കഴിഞ്ഞ ഭാഗത്തിലേക്കുള്ള വഴി.. (ക്ലാസ്സ്‌മേറ്റ്സ്-3)
ഓര്‍മകളിലൂടെ ഒരു പ്രയാണം.. സമയം പോയതറിഞ്ഞില്ല, എന്ന് പറയുന്നത് ഒരു പക്ഷെ തെറ്റായിരിക്കാം.. അറിയാന്‍ ശ്രമിച്ചില്ല എന്നതാണ് സത്യം.. ഫോണിന്‍റെ വൈബ്രേറ്റര്‍ കാലില്‍ അടിക്കുന്നുണ്ടായിരുന്നു.. ശ്രദ്ധിച്ചില്ല.. എല്ലാം കൂടി പത്ത് പന്ത്രണ്ടു മിസ്‌കാള്‍.. രേവതിയും അംബിയും പിന്നെ അറിഞ്ഞൂടാത്ത കുറെ നമ്പരുകളും.. ആരൊക്കെയോ എന്നെ അന്വേഷിക്കുന്നുണ്ട്.. രേവതിയെ വിളിച്ചു വരുന്നുണ്ടെന്നു പറഞ്ഞു.. എന്നിട്ട് മെല്ലെ ഹോട്ടലിലേക്ക് നടക്കാന്‍ തുടങ്ങി..
ഹോ എന്തൊരു ബഹളം.. പിള്ളേര്‍ ഇറങ്ങി മേഞ്ഞു തുടങ്ങി എന്ന് തോന്നുന്നു.. പാവം ഹോട്ടലുകാര്‍ ... കലങ്ങിയ കണ്ണും ഇടറിയ മനസ്സുമായി മാനേജര്‍ ആരെയൊക്കെയോ അന്വേഷിക്കുന്നുണ്ട്.. പാവം എന്തറിയുന്നു.. ബാവമാര്‍ പറയുമ്പോലെ "ഇത് വെറും സേമ്പിള്"..
നടന്നു നീന്തല്‍ക്കുളത്തിന്‍റെ അരികില്‍ എത്തിയപ്പോള്‍ ബഹളത്തിന്റെ ഉറവിടം കാണാനായി.. ഒരു ഏഴെട്ടു പിള്ളേര്‍ തീവണ്ടി കളിക്കുന്നു.. കഷ്ടം വര്‍ഷം ഇത്രേം ആയിട്ട് ഈ കളിക്ക് മാത്രം ഒരു മാറ്റവും ഇല്ല.. മുമ്പില്‍ പോകുന്നവന്‍ എന്തൊക്കെയോ സിഗ്നലുകള്‍ കാണിക്കുന്നുണ്ട്.. ഒരു പിടിത്തവും കിട്ടുന്നില്ല.. അവനാണിതിന്റെ മൊതലാളിയെന്നു തോന്നുന്നു.. അടുത്ത് കൂടി നടന്നു പോയ റയാനെയും അല്‍ഹനെയും അടുത്ത് വിളിച്ചു..
ഞാ: "റയാന്‍, ആരാടെ ആ മുന്‍പിലെ പയ്യന്‍?? അവനെന്തു കൊപ്രാണ്ടിയാ ഈ കാണിക്കുന്നേ?? "
റ: " ഡോണ്ട് നോ അങ്കിള്‍.. നെവെര്‍ സീന്‍ ഹിം ബിഫോര്‍.. "
ഞാ: "ഒടുക്കത്തെ ഇംഗ്ലീഷ്.. അല്‍ഹാ, നിനക്കറിയോ?? "
അല്‍: "ഇല്ല അങ്കിളേ... അവന്‍ വിസിലടിച്ചാലെ പോകാവൂ.. എന്‍ജിന്റെ ശബ്ദം ഇങ്ങനല്ലാ.. അങ്ങിനെയാ.. അവന്‍റെ അച്ഛന്‍ ഇങ്ങനാ പഠിപ്പിച്ചേ എന്നൊക്കെ പറയുന്നുണ്ട്.. "
ഞാ: "ഇപ്പൊ പിടികിട്ടി.. ദര്‍ശന്റെ മോന്‍.. ചെയ് കണ്ടപ്പോഴേ പിടികിട്ടേണ്ടതായിരുന്നു... മോനെ.. ബാക്കി ആരൊക്കെ എത്തിയെന്ന് അറിയോ?? ഇക്കയെവിടെ?? "
അല്‍: "വാപ്പ, ആല്‍വിന്‍ അങ്കിളിന്‍റെ അടുത്തേക്ക് വിട്ടിട്ടുണ്ട്.. "
റ: "ഹേയ് അല്‍, കം ഓണ്‍ മാന്‍.. വി ഹാവ് ടു ഗോ... "
ഞാ: "മോന്‍ വിട്ടോ.. "
അങ്ങനെ ഇവന്മാരുടെ അടുത്ത് കൂടെ നടന്നു വണ്ടി തട്ടാതെ ഒരു വിധം അപ്പുറത്തെത്തി.. എന്‍റെ പൊടിയന്‍ എവിടാണോ എന്തോ?? അവന്‍റെ പേരു പറഞ്ഞില്ലല്ലോ.. അല്ലെങ്കില്‍ അവസരം വരുമ്പോ പറയാം.. ഇപ്പൊ എവിടെങ്കിലും ആരുടെയെങ്കിലും കളിപ്പാട്ടം അടിച്ചു മാറ്റിക്കൊണ്ട് നില്‍ക്കുവായിരിക്കും..
ശെടാ.. മുറിയിലേക്കുള്ള വഴി മറന്നല്ലോ.. അവളെ വിളിച്ചു ചോദിക്കണോ? ഒരു അറ്റത്തുന്നു തുടങ്ങാം.. തപ്പി കണ്ടു പിടിച്ചു കളയാം.. അങ്ങനെ നടക്കുമ്പോള്‍ ആണ്, ഒരുത്തന്‍ ദൂരേന്നു നടന്നു വരുന്നു.. നല്ല പരിചയമുള്ള നടത്തം.. അന്‍സല്‍ ആണ്.. പണ്ട് ബാലകൃഷ്ണന്‍ പറഞ്ഞ പോലെ, അവന്‍റെ തോള്‍ ഇപ്പോഴും ഹാങ്ങര്‍ പോലെ വടിയായി നില്‍ക്കുന്നുണ്ട്... ഇവന്റെ മോനെ കണ്ടു പിടിക്കാന്‍ വലിയ പാടുണ്ടാവില്ല..
ഞാ: "അളിയാ.. എത്ര നാളായെടെയ് കണ്ടിട്ട്.. നീ ഐ.ഐ.റ്റി വിട്ടിട്ടു ഒരു ന്യൂസും ഇല്ലല്ലോടെ.. അംബി പറഞ്ഞു നിന്‍റെ കാര്യങ്ങള്‍ അറിയാറുണ്ട്.. വിളിക്കെടെ.. നിന്‍റെ പിണക്കം ഒന്നും മാറീലെ?? "
അന്‍: "പോടാ.. പിണങ്ങാന്‍ നമ്മളെന്തോന്നു കൊച്ചു പിള്ളേരാ?? നീ എവിടെ പോയി? മൊഡേടെ മുറിയില്‍ കണ്ടില്ലല്ലോ.. അവന്‍ കൊറേ ഐറ്റം കൊണ്ട് വന്നിട്ടുണ്ട്.. ചെന്നാല്‍ കിട്ടും.. "
ഞാ: "വേറെ ആരൊക്കെ എത്തിയെടെയ്?? "
അന്‍: "ഹഹ.. നീ സക്കു വന്ന കഥ അറിഞ്ഞാ?? അവിടെ അവനെ അവന്‍റെ ഭാര്യ മുറീല്‍ കേറ്റി പൊരിച്ചോണ്ടിരിക്കുവാ .. "
ഞാ: "ങേ.. അതെന്തു പറ്റി?? "
അന്‍: "അവനും ഭാര്യേം പിള്ളേരും വരുന്ന വഴിക്ക് കഴിക്കാന്‍ ഒരു ഹോട്ടലില്‍ കയറി.. അളിയന്‍ ഫുഡും കഴിച്ചു, കയ്യും കഴുകി കാശും കൊടുത്തു, വിട്ടു ഇങ്ങു ഹോട്ടലില്‍ എത്തി.. ഇവിടെ വന്നപ്പോ അംബി പിള്ളേരെ ചോദിച്ചു, അപ്പോഴാണ് താരം ഭാര്യേം പിള്ളേരേം മറന്ന കാര്യം ഓര്‍ക്കുന്നെ... അവന്‍റെ മൊബൈലും അവിടെ വെച്ചു മറന്നു.. ഇപ്പൊ അംബിയും അവനും കൂടെ പോയി കൊണ്ട് വന്നെ ഉള്ളൂ.. വന്നപ്പോ റൂമില്‍ കയറിയതാ.. ഡാല്യയും നേഹയും കൂടെ അങ്ങോട്ട് പോയിട്ടുണ്ട്.. "
ഞാ: "അവനൊരു മാറ്റോം ഇല്ലല്ലോടെ.. ഇവന്‍ വിടുന്ന റോക്കറ്റൊക്കെ കറക്ടായിട്ടു അങ്ങെത്തോ ആവോ?? "
അന്‍: "സത്യം.. ഏറങ്ങീരുന്നേല്‍ ചോദിക്കാമായിരുന്നു.. എടാ.. നീ അങ്ങോട്ട് ചെല്ല്.. രേവതി നിന്നെ അന്വേഷിക്കുന്നുണ്ടായിരുന്നു.. എന്‍റെ മോളേം കൊണ്ട് ഒരു കണ്ണാടി വെച്ച ചെറുക്കന്‍ പോണ കണ്ടു എന്ന് അല്‍ഹന്‍ പറഞ്ഞായിരുന്നു.. "
ഞാ: "കണ്ണാടി വെച്ചതോ?? പിന്നെ വല്ലോം അല്‍ഹന്‍ പറഞ്ഞോ? "
അന്‍: "ഒരു വെളഞ്ഞ വിത്താ.. സൂക്ഷിക്കണം എന്ന് പറഞ്ഞു.. "
ഞാ: "എങ്കില്‍ ചെലപ്പോ അവനെ ഞാന്‍ അറിയും.. "
അന്‍: "ഓഹോ നിന്‍റെതു തന്നെടെ?? "
ഞാ: "തന്നെന്ന് തോന്നുന്നു.. നീ ഓടി സമയം കളയണ്ട.. അവന്‍ നോക്കിക്കോളും.. മോള്‍ടെ കയ്യില്‍ വല്ല കളിപ്പാട്ടം ഉണ്ടായിരുന്നു കാണും.. അത് പോയി.. ഡേ അല്‍ഹാന്‍ ഇതെങ്ങനെ അറിഞ്ഞു?? "
അന്‍: "അന്‍സാര്‍ ഇക്ക അവനെയും റയനെയും ആണ് പിള്ളേര്‍ സെറ്റിനെ നോക്കാന്‍ ഏല്‍പ്പിച്ചേക്കുന്നെ.. അവന്മാര് മടുത്തു ഓടിയെന്നു തോന്നുന്നു.. കൊറേ നേരമായി രണ്ടിനെയും കണ്ടിട്ട്.. "
ഞാ: "എന്തായാലും നീ പോയി തപ്പ്.. അവിടെ ദര്‍ശന്റെ മോന്‍ പിള്ളേരെ തീവണ്ടി ഓടിക്കാന്‍ പഠിപ്പിക്കുന്നുണ്ട്.. അവിടാരോടെങ്കിലും ചോദിക്ക്.. ഞാന്‍ പോട്ടെ.. ഇല്ലേല്‍ ലവളുടെ വായില്‍ ഇരിക്കുന്നത് കേള്‍ക്കണം.. "
അന്‍സു തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ നടന്നു മുന്നോട്ടു നീങ്ങി. ഇവന്‍ ഇനിയും നടക്കാന്‍ പഠിച്ചില്ലേ?? അപ്പൊ ഇവന് മോള്‍ ആണ്.. അംബി പറഞ്ഞതാണ്.. മറന്നു പോയി.. മൊബൈല്‍ എടുത്തു ഒയ്ഫിനെ വിളിച്ചു..
ഞാ: "എടി.. നീ എവിടാടീ... ?? "
രേ: "മുറിയില്‍... "
ഞാ: "അതെവിടാടീ?? "
രേ: "ങേ?? ഹോട്ടലില്‍.. "
ഞാ: "ഹോട്ടലില്‍ എവിടാടീ?? എനിക്കൊരു പിടീം കിട്ടുന്നില്ല.. മുറീടെ നമ്പര്‍ എത്രയാ?? "
രേ: "ഏഴു.."
ഞാ: "ഓ. അപ്പൊ അപ്പുറത്തെ സൈടിലാ.. നീ ഒരു കാര്യം ചെയ്യ്.. പതുക്കെ ഇറങ്ങി, ആ ബീച്ചിലേക്ക് വാ.. കുറച്ചു നേരം അവിടിരിക്കാം.. ഒരു മൂഡ് ഓഫ് പോലെ.. നീ വാ.."
അങ്ങനെ വീണ്ടും ബീച്ചിലേക്ക് വെച്ചു പിടിച്ചു.. ആകപ്പാടെ ഒരു മൂഡ് ഓഫ്.. ഞാന്‍ പണ്ടേ ഇങ്ങനാ.. ഒരുപാട് ചിന്തിക്കുന്നതിന്റെ കുഴപ്പമാകാം... ഇങ്ങോട്ട് വരുമ്പോ ഒരു ത്രില്ലായിരുന്നു.. പക്ഷെ എത്തിയപ്പോള്‍ പണ്ടത്തേ കോളേജ് വിദ്യാര്‍ഥി ആയതു പോലെ.. ആകപ്പാടെ ഒരു ചളുപ്പും ഭയവുമൊക്കെ.. വെറുതേ തോന്നുന്നതാവും.. ബീച്ചില്‍ ചെന്നിരുന്നു... മേഘങ്ങള്‍ ലവലേശവും ഇല്ലാത്ത ആകാശത്തില്‍ ചന്ദ്രന്‍ അതീവ സുന്ദരനായി കാണപ്പെട്ടു.. തിരയെണ്ണിയാലോ എന്നോന്നാലോചിച്ചു.. ആദ്യത്തെ തിരയെണ്ണിയതും ആരോ മണ്ടക്കിട്ട് കൊട്ടി..
ഞാ: "നിന്നോടൊരു നൂറു വട്ടം പറഞ്ഞിട്ടുണ്ട് പുറകില്‍ കൂടി വന്നു തലയില്‍ കൊട്ടരുതെന്നു.. "
രേ: "ആണോ?? എന്നാല്‍ ഇതോ?? " (ഇതും പറഞ്ഞു അവളെന്‍റെ ചെവി പിടിച്ചു കിഴുക്കാന്‍ തുടങ്ങി.. )
ഞാ:"ആ.. കൊട്ടിക്കോ.. കൊട്ടിക്കോ.. പിടി വിട്.. പിടി വിട്.. "
രേ: "എന്ത് പറ്റി മാഷേ.. വന്നപ്പോ ഉള്ള ഇളക്കം ഇപ്പൊ കാണുന്നില്ലല്ലോ.."
ഞാ: "ഓഹോ.. ഇപ്പൊ അങ്ങനെ ആയോ?? ഞാന്‍ ലവളെ കാണാന്‍ പോയാലോ എന്ന് വിചാരിച്ചതാ.. പിന്നെ നിനക്ക് സങ്കടായാലോ എന്ന് കരുതി പോകാത്തതാ.. "
രേ: "ആണോ??? അയ്യോ പാവം.. ചേട്ടനെ എനിക്കറിഞ്ഞൂടെ.. പെട്ടെന്നെല്ലാം കൂടി ടെന്‍ഷന്‍ ആയി അല്ലേ.. എന്തിനാ മാഷേ പേടിക്കുന്നെ.. നിങ്ങളുടെ സുഹൃത്ത് തന്നല്ലേ.. "
ഞാ: "എന്നാലും എടീ.. പത്തു പതിനഞ്ചു വര്‍ഷമായില്ലേ സംസാരിച്ചിട്ടു.. പെണക്കം എന്ന് വെച്ചാല്‍ ഇങ്ങനേം ഉണ്ടോ?? "
രേ: "അയ്യേ.. ഇതെന്തോന്ന്.. ഞാന്‍ ശേരിയാക്കണോ? "
ഞാ: "വേണ്ട.. വേണ്ട.. നീ ആളൊരു പുലിയാണ് മോളെ.. നിനക്കൊന്നും തോന്നുന്നില്ലേ.. "
രേ: "ഒറ്റ ഇടി വെച്ചു തരട്ടെ??? ഇതിന്റെ ഒന്നും ഒരാവശ്യോം ഇല്ല.. പിന്നെ.. ഇതോടെ ചേട്ടന്റെ ഒരു വിഷമം തീരുമല്ലോ എന്ന് ഓര്‍ത്തു മാത്രമാ. "
ഞാ: "എടിയേ.. ഞാന്‍ ചെലപ്പോ അവളുമായി സെറ്റപ്പായി അങ്ങ് പോയാല്‍ നീ എന്ത് ചെയ്യും.. ?? നിനക്കാണേല്‍ സൗന്ദര്യവും ഇല്ല.. അങ്ങനാണേല്‍ പണി കിട്ടും അല്ലേ?? "
അവളുടെ കയ്യ് വീണ്ടും എന്‍റെ ചെവീല്‍ എത്തി..
രേ: "ഓഹോ.. എന്നാല്‍ ഞാന്‍ അവളുടെ കെട്ടിയോന്റെ കൂടെ പോകും.. ഇങ്ങനെ വല്ലോം ആണ് പ്ലാനെങ്കില്‍ എന്‍റെ തനിക്കൊണം ചേട്ടന്‍ കാണും.."
ഞാ: "അയ്യോ.. വിടെടീ.. ആ.. തമാശ പറഞ്ഞതല്ലേ.. ചെവീ പിടിക്കാതെ.. ഊ... എന്‍റെ ചക്കരയല്ലേ.. "
അവള്‍ പിടി വിട്ടു.. ഞാന്‍ തല അവളുടെ മടിയില്‍ വെച്ചു കിടന്നു.. അങ്ങനെ അവളുമായി സംസാരിച്ചു വീണ്ടും സമയം പോയതറിഞ്ഞില്ല..
ഞാ: "എടീ.. എന്തിനാ ഈ അംബി ഇങ്ങനെ മിസ്‌കാള്‍ അടിക്കുന്നെ?? ഇവന് വട്ടു പിടിച്ചോ?? എന്നെ കാണാതെ ഇവന് ഉറക്കം വരില്ലേ??? "
രേ: "ഓ.. അത് വല്യ സംഭവമാ.. അവിടെ കൂടിയ ചേച്ചിമാരൊക്കെ മാരക ഡയലോഗ് അടി.. ഒരു ചേച്ചി.. ജര്‍മന്‍ ഫൂടെ ഉണ്ടാക്കൂ.. വേറെ രണ്ടു ചേച്ചിമാര്‍ക്കു.. യു എസ് ഡിഷ് ഇല്ലേല്‍ ഇറങ്ങത്തില്ല.. കുക്കിംഗ് കണ്ടു പിടിച്ചത് തന്നെ അവരാന്നു.. പിന്നെ ഒരു ദുബായി ചേച്ചിയും ഉണ്ടായിരുന്നു.. പക്ഷെ പുള്ളികാരി സൈലന്റ് ആണെന്ന് തോന്നുന്നു.. ഒടുവില്‍ എല്ലാരും കൂടി നാളത്തേ ഫുഡ് കുക്ക് ചെയ്യാം എന്ന് തീരുമാനിക്കുന്നു.. നമ്മള് മോശമാകാന്‍ പാടില്ലല്ലോ.. ഞാന്‍ നേഹ ചേച്ചീടെ കുക്കിങ്ങിനെ പറ്റി പൊക്കി അടിച്ചു.. പക്ഷെ അബദ്ധമായിപ്പോയി .. അവര് ചിക്കെന്റെയും ബിരിയാണിയുടെയും പണി ചേച്ചീടെ തലേല്‍ വെച്ചു കൊടുത്തു.. ഞാന്‍ മുങ്ങി.. "
ഞാ: "കൊള്ളാം.. ചുമ്മാതല്ല അവന്‍ വിളിക്കുന്നെ.. അവന്‍ നല്ല ചൂടിലായിരിക്കും.. നിനക്ക് കൂടെ അങ്ങ് പോയി സഹായിക്കരുതോ? അവന്‍ അറിഞ്ഞാ ഇവിടെ ഒരു മേളം ആയിരിക്കും.. "
രേ: "അത് ഉറപ്പല്ലേ.. കാരണം.. നേഹ ചേച്ചി കുടുങ്ങിയെന്നറിഞ്ഞതും അംബിയും വിളിച്ചു കൊണ്ടാ പോയത്.. പുള്ളിക്കാരന്‍ അവിടെ ഉള്ളി അരിഞ്ഞു കരഞോണ്ടിരിക്കുവാ .. പാവം.. അതിനു സഹായിക്കാന്‍ ചേട്ടനെ അന്വേഷിക്കുന്നുണ്ടായിരുന്നു.. ഞാന്‍ അതാ ചേട്ടനെ തപ്പി നടന്നത്.. അന്‍സല്‍ ഇക്കയോട് പറഞ്ഞായിരുന്നു.. "
എന്‍റെ നക്ഷത്രങ്ങളോട് നന്ദി പറഞ്ഞു ഞാന്‍ അടക്കി ചിരിച്ചു..
ഞാ: "ഓഹോ.. എന്നാല്‍ നീ എന്നെ കണ്ടിട്ടില്ല.. ഓക്കേ? നീ ഈ മൊബൈല്‍ കൊണ്ട് മുറിയില്‍ വെച്ചേര്.. അല്ലേല്‍ വേണ്ട.. ഞാന്‍ വന്നേക്കാം.. നീ ജസ്റ്റ് പോയി തല കാണിക്കു.. ഇല്ലേ നേഹ നിന്‍റെ തല എടുക്കും.. ഞാന്‍ ഇച്ചിരി വൈകും.. അംബി ചൂടാകുവാണേല്‍ വിളിച്ചാല്‍ മതി.. "
അവള്‍ മെല്ലെ എണീറ്റ് ഹോട്ടലിന്റെ ഏതോ ഭാഗത്തേക്ക് പോയി.. കുട്ടികളുടെ ബഹളം കേള്‍ക്കാം.. എല്ലാരും ആസ്വദിക്കുകയാണ്.. ഞാനും.. അറുപത്താറു കുടംബങ്ങള്‍... അറുപത്താറു സുഹൃത്തുക്കള്‍.. നാല് വര്‍ഷം ഒരുമിച്ചു പഠിച്ച ശേഷം.. പല വഴിക്ക് ജീവിതത്തെ വെട്ടിപ്പിടിക്കാന്‍ പോയ സുഹൃത്തുക്കള്‍.. അവരിലെത്ര പേര്‍ ആ പഴയ ജീവിതത്തെ പറ്റി ഓര്‍ക്കാറുണ്ട് എന്നറിയില്ല.. ഓര്‍മകള്‍ക്കൊരു പ്രത്യേകത ഉണ്ട്.. അനുഭവത്തേക്കാള്‍ ഓര്‍മകള്‍ക്ക് സുഖം കൂടും.. കോളേജില്‍ പഠിച്ചിരുന്ന കാലത്ത് ആ ജീവിതത്തിന്റെ സുഖം തിരിച്ചറിഞ്ഞിരുന്നോ അല്ലേല്‍ അനുഭവിച്ചിരുന്നോ എന്ന് സംശയം.. എന്നാല്‍ ആ കാലത്തെ പറ്റിയുള്ള ഓര്‍മകളില്‍ അത് എന്‍റെ ജീവിതത്തിലെ ഏറ്റവും അഴകേറിയ നാല് വര്‍ഷമായി തോന്നാറുണ്ട്..
കുട്ടികളുടെ ശബ്ദം കേള്‍ക്കാനില്ല.. എല്ലാരും ഉറക്കം പിടിച്ചെന്നു തോന്നുന്നു.. മെല്ലെ എഴുന്നേറ്റു മുറിയിലേക്ക് പോയി.. രേവതി ഇപ്പോഴും ആ പുസ്തകം വായിക്കുവാണ് എന്ന് തോന്നുന്നു.. മുകളില്‍ നാരായണന്‍റെ മുറിയില്‍ നിന്നും നല്ല ബഹളം കേള്‍ക്കുന്നു.. നിര്‍മലും ഹാഷിയും എല്ലാം കൂടെ വാചകമടി നടക്കുവായിരിക്കണം.. എത്ര നാള് കൂടിയാകും അവര്‍ എല്ലാരും ഒത്തു കൂടുന്നത്.. നാളെ പോയി എല്ലാരെയും കാണണം.. ഈ മൂഡ് ഒന്ന് മാറിയാല്‍ മതിയായിരുന്നു... ഫുഡ് മേശപ്പുറത്തുണ്ട് ... വിളംബാന്‍ അവളെ വിളിക്കണോ?? വേണ്ട .. പാവം.. ഇപ്പൊ വിളിച്ചു തമാശ പറയാന്‍ ഒരു മൂഡ് ഇല്ല.. പതുക്കെ എടുത്തു കഴിച്ചു.. പൊടിയന്‍ നേരത്തേ കിടന്നുറക്കമായിരിക്കുന്നു.. കട്ടിലിന്റെ അടിയില്‍ ഏതൊക്കെയോ കളിപ്പാട്ടങ്ങള്‍.. ചെറുക്കന്‍ പണി തുടങ്ങിയിരിക്കുന്നു.. അതെല്ലാം എടുത്തു മേശപ്പുറത്തു വെച്ചു.. എന്നിട്ട് പോയി രേവതിയെ വിളിച്ചു.. അവള്‍ വായനയില്‍ മുഴുകി ഇരിക്കുവാണ്.. എന്നോട് കിടന്നോളാന്‍ പറഞ്ഞു... കിടന്നു ലൈറ്റ് അണച്ചു.. പൊടിയന്‍ മെല്ലെ എന്നെ കെട്ടിപ്പിടിച്ചു ഉറക്കം തുടര്‍ന്നു.. ഉറക്കം വരുന്നില്ല.. കടലിലെ അലയടി മനസ്സിലും ഉണ്ടോ എന്ന് സംശയം.. കണ്ണടച്ച് കിടന്നു.. പിന്നീടെപ്പോഴോ രേവതി മുറിയിലേക്ക് വന്നു.. എന്നോടെന്തോ ചോദിച്ചു.. മറുപടി പറഞ്ഞില്ല.. ഉറക്കമായി എന്ന് കരുതി അവളും കിടന്നു.. എന്തോ.. ഉറക്കം വരുന്നില്ല.. ഓരോന്നാലോചിച്ച് ഉറക്കത്തേയും പ്രതീക്ഷിച്ചു കാത്തു കിടന്നു..
അടുത്ത ഭാഗത്തിലേക്കുള്ള വഴി.. (ക്ലാസ്സ്‌മേറ്റ്സ്-5 )
Monday, October 18, 2010
Sunday, October 10, 2010
ക്ലാസ്സ്‌മേറ്റ്സ് - 1 (പടപ്പുറപ്പാട്)
ഇത് വര്‍ഷം 2025... ഇല്ല ലോകം അവസാനിച്ചിട്ടില്ല.. ഒത്തിരി പ്രതീക്ഷ അതില്‍ വെച്ച് പുലര്‍ത്തിയിരുന്നു. ജീവിതത്തിലെ ബാക്കി പ്രതീക്ഷകളെ പോലെ ഇതും നടന്നില്ല.. അത് കൊണ്ടാണ് എന്‍റെ കല്യാണം പോലും 2013 ജനുവരി വരെ മാറ്റി വെച്ചത്.. വരാനിരിക്കുന്ന അപകടം ഒരു വഴിക്കല്ലേല്‍ മറ്റൊരു വഴിക്ക് വരും എന്ന് ഉറപ്പുണ്ടായിരുന്നത് കൊണ്ടാകണം ലോകമവസാനിക്കില്ല എന്ന് ഉറപ്പായതും കെട്ടാന്‍ തീരുമാനിച്ചത്.. പ്രതീക്ഷകളെ വീണ്ടും തെറ്റിച്ചു കൊണ്ട് ദാമ്പത്യ ജീവിതം ശക്തമായി മുന്നോട്ടു പോകുന്നു.. ആരും കേറി പണി തരരുത്.. ഞാണിന്‍മേല്‍ കളിയാണ് സാമീ....
അങ്ങനെ വെളുപ്പിന് ഒരു ചായേം കുടിച്ചു ചെറുക്കനെ ടൂഷനും അയച്ചു സമാധാനമായി പത്രം വായിക്കുമ്പോള്‍ ആണ് ഫോണ്‍ അടിച്ചത്..
ഭാര്യ: "ചേട്ടാ.. ദേ മൊബൈല്‍ അടിക്കുന്നു.. എടുക്കു.. "
ഞാന്‍: "നിനക്കെന്താടീ എടുത്താല്‍?? കയ്യിലെന്താ പഴമോ?? "
ഭാര്യ: "അല്ല ചിരകയാ.."
ഞാന്‍: "നേരത്തേ പറയണ്ടേ.. ഞാന്‍ എടുത്തോളാം... ഇവിടെ അടുത്താ..."
അംബി ആണ് ഫോണില്‍.. ശല്യം.. ഞായറാഴ്ച്ചേം ചുമ്മാ ഇരിക്കാന്‍ സമ്മതിക്കൂലെ??
ഞാ: "എന്തെടെയ്???"
അംബി: "എന്തുണ്ടളിയാ വിശേഷം?? സുഖം തന്നെ?? "
ഞാ: "ഡാ കോപ്പേ.. ഇന്നലെ രാത്രി അല്ലെ വിളിച്ചത്.. ഇതിനിടക്ക് എന്ത് വിശേഷം.. എനിക്കെന്താടെ മൂന്നാം മാസോ?? "
അം: "നീ ബഹളം വെക്കാതെ.. ഒരു സംഭവം ഉണ്ട്.. "
ഞാ: "സംഭവോ?? എന്ത് സംഭവം??"
അം: "അളിയാ.. ഒരു ഗെറ്റ് ടുഗതര്‍.. സംഭവം ഊട്ടിയിലോ ഗോവയിലോ ആയിരിക്കും.. അടുത്ത മാസം മുപ്പതാന്തി... അത് പറയാനാ വിളിച്ചേ.."
ഞാ: "ഗെറ്റ് ടുഗതറാ.. എന്തിനാടെ?? ആരെങ്കിലും വരോ?? മേനക്കെടാകോ??.. എനിക്ക് വയ്യ.. ഇത് ആര് സെറ്റപ്പ് ആക്കിയെ?? "
അം: "ഞാനും ജോസെഫും ആല്‍വിനും... "
ഞാ: "അപ്പൊ സ്ഥിരം കുറ്റികള് തന്നെ.. "
അം: "ഡാ നീ വരണം.. പ്ലീസ്.. ചുമ്മാ വാ.. നീ വരുന്നില്ലേല്‍ ഞാനും പോകുന്നില്ല.."
ഞാ: "ചെയ്.. അങ്ങനെ പറയാതെ.. നിന്‍റെ ഈ സ്നേഹം.. ചെറ്റ.."
അം: "സ്നേഹമോന്നും അല്ലെടാ.. എന്‍റെ കാര്‍ പഞ്ചര്‍ ആയി .. നിന്‍റെ വണ്ടീല്‍ പോകാം.. "
ഞാ: "കാറിലാ!!!!!!.... "
അം: "പിന്നല്ലാതേ.. എല്ലാം നല്ല സെറ്റപ്പിലാ.. നമ്മള് പിന്നെങ്ങനെ? ഓട്ടോയില്‍ പോകോ?? "
ഞാ: "എന്നാലും ഇത്രേം ദൂരം കാറില്‍ ... ഓവര്‍ ആവൂലെ ?? "
അം: "കാര്‍ മതി.. ഇനി നീ ഒന്നും പറയണ്ട.."
ഞാ: "ഡേ ... ലവള് വരോ?? "
ധിം!!!!!!!
അം: "എന്തോന്നെടെ.. വീണാ?? ഇരുന്നു സംസാരിക്ക്.."
ഞാ: "അല്ല .. ലവള് കേട്ട്.. എന്‍റെ ഒയ്ഫ്.. പുറകിലുണ്ടായിരുന്നു ... കണ്ടില്ല.. "
അം: "ഹാ ഹാ.. വേണമളിയാ.. ഡേ ലവള് വരും.. ഓ!! നിന്‍റെ ഒരു കാര്യം.. വിട്ടില്ലേ?? "
ഞാ: "വിട്ടെടെ .. ഇത് ഒരു രസം.. പിന്നെ എന്‍റെ ഭാര്യ ആള് ജോളിയാ.. അത് നീ പേടിക്കണ്ട.. അവള്‍ക്കു പണ്ട് രണ്ടു ലൈന്‍ ഉണ്ടായിരുന്നു.. അവന്മാര്‍ ഇപ്പോഴും കമ്പനിയാ.. ഞാനും അവളും കൂടെ അല്ലെ അവന്മാരുടെ ഭാര്യമാര്‍ക്ക് പണി കൊടുക്കുന്നത്.. ചിരിച്ചു ചിരിച്ചു ചാകും.. "
അം: "നിന്‍റെ ഭാഗ്യം അളിയാ.. ഇവിടെ ഒരെണ്ണം ഉണ്ട്.. ഞാന്‍ ഒരു വായി നോക്കിയാ എന്നാണളിയാ അവളുടെ വിചാരം.. നാല് പിള്ളേരുടെ അച്ഛനല്ലേ ഞാന്‍... ഒറ്റ ഇടി കൊടുത്താലോ എന്ന് വിചാരിക്കും..."
ധിം..!!!!
അം: "എന്നാലും അവളൊരു പാവമാടാ.. സ്നേഹം മാത്രേ അവളുടെ മനസ്സിലുള്ളൂ.. എന്നെ അവള്‍ക്കെന്തു കാര്യാ എന്നറിയോ?? ഇത് പോലൊരു ഭാര്യെ കിട്ടിയ ഞാന്‍ ഭാഗ്യവാനാടാ.. ഭാഗ്യവാന്‍.. "
ഞാ: "അവള് പുറകിലുണ്ടായിരുന്നല്ലേ .. ഹാ ഹാ.. നീ കിണിച്ചപ്പോഴേ വിചാരിച്ചു.. ഇന്ന് നിനക്കും കിട്ടും എന്ന്.. ഹോ.. ഇപ്പൊ എന്തൊരു സന്തോഷം.. മുതുകില്‍ തന്നെടെ കിട്ടിയത്.. "
അം: "വോ വോ .. തന്ന.. നല്ല പരിചയം ഉണ്ടല്ലേ... "
ഞാ: "ഓക്കേ അളിയാ.. മുപ്പതാന്തി അല്ലെ.. നമുക്ക് പോയിക്കളയാം.. ഇവളേം പയ്യനേം അങ്ങോട്ട് വിടാം.. "
അം: "എന്തിനു? ഡേ.. ഫാമിലി ട്രിപ്പ് ആണ് ... ഫുള്‍ ഫാമിലിയോടെ പോണം.. "
ഞാ: "എന്തോന്ന്?? ഇവനേം കൊണ്ട് പോകാനാ?? എന്‍റെ പോക്കറ്റ് കീറും.. നീ ഇവനെ വഹിച്ചോണം.. സമ്മതിച്ചാ.. "
അം: "നിനക്കൊന്നെ ഉള്ളൂ.. എനിക്കീ നാലിനേം കെട്ടിയെടുത്തോണ്ട് പോണം.. "
ഞാ: "അത് നേരത്തേ ആലോചിക്കണം.. നീ സെന്റി അടിക്കാതെ.. പോയിക്കളയാം.. നീ ഇരുപത്തൊമ്പതാന്തി ഇങ്ങു പോര് .. നമുക്ക് ഇവിടുന്നങ്ങു ഇറങ്ങാം.. "
അം: "ഡാ.. കോപ്പേ.. വണ്ടി പഞ്ചറാന്നു പറഞ്ഞത് നീ കേട്ടില്ലേ?? നീ ഇങ്ങു വാ നമുക്ക് ഇവിടുന്നു പോകാം.. "
ഞാ: "വരാം.. പക്ഷെ ഫുട്ബോള്‍ ഉണ്ടേല്‍ ടിവി വക്കരുത്. സമ്മതിക്കാങ്കി വരാം.. "
അം: " ഹി ഹി.... സമ്മതിച്ചു .. നീ വന്നേരു... "
ഞാ: "ശെരിയളിയാ.. അന്ന് കാണാം.. വയ്യ്"
അം: "വയ്യ്..."
അങ്ങനെ ഞങ്ങള്‍ രണ്ടു ഫാമിലികളും കൂടെ ഗോവയിലേക്ക് വച്ച് പിടിച്ചു..
ഞാ: "ചെറ്റേ.. ഫൈവ് സ്റ്റാര്‍ ഹോട്ടലാ. ??? എത്രയാകുമെടെ.. ??? "
അം: " ഒരു അമ്പതിനായിരം.. ജസ്റ്റ് ടു ഡെയ്സ്.. "
ഞാ: "എന്‍റെയമ്മചീ.... "
എന്‍റെ ഭാര്യയുടെ പേരു രേവതി .. അംബിയുടെ വാമഭാഗം നേഹ..
രേ: "ചേട്ടാ.. നാറ്റിക്കല്ലേ.. കാശ് ഞാന്‍ തരാം.. "
നേ: "എന്താ പ്രമോദേ.. ഇങ്ങനൊരു വിളി.. ഇത്രേം പിശുക്ക് വേണോ?? "
ഞാ: "എന്നാലും കാശ് എന്റേതല്ലേ, നേഹേ... "
രേ: "ആഹേം ..."
ഞാ:"നമ്മുടെതല്ലേ.."
അം: "നീ പേടിക്കാതെ.. നാരായണനോക്കെ വരുന്നുണ്ട്.. കാര്‍ഡ് വര്‍ക്ക് ചെയ്യുന്നില്ല എന്ന് കാച്ചിയേരു.. നമുക്കവനെ കൊണ്ട് കൊടുപ്പിക്കാം.. അവന്‍ ജോലി കിട്ടീട്ടു ഒരു ട്രീറ്റ് പോലും നടത്തീട്ടില്ല.. "
നേ: "എന്നാലും വീട്ടില്‍ വരുമ്പോ അവന്‍റെ ഫുഡ് അടിക്കൊരു കുറവും ഇല്ല.. എന്‍റെ കുക്കിങ്ങിനെ പൊക്കി, ഫുഡും അടിച്ചിട്ട് പോകും.. "
രേ: "അവനൊരു പണി കൊടുക്കണം എന്ന് ഞാനും വിചാരിച്ചതാ.."
അങ്ങനെ ഞങ്ങളൊരു വിധത്തില്‍ അങ്ങെത്തിപ്പെട്ടു.. വേറാരും എത്തീട്ടില്ല..ഞങ്ങളാണാദ്യത്തേ വിരുന്നുകാര്‍.. ഇവന്മാര്‍ രണ്ടു ദിവസത്തേക്ക് ഫുള്‍ ഹോട്ടല്‍ ബുക്ക് ചെയ്തേക്കുവാണ് ... രണ്ടു ഫുള്‍ ഡേ .. കമ്പ്ലീറ്റ് മലയാളീസ്.. ഹോട്ടലുകാര്‍ മുടിയും.. ഉറപ്പാ..
ക്ഷീണം കാരണം മുറികളിലെത്തി ഒരു ഉറക്കം പാസാക്കി.. സമയം എന്തായോ എന്തോ.. ഉച്ചക്കുള്ള ഫുഡ് മേശപ്പുറത്തിരിപ്പുണ്ട്.. രേവതി അവിടെ ബാല്‍കണിയില്‍ ഇരുന്നെന്തോ വായിക്കുന്നു..
ഞാ: "ഡീ.. അവനെവിടെ?? "
രേ: "നെഹേടെ മുറിയിലുണ്ട്.. കഴിച്ചിട്ടാ പോയത്.. "
ഇവള്‍ മിടുക്കിയാ.. എന്‍റെ അടുത്ത ചോദ്യം അവള്‍ നേരത്തേ മനസ്സിലാക്കി.. ചുമ്മാതാണോ ഇവളെ ഞാന്‍ കെട്ടിയത്..
ഞാ: "ഡീ ... ഫുഡ് എടുത്തു വയ്യ്.. "
രേ: "മേശപ്പുറത്തുണ്ട്.. "
ചുമ്മാതാണ് കെട്ടിയത്.. അവള്‍ എപ്പോഴും ഇങ്ങനല്ല കേട്ടോ... ബട്ട് ഇതൊരു രസം അല്ലെ..
ഞാ: "ഡീ.. വിളമ്പിത്താ... പ്ലീസ്... " (ഞാന്‍ കൊഞ്ചാന്‍ തുടങ്ങി.. ) "പ്ലീസ്.. "
രേ: "ഓ.. ഇങ്ങേരുടെ ഒരു കാര്യം.. ഉം.. ദാ വരുന്നു.. "
ഇതൊക്കെ ഈ വേലായുധന്‍റെ ഓരോ നമ്പര്‍ അല്ലെ.. "ഹിഹി.."
പെട്ടെന്ന്.. വാതിലില്‍ യേതോ ഒരുത്തന്‍ മസ്സില്‍ കളിക്കുന്നു..
ഞാ: "ചവിട്ടാതെടെ.. ആരാ?"
അം: "ഞാനാ.. തുറക്ക്.. "
അവള്‍ വാതില്‍ തുറന്നു.. അംബി പിള്ളേരെ പോലെ നിക്കറും ഇട്ടോണ്ട് മുറീല്‍ ഓടിക്കേറി വന്നു..
ഞാ: "എന്തോന്നെടെ ഇത്.. വല്ല.. പാന്‍റും ഇടെടെ.. "
അം: "ഇതാ സ്റ്റൈല്‍.. ഇന്നാ.. നീ ഇതിട്.. പെട്ടെന്ന് വാ.. ടീംസ് ഒക്കെ വന്നു തുടങ്ങീട്ടുണ്ട്.. നമ്മുടെ ഫ്ലോറില്‍ അന്‍സു എത്തി.. ആഷ്കി എത്തി.. മൊട എത്തി.. സക്കുവും ജിനോയും ദര്‍ശനും റോബിനും വൈകുന്നേരം ആകും.. മോളില്‍ നാരായണനും ഓജസും നിര്‍മലും ജുനൈദും വിഷ്ണുവും, ഹാഷിയും, അബ്ദു, അജേഷ്, ഹരിണ്‍ ഒക്കെ എത്തീട്ടുണ്ട്.. ബാലു, രാകേഷ്, സാഗര്, അയ്യര്‍ , ജോസഫ്, വിന്നി, അല്‍വിന്‍, സരസു, ലത്തു, സച്ചിന്‍ അവന്മാര്‍ ഒക്കെ അപ്പുറത്തെ സൈഡിലാ.. ബാല്‍കണീന്ന് നോക്കിയാല്‍ കാണാം.. എം എച്ച് ടീംസ് ബാലുന്റെ ഫ്ലോറിന്റെ മുകളില്‍.. ആനന്ദും കിഷോറും ടോമിയും ദിബിനും ലിബിനും അച്ചായനും, സന്ദീപും, ഡി എം പി യും, ഒക്കെ നാരായണന്‍റെ മോളിലത്തെ ഫ്ലോറില്‍.. അങ്ങനെ എല്ലാരും വൈകുന്നേരം അല്ലേല്‍ രാത്രി ആകുമ്പോ ഇവിടെത്തും.. അളിയാ.. ഒരു ആവേശം വരുന്നളിയാ.. "
ഞാ: "അത് പുത്തരിയല്ലല്ലോ.. ഇത്രേ ഉള്ളോടെ.. "
രേ: "അംബി .. ചേട്ടന്‍ ചോദിച്ചത് മനസ്സിലായില്ലേ?? പെണ്‍പിള്ളേര്‍ എവിടാണെന്ന്... അല്ലെ ചേട്ടാ... "
ഞാ: "എന്‍റെ ചക്കരെ.. നീ എന്‍റെ ഭാര്യ തന്നെ.. എടീ നീ കഴിച്ചോ?? വാ ഇരുക്ക്.. ഞാന്‍ വാരി തരണോ? "
രേ: "ഇനി രണ്ടു ദിവസം നമ്മളെ ഓര്‍മ കാണോ ആവോ?? "
ഞാ: "ഞാന്‍ മറക്കുവാണേല്‍ നീ ഓര്‍മിപ്പിക്കു.. ഒക്കെ?? നീ എന്‍റെ ചക്കുടു അല്ലേ.. "
രേ: "ഞാന്‍ നേഹേടെ അങ്ങോട്ട് പോകുവാ.. എനിക്ക് ആരേം പരിചയമില്ലല്ലോ.. കഴിച്ചിട്ടാ പാത്രം അവിടെ മാറ്റി വെച്ചേക്കണം കേട്ടോ.."
ഞാ: "ഒറ്റ ദിവസം കൊണ്ട് നീ എല്ലാത്തിനേം കയ്യിലെടുക്കൂലെ.. നീ ആരാ മോള്.."
രേ: "ഉം.. മതി മതി.. കഴി കഴി.. "(ചിരിച്ചോണ്ട് അവള്‍ ഇറങ്ങിപ്പോയി..)
അം: "ഡാ .. എല്ലാം വരുന്നുണ്ട്.. ഫുള്‍ ടീംസ്.. ഞാന്‍ കരുതീല ഇങ്ങനെ പറ്റുമെന്ന്.. "
ഞാ: "ഡേ.. ഞാന്‍ അങ്ങ് സെന്റി ആയാലോ?? ഒരു ജാടക്ക്.. "
അം: "അത് നീ എന്ത് വേണോ ചെയ്യ്. ഞാന്‍ ആഷ്കിയുടെ മുറിയില്‍ കാണും.. നീ വേഗം ഇതും ഇട്ടോണ്ട് വാ.. "
ഞാ: "ഇത് വേണോടെ?? "
അം: "അത് നിന്‍റെ ഇഷ്ടം.. പക്ഷെ ജട്ടിയും ഇട്ടു ഇതിലെ നടന്നാ നല്ല വൃത്തികേടായിരിക്കും.. "
ഞാ: "അനിയന്‍ തമാശിച്ചതാണാ ?.. നീ ചെല്ല്.. ഞാന്‍ എത്തിയേക്കാം.. ആ മൊട തിന്നാന്‍ വല്ലോം കൊണ്ട് വന്നിട്ടുണ്ടേല്‍ തീര്‍ക്കല്ല്.. ഞാന്‍ ഇപ്പൊ എത്തും.. "
അംബി പോയതും ഫുഡ് വലിച്ചു കേറ്റാന്‍ തുടങ്ങി.. എന്തോ.. പഴയ ആര്‍ത്തി ഇപ്പൊ ഇല്ല.. എല്ലാരെയും വീണ്ടും കാണുന്നതിന്‍റെ ഒരു ഇതായിരിക്കും.. ഇതില്‍ ചുരുക്കം ചിലരെ ഒഴിച്ച് ബാക്കി ഉള്ളവരെ പത്തില്‍ കൂടുതല്‍ വര്‍ഷങ്ങള്‍ക്കു ശേഷമാണ് കാണുന്നത്.. എല്ലാം എങ്ങിനെയാണോ ആവോ.. ഇടക്കൊക്കെ എല്ലാരെയും വിളിക്കാറുണ്ടെങ്കിലും ഇങ്ങനെ ഒന്നിച്ചു കണ്ടിട്ടെത്ര നാളായി.. അംബിയേ ഇടക്കൊക്കെ ചീത്ത വിളിക്കുമെങ്കിലും, അവനോ ജോസെഫോ അല്‍വിനോ ഒക്കെ വിചാരിച്ചാലേ ഇത് പോലെ ഒക്കെ ചെയ്യാന്‍ ആകൂ.. നന്നായി.. ഇപ്പൊ എല്ലാരും എന്ത് കൊലമാണോ ആവോ.. എന്തൊക്കെ പോക്രിത്തരങ്ങള്‍ ചെയ്തിരിക്കുന്നു ഇവരുടെ കൂടെയും ഇവരോടും.. രസമായിരിക്കും..
പാത്രവും ബാക്കിയുള്ള ഭക്ഷണവും ഒരു വശത്തേക്ക് മാറ്റി വെച്ചു.. അംബി കൊണ്ട് വന്ന നിക്കറെടുത്തിട്ടു.. കുഴപ്പമില്ല.. വയറു ലേശം കൂടുതലാണ്.. ലേശം അകത്തേക്ക് വലിച്ചു.. കണ്ണാടിയില്‍ നോക്കി.. കൊഴപ്പില്ല.. ഷേവ് ചെയ്യണോ?? വേണ്ട.. കുറ്റിത്താടിയാണ് സ്റ്റൈല്‍.. രേവതിയുടെ ബാഗ് തുറന്നു സ്പ്രേ എടുത്തു ഒരടി അടിച്ചു.. മതി.. പണ്ട് വേരുകളില്‍ രഘു പറഞ്ഞ പോലെ, "ടെന്‍ മണീസ് കൊടുത്തു സ്പ്രേ അടിച്ചാല്‍ ഫോര്‍ പീപിള്‍സ് അറിയണ്ടേ.." ഇതീ ഹോട്ടല്‍ മുഴുവന്‍ അറിഞ്ഞോളും...
അങ്ങനെ പതുക്കെ ഇറങ്ങി.. ആഷ്കിയുടെ മുറിയിലേക്ക് പോണോ?? വേണ്ട.. അവന്മാര്‍ സംസാരിക്കട്ടെ.. പതുക്കെ.. ഒരു വശത്തൂടെ ഇറങ്ങി.. ഹോട്ടലിന്റെ സ്വന്തം ബീച്ചിലേക്ക് നടപ്പ് തുടങ്ങി..
PS : അടുത്ത ഭാഗത്തിലേക്കുള്ള വഴി.. ക്ലാസ്സ്‌മേറ്റ്സ് - 2

Subscribe to:
Comments (Atom)