര്‍ ഒക്കെ അപ്പുറത്തെ സൈഡിലാ.. ബാല്‍കണീന്ന് നോക്കിയാല്‍ കാണാം.. എം എച്ച് ടീംസ് ബാലുന്റെ ഫ്ലോറിന്റെ മുകളില്‍.. ആനന്ദും കിഷോറും ടോമിയും ദിബിനും ലിബിനും അച്ചായനും, സന്ദീപും, ഡി എം പി യും,  ഒക്കെ നാരായണന്‍റെ മോളിലത്തെ ഫ്ലോറില്‍.. അങ്ങനെ എല്ലാരും വൈകുന്നേരം അല്ലേല്‍ രാത്രി ആകുമ്പോ ഇവിടെത്തും.. അളിയാ.. ഒരു ആവേശം വരുന്നളിയാ.. "


ഞാ: "അത് പുത്തരിയല്ലല്ലോ.. ഇത്രേ ഉള്ളോടെ.. "

രേ: "അംബി .. ചേട്ടന്‍ ചോദിച്ചത് മനസ്സിലായില്ലേ?? പെണ്‍പിള്ളേര്‍ എവിടാണെന്ന്... അല്ലെ ചേട്ടാ... "

ഞാ: "എന്‍റെ ചക്കരെ.. നീ എന്‍റെ ഭാര്യ തന്നെ.. എടീ നീ കഴിച്ചോ?? വാ ഇരുക്ക്‌.. ഞാന്‍ വാരി തരണോ? "


രേ: "ഇനി രണ്ടു ദിവസം നമ്മളെ ഓര്‍മ കാണോ ആവോ?? "


ഞാ: "ഞാന്‍ മറക്കുവാണേല്‍ നീ ഓര്‍മിപ്പിക്കു.. ഒക്കെ?? നീ എന്‍റെ ചക്കുടു അല്ലേ.. "


രേ: "ഞാന്‍ നേഹേടെ അങ്ങോട്ട്‌ പോകുവാ.. എനിക്ക് ആരേം പരിചയമില്ലല്ലോ.. കഴിച്ചിട്ടാ പാത്രം അവിടെ മാറ്റി വെച്ചേക്കണം കേട്ടോ.."


ഞാ: "ഒറ്റ ദിവസം കൊണ്ട് നീ എല്ലാത്തിനേം കയ്യിലെടുക്കൂലെ.. നീ ആരാ മോള്.."


രേ: "ഉം.. മതി മതി.. കഴി കഴി.. "(ചിരിച്ചോണ്ട് അവള്‍ ഇറങ്ങിപ്പോയി..)


അം: "ഡാ .. എല്ലാം വരുന്നുണ്ട്.. ഫുള്‍ ടീംസ്.. ഞാന്‍ കരുതീല ഇങ്ങനെ പറ്റുമെന്ന്.. "


ഞാ: "ഡേ.. ഞാന്‍ അങ്ങ് സെന്റി ആയാലോ?? ഒരു ജാടക്ക്.. "


അം: "അത് നീ എന്ത് വേണോ ചെയ്യ്‌. ഞാന്‍ ആഷ്കിയുടെ മുറിയില്‍ കാണും.. നീ വേഗം ഇതും ഇട്ടോണ്ട് വാ.. "


ഞാ: "ഇത് വേണോടെ?? "


അം: "അത് നിന്‍റെ ഇഷ്ടം.. പക്ഷെ ജട്ടിയും ഇട്ടു ഇതിലെ നടന്നാ നല്ല വൃത്തികേടായിരിക്കും.. "


ഞാ: "അനിയന്‍ തമാശിച്ചതാണാ ?.. നീ ചെല്ല്.. ഞാന്‍ എത്തിയേക്കാം.. ആ മൊട തിന്നാന്‍ വല്ലോം കൊണ്ട് വന്നിട്ടുണ്ടേല്‍ തീര്‍ക്കല്ല്.. ഞാന്‍ ഇപ്പൊ എത്തും.. "


അംബി പോയതും ഫുഡ്‌ വലിച്ചു കേറ്റാന്‍ തുടങ്ങി.. എന്തോ.. പഴയ ആര്‍ത്തി ഇപ്പൊ ഇല്ല.. എല്ലാരെയും വീണ്ടും കാണുന്നതിന്‍റെ ഒരു ഇതായിരിക്കും.. ഇതില്‍ ചുരുക്കം ചിലരെ ഒഴിച്ച് ബാക്കി ഉള്ളവരെ പത്തില്‍ കൂടുതല്‍ വര്‍ഷങ്ങള്‍ക്കു ശേഷമാണ് കാണുന്നത്.. എല്ലാം എങ്ങിനെയാണോ ആവോ.. ഇടക്കൊക്കെ എല്ലാരെയും വിളിക്കാറുണ്ടെങ്കിലും ഇങ്ങനെ ഒന്നിച്ചു കണ്ടിട്ടെത്ര നാളായി.. അംബിയേ ഇടക്കൊക്കെ ചീത്ത വിളിക്കുമെങ്കിലും, അവനോ ജോസെഫോ അല്‍വിനോ ഒക്കെ വിചാരിച്ചാലേ ഇത് പോലെ ഒക്കെ ചെയ്യാന്‍ ആകൂ.. നന്നായി.. ഇപ്പൊ എല്ലാരും എന്ത് കൊലമാണോ ആവോ.. എന്തൊക്കെ പോക്രിത്തരങ്ങള്‍ ചെയ്തിരിക്കുന്നു ഇവരുടെ കൂടെയും ഇവരോടും.. രസമായിരിക്കും.. 

പാത്രവും ബാക്കിയുള്ള ഭക്ഷണവും ഒരു വശത്തേക്ക് മാറ്റി വെച്ചു.. അംബി കൊണ്ട് വന്ന നിക്കറെടുത്തിട്ടു.. കുഴപ്പമില്ല.. വയറു ലേശം കൂടുതലാണ്.. ലേശം അകത്തേക്ക് വലിച്ചു.. കണ്ണാടിയില്‍ നോക്കി.. കൊഴപ്പില്ല.. ഷേവ് ചെയ്യണോ?? വേണ്ട.. കുറ്റിത്താടിയാണ് സ്റ്റൈല്‍.. രേവതിയുടെ ബാഗ്‌ തുറന്നു സ്പ്രേ എടുത്തു ഒരടി അടിച്ചു.. മതി.. പണ്ട് വേരുകളില്‍ രഘു പറഞ്ഞ പോലെ, "ടെന്‍ മണീസ് കൊടുത്തു സ്പ്രേ അടിച്ചാല്‍ ഫോര്‍ പീപിള്‍സ് അറിയണ്ടേ.." ഇതീ ഹോട്ടല്‍ മുഴുവന്‍ അറിഞ്ഞോളും...


അങ്ങനെ പതുക്കെ ഇറങ്ങി.. ആഷ്കിയുടെ മുറിയിലേക്ക് പോണോ?? വേണ്ട.. അവന്മാര്‍ സംസാരിക്കട്ടെ.. പതുക്കെ.. ഒരു വശത്തൂടെ ഇറങ്ങി.. ഹോട്ടലിന്റെ സ്വന്തം ബീച്ചിലേക്ക് നടപ്പ് തുടങ്ങി.. 

PS : അടുത്ത ഭാഗത്തിലേക്കുള്ള വഴി.. ക്ലാസ്സ്‌മേറ്റ്സ് - 2

 

Friday, September 24, 2010

എല്‍സ എന്ന പെണ്‍കുട്ടി

ഇതൊരു ദുരന്ത കഥ അല്ല പ്രണയ കഥയും അല്ല വെറുതെ ഒരു കഥ, ഒരു നായകന്‍റെയും നായികയുടെയും കഥ.
നായകന്‍ +2 പഠിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടമാണ് നമ്മുടെ കഥാസന്ദര്‍ഭം .ആദ്യ ദിവസം തന്നെ നന്നേ വൈകിയാണ് ക്ലാസ്സില്‍ ചെന്നത്. ബാക്ക് ബെഞ്ച്‌ അസോസിയേഷന്‍ ഒക്കെ അന്നേ തുടങ്ങിയതാവണം. പിറകിലത്തെ സീറ്റ്സ് ഒക്കെ കൈയേറി പോയി. ഒരിടത്തും  സൂചി കുത്താന്‍ പോലും സ്ഥലം ഇല്ല . ആകെ ബാക്കി ഉണ്ടായിരുന്ന ആദ്യ ബെഞ്ചുകളില്‍ ഒന്നില്‍ സ്ഥലം കണ്ടുപിടിച്ചു. ചുറ്റുവട്ടം ഒക്കെ ഒന്ന് കണ്ണോടിക്കുമ്പോഴാണ് അത് സംഭവിച്ചത്. നായകന്‍റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ഏതാണ്ട് ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ്‌. സംഭവം പൈങ്കിളി ആണെന്ന് തോന്നുമെങ്കിലും സംഭവിച്ചത് അതാണ്. തൊട്ടുപുറകില്‍ വലത്തീന് മൂന്നാമതായി അവള്‍ ഇരിന്നിരുന്നിരുന്നു . തന്‍റെ ചുറ്റുമുള്ള ലോകം മാറുന്നത് ആദ്യമായിട്ട് അവന്‍ തിരിച്ചറിഞ്ഞു.


ദിവസങ്ങള്‍ കുറെ കടന്നു പോയി ഇതുവരെ ഒന്ന് സംസാരിക്കാന്‍ സാധിച്ചിട്ടില്ല . ചങ്കുറ്റമില്ല അത്ര തന്നെ. പെണ്‍കുട്ടികള്മായി സംസാരിക്കുമ്പോള്‍ കാലുകള്‍ നല്ല ഒന്നാന്തരമായി കൂടിയിടിക്കും . ആണ്‍കുട്ടികള് മാത്രമുള്ള സ്കൂളില്‍ പഠിക്കാന്‍ വിട്ട മാതാപിതാക്കളെ പറഞ്ഞാല്‍ മതിയല്ലോ. അതു കൊണ്ട് ഇത് വരെ അവള്‍ടെ പേര് മാത്രം അറിയാം .. എല്‍സ ..
( പേര് സാങ്കല്പികം ആണ് , ഐഡന്റിറ്റി പുറത്താക്കാന്‍ പാടില്ല എന്നാണ് നായകന്‍റെ ശക്തമായ നിര്‍ദേശം ). പറഞ്ഞു വരുമ്പോള്‍  നായിക നസ്രാണിയും നായകന്‍ ഹിന്ദുവും ആണ്. പ്രണയത്തിനു എന്ത് ജാതിയും മതവും. ശ്രീനാരായണ ഗുരുവിനെ നന്ദിയോടൊന്നു സ്മരിച്ചു, ഇതുവരെ ഇല്ലാതിരുന്ന ഒരു പ്രത്യേക ബഹുമാനവും തോന്നി .


അങ്ങനെ ആര്‍ക്കും ഒരു ശല്യവും ഇല്ലാതെ ജീവിച്ചു വരുമ്പോള്‍ , കണ്ടാല്‍ ഒരു മാന്യനെന്ന ഒരു (തെറ്റി)ധാരണയുള്ളത് കൊണ്ടാവാം , ടീച്ചര്‍ ക്ലാസ്സിലെ ലീഡര്‍ ആക്കുന്നത്. ഇനിയെങ്കിലും സംസാരിക്കാന്‍ അവസാരം കിട്ടുമെന്ന സന്തോഷത്തില്‍ അവനതു രണ്ടു കയ്യും നീട്ടി സ്വീകരിച്ചു . കാര്യങ്ങള്‍ക്ക്  കുറച്ചൊക്കെ മാറ്റം വന്നു തുടങ്ങി, ചെറുതായിട്ട് സംസാരിച്ചും തുടങ്ങി . അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു അസ്സിസ്റ്റെന്റിന്‍റെ ആവശ്യം ഉണ്ടായി തുടങ്ങിയത് . ടീച്ചറോട്‌ കാര്യം അവതരിപ്പിച്ചു.  ആരെ വേണം എന്നാ ചോദ്യത്തിന് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല


അവന്‍ പറഞ്ഞു "എല്‍സ"


കുറെയേറെ പ്രഷര്‍ കുക്കറുകല്‍ ഒരുമിച്ചു വിസില്‍ മുഴക്കി. ടീച്ചര്‍ക്കും ഉണ്ടായി ഭാവമാറ്റങ്ങള്‍. പക്ഷെ നായകന്‍ മാത്രം ഒരു മാറ്റവും ഇല്ലാതെ നിന്നു (വെറുതെ ആണോ മാന്യന്‍ എന്ന പേര് കിട്ടിയത്). അങ്ങനെ രംഗം വീണ്ടും ശാന്തമായി . പാവം ടീച്ചര്‍ ഒരു സംശയവും ഇല്ലാതെ എല്സയെ അവന്റെ അസിസ്റ്റന്റ്‌ ആക്കി. കിട്ടിയ അവസരം അവന്‍ വിനിയോഗിച്ചു എന്ന് വേണം കരുതാന്‍ . സംസാരിക്കാന്‍ കാരണങ്ങള്‍ ഉണ്ടായി പക്ഷെ കാര്യത്തോടടുക്കുമ്പോള്‍ മുട്ടടിക്ക് മാത്രം ഒരു കുറവും വന്നില്ല. കാലം കുറച്ചു കടന്നു പോയി അപ്പോഴും സൗഹൃദം വളര്‍ന്നു എന്നതൊഴിച്ചാല്‍ കാര്യമായ മെച്ചമൊന്നും ഉണ്ടാക്കാന്‍ അവനു സാധിച്ചില്ല.


ഒരു ക്രിസ്മസ് വന്നു. ദൈവം തന്‍റെ  കൂടെ ആണെന്ന് അവനു തോന്നി, അല്ലെങ്ങില്‍ ക്രിസ്മസ് ഫ്രണ്ട്ടായിട്ട്  എല്സയെ തന്നെ കിട്ടുമായിരുന്നില്ലലോ ??   ക്ലാസ്സിലെ  കഴുകന്‍ കണ്ണുകളില്‍ നിന്നൊഴിഞ്ഞു  ഒരു അവസരം ഒത്തു വന്നില്ല  അല്ലെങ്കില്‍  ചുവന്ന റോസാ പൂവ് കൊടുത്തപ്പോള്‍ അവനതു പറഞ്ഞേനെ. അവള്‍ മനസിലാക്കിയോ എന്തോ? മധുരമായി ഒന്ന് ചിരിക്കുക മാത്രം ചെയ്തു.


അവധി കാലം . ഒരു സുഹൃത്ത്‌ സദസ്സാണ്, മൂന്ന് സുഹൃത്തുക്കള്‍ കത്തി വെപ്പ് പരദൂഷണം മുതലായ കാര്യങ്ങളില്‍ മുഴുകിയിരിക്കുകയാണ്. നമ്മളുടെ നായകനും അതില്‍ നിശബ്ദ പങ്കാളിയാണ്. വലിയ താല്പര്യം ഇല്ലാതെ ഇതിനൊക്കെ ചെവി കൊടുത്തു കൊണ്ടിരിക്കുയാണ് കക്ഷി. പക്ഷെ ഇത്തവണ ചെവിയോര്‍ക്കാതിരിക്കാനായില്ല .കാമുകന്‍ ഇരിക്കുന്നത് അറിയാതെ അവര്‍ എല്സയുടെ കാര്യവും പറഞ്ഞു . അപ്പോഴാണവനതു    അറിഞ്ഞത്.. .. അവള്‍ക്കുമുണ്ടായിരുന്നു പ്രണയം പക്ഷെ അത് അവനോടു ആയിരുന്നില്ല എന്ന് മാത്രം . അവളുടെ ഒരു കംപ്യുട്ടര്‍ വാദ്യാരോട്.


പിന്നെ പകയായിരുന്നു തീര്‍ത്താല്‍ തീരാത്ത പക മനുഷ്യന്‍റെ പ്രണയം വൈറസ്‌ പോലെ കാര്‍ന്നു തിന്നുന്ന കമ്പ്യൂട്ടറുകളോട്. കമ്പ്യൂട്ടര്‍ ഇന്ജിനീരായ സഹോദരനോടും തോന്നാതിരുന്നില്ല ചെറിയ ഒരു പക.




കാലം പിന്നെയും ഒരുപാടു സഞ്ജരിച്ചു.. അങ്ങനെ എല്ലാം ഒരു വിധത്തില്‍ മറന്നു ഡിഗ്രിക്ക് ചേര്‍ന്നു .. കമ്പ്യൂട്ടര്‍ ഐച്ഹിക വിഷയം ആക്കാന്‍ പലരും നിര്‍ബന്ധിച്ചു. ജോലിക്ക് ഒരുപാടു സാധ്യത ഉണ്ടത്രേ. ഒരു നല്ല ജീവിതമുണ്ടായില്ലെങ്കിലും കമ്പ്യൂട്ടര്‍ കൊണ്ടൊരെണ്ണം  , അത് വേണ്ട. തന്‍റെ തീരുമാനത്തില്‍ അവനൊരു സംശയവും തോന്നിയില്ല .


ഡിഗ്രി ക്ലാസ്സു നടന്നോണ്ടിരിക്കുകയാണ് ..


അടുത്ത് ഇരിക്കുന്നവന്‍ : സുഹൃത്തേ !!


ഊണ് കഴിക്കാന്‍ ഒരുമിച്ചു പോകുന്നു എന്നതാണ് അവനുമായിട്ടുള്ള പരിചയം . പേര് പോലും അത്ര നിശ്ചയം ഇല്ല .


ഇന്ന് ഊണ് കഴിക്കാന്‍ ഞാനുണ്ടാവില്ല . ഒരിടം വരെ പോകണം.


ക്ലാസ്സ് അറുബോറന്‍ ആയതു കൊണ്ടും ചോദിക്കേണ്ടത്‌ ഒരു മാന്യത ആയതു കൊണ്ടും ചോദിച്ചു


നാ : എന്താ ഹേ എങ്ങോട്ടാണ് യാത്ര ??.


അന്തര്‍ഗതം: കണ്ടാല്‍ അറിയാം കാമുകിയെ കാണാനാണെന്ന്. സ്വന്തം അനുഭവം വച്ച് ഇതിലൊന്നും ഒരു കാര്യവും ഇല്ലാന്ന് ഉപദേശിക്കേണ്ടതു ഉത്തരവാദിത്തം ആണ് ..


അവന്‍ : ഒരു വിവാഹം ഉണ്ട്.


തുലച്ചു ! !  ഇക്കാലത്ത് ഒരാളെ ഉപദേശിച്ചു നന്നാക്കാം എന്ന് വിചാരിച്ചാലും നടക്കില്ല. ഏതായാലും തുടങ്ങിയതല്ലേ അവന്‍ എന്ത് തോന്നും എന്ന് വിചാരിച്ചു മാത്രം സംഭാഷണം തുടര്‍ന്നു.


എവിടെ വച്ചാ??


അവന്‍ സ്ഥലം പറഞ്ഞു (അതും സീക്രെട്ട് ‌ ആയിരിക്കട്ടെ )


നാ : നമ്മുടെ സ്വന്തം സ്ഥലമല്ലേ !! അവിടൊക്കെ നിറച്ചും പരിചയക്കാരാ ..എന്‍റെ  കൂടെ പഠിച്ച കുറെയേറെ പേര് അവിടെന്നുള്ളവരാ..  തനിക്കു ഒരു ലക്ഷ്മിയെ അറിയോ??

അവന്‍ : ഇല്ലല്ലോ ..


നാ : അപ്പൊ സന്ധ്യയോ??


അവന്‍ : ഇല്ല ..


അന്തര്‍ഗതം: ഹോ സമാധാനം ആയി..


വാല്‍കഷണം: ഈ പറഞ്ഞ ലക്ഷ്മിയും സന്ധ്യയും നായികയുടെ സഹപാഠികളും അതിലുപരി അവള്‍ടെ നല്ല കൂട്ടുകാരികളും ആണ് . കണക്കുകൂട്ടലിലെ ഗണിതം ശരിയാണെങ്കില്‍ ഇവന് അവളെ അറിഞ്ഞിരിക്കാന്‍ വഴിയില്ല


നാ : കല്യാണം ഇതു ഇടവക പള്ളിയില്‍ വച്ചാണ് ??


അവ: പള്ളി ( വിണ്ടും സീക്രെട്ട്‌!! )


നായികയുടെ സ്വന്തം സ്ഥലം .


നാ: എടൊ നിനക്ക് എല്‍സ എന്ന ഒരു കുട്ടിയെ അറിയോ?? അവിടെ തന്നെ ഉള്ളതാ ..


അവ : അറിയാമല്ലോ .. നിങ്ങള്‍ തമ്മില്‍ എന്താണ് പരിചയം. അവള്‍ടെ അല്ലെ കല്യാണം ..




അവ: താന്‍ പോണില്ലേ??


ഫാന്‍ പ്രവര്‍ത്തനം നിലച്ചതയിരിക്കണം ..പെട്ടന്ന് വല്ലാതെ വിയര്‍ത്തു ...


അവ: അപ്പൊ ബാക്കി വിവരം നാളെ കാണുമ്പോള്‍ പറയാം ..

ഒന്നും പറയാന്‍ സാധിച്ചില്ല .




ഊണ് കഴിക്കാന്‍ പുതിയൊരു കൂട്ട് കണ്ടു പിടിക്കണം എന്ന് മാത്രം മനസ്സ് മന്ത്രിച്ചു.

Friday, August 27, 2010

ഒരു Canon- ന്‍റെ കഥ

ഞാന്‍ നാട്ടിലാണ്.. ഞങ്ങടെ ഭാഷേല്‍ പറഞ്ഞാല്‍ തിരൂന്തൂരത്ത്.. കഴിഞ്ഞ ഒരു എട്ട് ദിവസം ഇവിടെ അടിച്ചു പൊളിച്ചു.. നാട്ടില്‍ ഒരു കല്യാണം (എന്‍റെയല്ല) , വീട്ടില്‍ ഓണം, ഓണാഘോഷം കാണാന്‍ അനിയന്മാരുമായി പോയി, പിന്നെ നാട്ടില്‍ വീണ്ടും ഒരു ഒത്തുകൂടല്‍.. ഇതിന്റെ എല്ലാം പുറമേ ഒരു ക്യാമറ എന്നെ തേടി ദുബായില്‍ നിന്നും വന്നു.. അംബിയുടെ നിര്‍ബന്ധത്തിനു വഴങ്ങി മേടിച്ച ഒരു Canon SX 120 .. ഒരുഗ്രന്‍ ക്യാമറ.. അതിനും എനിക്കും വലിയ വിശ്രമമൊന്നും ഇല്ലായിരുന്നു കുറച്ചു ദിവസമായി.. 

ഇവിടെ ഒരു പോസ്റ്റിടാന്‍ വേണ്ടി ഒന്നും എഴുതാന്‍ ഇപ്പൊ ഒരു മൂടില്ല.. അത് കൊണ്ട് ഞാന്‍ എടുത്ത ചില മാരക (ആഹേം ആഹേം .. ചൊമ ചൊമ.. ) പടങ്ങള്‍ ഇവിടെ ഇടാം... 


നമ്മുടെ വീട്ടിലെ പൂച്ച(വളര്‍ത്തുന്നതല്ല).. ഇതെന്റെ അനിയന്‍ എടുത്തതാണ്.. 

 ചുമ്മാ ഞാന്‍ എടുത്തതാ.. 


 പുറകിലത്തേ പക്ഷിയും അതേയ് പോസ് ആണ് കൊടുത്തിരിക്കുന്നെ..



മാനിന്‍റെ പേരോ? ഹനുമാന്‍.. "ഡോണ്ട്  ആസ്ക് ഫൂളിഷ് ക്വസ്റ്യന്‍സ്"

  
ചീങ്കണ്ണിയുടെ കണ്ണ്.. 




ഇതിലെന്താ ഇത്ര പുതുമ എന്നാണു ചോദ്യമെങ്കില്‍, പുതുമയൊന്നും ഇല്ല.. എത്ര പേര്‍ ശ്രദ്ധിച്ചിട്ടുണ്ട് എന്നറിയില്ല, പക്ഷെ ഞാന്‍ ആദ്യമായിട്ടാണ് മയിലിന്‍റെ ആ മഞ്ഞ സാധനം കാണുന്നത്.. 
നേരത്തേ പൂച്ച തന്നെ.. പക്ഷെ എടുത്തത്‌ ഞാനാ.. 


അനിയന്റെ ക്രിയേറ്റിവിറ്റി.... 


എന്‍റെ ക്രിയേറ്റിവിറ്റി.. സ്ഥലം മ്യുസിയം.. 

ചുമ്മാ.. 

ഇനി കാണണമെങ്കില്‍ എന്‍റെ ഓര്‍ക്കുട്ട് പ്രൊഫൈലില്‍ കേറി നോക്കിയാല്‍ മതി.. :D ..   
 

Saturday, July 17, 2010

ഞാന്‍ എവിടെയാണ്?? എന്ത് ചെയ്യുന്നു??

ചുമ്മാ ഡയലോഗ് അടിച്ചാല്‍ പോരല്ലോ.. കഴിഞ്ഞ പോസ്റ്റില്‍ വന്നു മാരക ഡയലോഗ് അടിച്ചിട്ട് പോയി .. എന്നിട്ടവന്റെ പോടീ പോലും കാണാനില്ല.. എന്ന് ആളുകള്‍ പറയരുതല്ലോ... അത് കൊണ്ട്.. 


ഞാന്‍ പ്രമോദ്.. 
ഡേ... ഞാന്‍ ഇപ്പഴും  ഓണ്‍ മൊബൈലില്‍ തന്നെ.. രക്ഷപെട്ടില്ല.. ഇവിടെ ജാവ യും കോഡ് ചെയ്തു നടക്കുന്നു.. ജീവിതത്തെ പറ്റി വലിയ പ്ലാന്‍ ഒന്നും ആയില്ല.. എന്തിനു അധികം പറയുന്നു.. ഒരു കല്യാണം പോലും കഴിച്ചിട്ടില്ല.. :D .. ഇനി വല്ലോം അറിയണമെങ്കില്‍ ചോദിക്കൂ.. ഞാന്‍ ഇപ്പോയും എന്‍റെ bond gmail id ആണ് ഉപയോഗികുന്നത്.. പിന്നെ നിങ്ങളൊക്കെ എവിടെയാടെ?? പറയെടേ..


 

എന്തിനിങ്ങനെ ഒരു ബ്ലോഗ്‌ ???

ആര്‍ക്കും വേണ്ടാത്ത ഒരു പുറമ്പോക്ക് സ്ഥലം പോലെ ഈ ബ്ലോഗ്‌ ഇവിടെ കിടക്കാന്‍ തുടങ്ങിയിട്ട് മാസം ഒന്നായി.. ഇടക്കൊക്കെ ഞാന്‍ വന്നു നോക്കുന്നുണ്ട് എന്നതല്ലാതെ ഒന്നും ഇവിടെ നടക്കുന്നില്ല.. ഇവിടെ എഴുതാന്‍ അവകാശമുള്ള പത്തു പേരുണ്ടായിട്ടും ,  ഒരു ലേഖനവും ഇത് വരെ വരാത്തത് വളരെ മോശമായിപ്പോയി... പിന്നെ എന്തിനിങ്ങനെ ഒരു ബ്ലോഗ്‌?? 

നിങ്ങള്‍ക്കൊക്കെ മനസ്സിലാകുമോ എന്നെനിക്കറിയില്ല. എന്നാലും പറയാന്‍ ശ്രമിക്കാം.. ഇത് ഒരു മൂന്നു നാല് വര്‍ഷം കഴിഞ്ഞാണ്.. മൊഡയുടെ കല്യാണം നടക്കാന്‍ പോകുന്നു.. അപ്പോള്‍ മൊഡ അംബിയേ വിളിച്ചിട്ട്.. 

മൊഡ: "അംബി .. ഒരു കാര്യം അറിയിക്കാനുണ്ട്... ?? "

അംബി: "എന്തുവാടെ ? പാതി രാത്രി വിളിച്ചിട്ടാണോടെ കാര്യം പറയുന്നത്?? "

മൊട: "എന്‍റെ കല്യാണമാടെ.. വന്നു വിളിക്കാന്‍ നേരമില്ല.. നീ നേരെ ഇങ്ങു പോരെ... എല്ലാരെയും വിളിച്ചിരിക്കുവാണ്.. ഇങ്ങു വന്നോണം.." 

അംബി: "വന്നിട്ട്.. പെണ്ണിന് എന്നെ മതീന്ന് പറഞ്ഞാ എന്നെ കുറ്റം പറയരുത്.. ഇപ്പോയെ പറഞ്ഞിട്ടുണ്ട്.. "

മൊട: "ഹ ഹ.. നീ വാടെ.. "

മൊട :" ഡാ.. നമ്മുടെ കോളേജ് പിള്ളേരുമായി ഇപ്പൊ വല്ല  കോണ്‍ട്ടാക്ടും ഉണ്ടോ? "

അംബി: "ആ.. കുറച്ചു പേരുമായി.. അന്‍സല്‍ , പിന്നെ.. ഉം.. ശെടാ.. ഇല്ലെടാ.. അവന്‍ മാത്രേ ഉള്ളൂ.. ശേ.. "


മൊട: "നമ്മുടെ പ്രമോദ് ഇപ്പൊ എവിടെ?? "


അംബി: "പണ്ട് ഓണ്‍ മൊബൈല്‍ വിട്ടെന് ശേഷം.. അവന്‍ പഠിക്കാന്‍ പോണെന്നാ .. അതോ വേറെ ജോലി തപ്പുന്നെന്നോ.. അങ്ങനെ ഒക്കെ കേട്ടു.. പിന്നെ ഒരു പിടിയുമില്ല.. "


മൊട: "ഹും.. വിന്നിയും ലത്തുവും ഒക്കെയോ?? "


അംബി: "ലവന്മാര് പണ്ട് അമേരിക്കക്ക് പോയതല്ലേ?? പിന്നെ ഒരു വിവരോം ഇല്ല.. "


മൊട: "ഡേ പെണ്‍പിള്ളേരോ ?? വല്ല പിടിയും ഉണ്ടോ?? "


അംബി: "കൊറേ എണ്ണം കെട്ടി പോയതറിയാം.. ഹസ്ന ബംഗ്ലോരില്‍ കാണും... ജി മെയിലില്‍ തപ്പിയാല്‍ കണ്ടു പിടിക്കാം.. പിന്നെ ഒരെണ്ണം അങ്ങ് ദുബായിലും.. വേറൊരെണ്ണം ജെര്‍മനിയിലും ആണെന്ന് കേട്ടു.. നോ ഐഡിയ.. "


മൊട: "ഡേ .. മറ്റേ ആ കറുത്ത പെണ്ണൊണ്ടല്ലോ.. ലവള പെരെന്തോന്നു.. മറ്റേ.. അമേരിക്ക പാര്‍ട്ടി.. "


അംബി: "ആര് അനില-യാ?? "


മൊട: "ഓ.. ലവള് തന്നെ .. ലവളിപ്പോ എവിടെ?? "


അംബി: "പണ്ട് കെട്ടി പോയെന് ശേഷം ഒരു വിവരോം ഇല്ല.. അമേരികായിലെവിടെങ്കിലും കാണും.. "


മൊട: "ഡേ.. മറ്റേ.. വെളുത്ത പെണ്ണൊണ്ടല്ലോ.. ചെയ്.. ലവള പെരെന്തോന്നു?? "


അംബി: "ആര്?? പ്രവീണയാ ?.. ഡേ നിനക്കെന്തു?? ഇവളുമാരുടെ പേരറിഞ്ഞൂടെ?? ജാഡ ഇടാതെടാ കോപ്പേ.. "


മൊട: "ചുമ്മാ ഒരു ഡയലോഗ്... ഹി ഹി.. "


അംബി: "ഡാ ലവളും അമേരികായിലാടെ.."


മൊട: "ഡേ ഇന്ത്യയില്‍ ആരെങ്കിലും ഉണ്ടോടെ?? നമ്മള് മാത്രേ ബാക്കിയുള്ളോ?? "


അംബി: "ആ ...  ഞാന്‍ ഇവിടുണ്ട്.. അത്രേം എനിക്കറിയാം.. "

മൊട : "ശെടാ.. ഒരു കൊപ്പന്റെയും നമ്പറും കയ്യില്‍ ഇല്ലല്ലോ.. ഇവന്മാര്‍ക്കൊക്കെ എവിടാണെങ്കിലും ഒന്ന് പറഞ്ഞൂടെ.. നമ്മളെങ്ങനെ കണ്ടു പിടിക്കുമെടെ.. "


അംബി: "ഡാ.. പണ്ട് നിര്‍മല്‍ തുടങ്ങിയ ആ ബ്ലോഗ്‌ ഉണ്ടല്ലോ.. അത് നീ നോക്കാറുണ്ടോ?? "


മൊട: "എവിടെ.. ജോയിന്‍ ചെയ്തു.. പിന്നെ നോക്കീട്ടില്ല.. അതിനൊക്കെ എവിടെടെ സമയം.. ഇവിടെ നിന്നു തിരിയാന്‍ സമയം ഇല്ല.. പിന്നെ ആണ്.. അവന്‍റെ ഒക്കെ ഓരോ ബ്ലോഗ്‌.. ആ കിഴങ്ങന്‍ പ്രമോദ്.. അവന് ഇടക്കൊരു കാലത്ത് ഇതയക്കലായിരുന്നല്ലോ പണി.. പിന്നെ അത് നിന്നപ്പോ കരുതി ഇവന്‍ നന്നായെന്നു.. ഇപ്പൊ എവിടാണോ എന്തോ.. "


അംബി: "അതിന്റെ ലിങ്ക് നിന്‍റെ കയ്യില്‍ ഉണ്ടോ?? "


മൊട: "ആ.. തപ്പണം.. എന്തിനാടെ.. ?? കല്യാണത്തിന്‍റെ ഇടക്കാണോടെ ബ്ലോഗ്‌ ??"


അംബി: "അല്ല.. നീ അയയ്ക്കു .. ഞാന്‍ ഒന്ന് നോക്കട്ടെ.. "


മൊട: "ഓക്കേ.. ഞാന്‍ ലാപ്‌ തുറക്കട്ടെ.. "


അംബി: "ആ.. നില്ല്.. കിട്ടി.. നോക്കട്ടെ.. "


മൊട: "എന്തോന്ന്??? ഡാ. നീ സമയം കിട്ടുമ്പോ ഇരുന്നു വായിക്കു.. എനിക്ക് ടൈം ഇല്ലെടെ.. ഹോ.. ഇവന്റെ കാര്യം.. "


അംബി: "അല്ലെടാ.. ദാ. നിനക്ക് കല്യാണം വിളിക്കാന്‍ ഒരുത്തനെ കൂടെ കിട്ടി.. "


മൊട: "ആര്?? ഇതിപ്പോ എവിടുന്നു കിട്ടി.. ?? "


അംബി: "നാരായണന്‍.. ദാ.. അവന്‍ മാത്രം ആ ബ്ലോഗില്‍ ഇപ്പോഴും എഴുതുന്നുണ്ട്.. ഡാ.. നിര്‍മലും ഉണ്ട്.. നാരായണന്‍റെയും നിര്‍മലിന്‍റെയും പുതിയ നമ്പറും ഉണ്ട്.. എഴുതിയെടുത്തോ.. "

മൊട: "അളിയാ..  എല്ലാരും എഴുതിയിരുന്നെങ്കില്‍... ചുമ്മാ ഇവിടെ നോക്കിയാ മതിയായിരുന്നു.. അല്ലെ??  "

അംബി: "അതിനെങ്ങനെ?? എല്ലാവരും നിന്നെ പോലെ അല്ലെ?? ഇതിനൊക്കെ എവിടുന്നു സമയം?? ഡാ.. വന്നു ഒരു രണ്ടു വരി എഴുതാന്‍ പത്തു മിനിറ്റ് പോലും വേണ്ട.. പക്ഷെ.. എന്തിനു?? അതിനൊക്കെ നമുക്കെവിടെ നേരം.. ഞാനെന്തായാലും എന്‍റെ അഡ്രസ്സും നമ്പറും അവിടെ ഇടാന്‍ പോകുവാ... "


മൊട: "ഡാ നീ എന്റെയും കൂടെ ഇട്ടെരു... "


അംബി: "ഇല്ല... ഞാന്‍ ഇടില്ല.. ഇത് നീ സമയം ഉണ്ടാക്കി.. ചെയ്‌താല്‍ മതി.. അങ്ങനെ ചെയ്താലേ നിനക്കതിന്റെ വില മനസ്സിലാകൂ.. "


മൊട: "ഞാന്‍ ഇടാം.. നീ ചൂടാകാതെ.. "


അംബി: "ചൂടായതല്ലെടാ.. ആര്‍ക്കും ഒന്നിനും സമയം ഇല്ലാ എന്ന് കണ്ടപ്പോ ഒരു വിഷമം.. എത്ര നേരം വേണമെടാ.. ഒരു 'ഹൈ' എന്ന് പറയാന്‍.. അതിനു പോലും ആര്‍ക്കും സമയമില്ല.. പഴയ ബന്ധങ്ങളൊക്കെ പഴയതാണ് എന്ന രീതിയിലുള്ള ഈ ചിന്ത.. അത് ബോറാണ്.. നീ ഒരു കാര്യം ചെയ്.. നിന്‍റെ കല്യാണക്കാര്യം ആ ബ്ലോഗില്‍ ഇട്.. ചെലപ്പോ ആരെങ്കിലുമൊക്കെ കണ്ടേക്കും.. "


മൊട: "ഉം.. ഞാന്‍ ഇടുവാണ്‌.. ഓരോരുത്തന്‍മാരെ കാണണമെന്ന് തോന്നുമ്പോഴാ അറിയുന്നത് ആരെയും കണ്ടു പിടിക്കാന്‍ കഴിയാതത്രേം അകന്നെന്നു.. "


ഹാ ഹാ.. ലേശം സെന്റിയായി സംഭവം അവസാനിപ്പിച്ചതില്‍ ക്ഷമിക്കൂ.. ഞാന്‍ ഈ പറഞ്ഞത് സംഭവിക്കാവുന്ന ഒന്നാണ്.. പക്ഷെ ഒഴിവാക്കാവുന്നതും.. നമ്മള്‍ എല്ലാരും അകന്നുകൊണ്ടിരിക്കുന്നു.. ഇന്ന് ജോസെഫുമായി സംസാരിച്ചപ്പോള്‍ അവന്‍ പറഞ്ഞത്.. അവന്‍ എല്ലാരില്‍ നിന്നും അകന്നു കൊണ്ടിരിക്കുവാണ് എന്നാണു.. മനുഷ്യര്‍ക്ക്‌ ബന്ധങ്ങള്‍ ഓരോ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമാകുന്നു എന്നും.. എന്നാല്‍ നമ്മളൊക്കെ അങ്ങനെ ആകരുത് എന്നെനിക്കാഗ്രഹം ഉണ്ട്.. നമ്മള്‍ക്കെല്ലാവര്‍ക്കും ഇ മെയില്‍ ഉണ്ട്.. എല്ലാരുടെയും മെയില്‍ ഐ ഡി യും ഉണ്ട്.. എന്നാല്‍ ഇടയ്ക്കു എല്ലാര്‍ക്കും കൂടെ ഒരു മെയില്‍ .. "അളിയാ.. എങ്ങനിരിക്കുന്നു.. സുഖം അല്ലെ?? ".. ഇതയക്കാന്‍ വല്യ പാടൊന്നും ഇല്ല.. പക്ഷെ.. നമുക്കാര്‍ക്കും സമയം ഇല്ല.. 

പ്ലീസ്‌.. എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും  എവിടെയാണ്.. എന്താണ് ചെയ്യുന്നത് .. എന്നൊക്കെ അറിയിക്കാനെങ്കിലും.. നിര്‍മലിന്‍റെയും  റൊബിന്‍റെയും ഈ ബ്ലോഗ്‌ ഉപയോഗിക്കൂ.. 


PS : മൊടയുടെ പേരു ഇവിടെ ഉപയോഗിച്ചത്.. അവന്‍ ഒരിക്കലും ഈ ഒരു കാര്യത്തിനു എന്നെ വെറുക്കില്ല.. എന്ന ഒറ്റ ഉറപ്പിലാണ്.. തെറ്റായെങ്കില്‍ ക്ഷമിക്കൂ.. അംബീ .. നിന്നോടും കൂടി.. :)