Sunday, November 14, 2010

ക്ലാസ്മേറ്റ്സ് - 7(കൂടിക്കാഴ്ചകള്‍.. )

 കഴിഞ്ഞ ഭാഗത്തിലേക്കുള്ള വഴി.. (ക്ലാസ്സ്‌മേറ്റ്സ്-6

ഇന്ന് മുപ്പത്തൊന്നു.. വര്‍ഷാവസാനം.. വീട്ടിലിരുന്നു പടം കാണാം എന്നതൊഴിച്ചാല്‍ ഈ ദിവസത്തിന് എന്‍റെ ജീവിതത്തില്‍ വല്യ പ്രസക്തി ഒന്നും ഇല്ല.. വീട്ടില്‍ പൊടിയന്‍ കേക്ക് എന്നും മറ്റും പറഞ്ഞു ബഹളം വെക്കും.. അത്ര തന്നെ.. ഒരു അഞ്ചാറു വര്‍ഷത്തിനു ശേഷമാണ് ഒരു ഡിസംബര്‍ മുപ്പതോന്നിനു ഇങ്ങനെ എക്സൈറ്റെഡ് ആകുന്നതു... വെളുപ്പിന് എണീറ്റ്‌ ആദ്യം കണ്ടത് മുടിയും ചീകിക്കൊണ്ട് നില്‍ക്കുന്ന രേവതിയെ ആണ്.. കണി മോശമാകോ?? സംശയം അവളോട്‌ തന്നെ ചോദിച്ചു.. കണി മോശമാണ്!! വെളുപ്പിന് ആദ്യം കേട്ടത് ആട്ടാണല്ലോ...


അവള്‍ക്കു വേഗം പോകണമത്രേ .. ഇന്ന് ഉച്ച ഭക്ഷണം പെണ്ണുങ്ങള്‍ ആണ് ഉണ്ടാക്കുന്നേ.. ഹോട്ടലുകാര്‍ക്കത്രേം പണി കുറഞ്ഞു.. അതോ? പണികിട്ടിയോ?? അറുപത്താറു പെണ്ണുങ്ങളാല്‍ ഭരിക്കപ്പെടുക.. ഹോ!! അവന്റെയൊക്കെ കഷ്ടകാലം.. ഒരെണ്ണത്തിനെ  സഹിക്കാന്‍ പെടുന്ന പാട് ഞങ്ങള്‍ക്കറിയാം.. അവള്‍ നേഹേടങ്ങോട്ട് പോയി.. 

ഫസ്റ്റ് ഡേ ആണ്.. ഫ്രഷ്‌ ആയിട്ടിറങ്ങണം .. ഒരു പാട് പണിയുണ്ട്.. വെക്കാന്‍.. "ബുഹാഹാഹാഹാ...." എത്ര നാളായി ഇങ്ങനെ ചിരിച്ചിട്ട്.. "ആരെടേ അത്???".. അപ്പുറത്ത് നിന്നും അശോകാണെന്നു തോന്നുന്നു.. ഒന്ന് ചിരിക്കാനും സമ്മതിക്കൂലെ?? "കിടന്നുറങ്ങെടെ... ഇവിടെ ടിവി വെച്ചതാ..  "

പതുക്കെ പോടിയനെ എണീപ്പിച്ചു.. കുളിപ്പിച്ചു സുന്ദരനാക്കി... അച്ഛന്റെ മോന്‍!!.. ഞാനും കുളിച്ചു.. ഞാനും സുന്ദരനായി.. ഇനി എന്ത് സുന്ദരനാകാന്‍.. ഞാന്‍ ഓള്‍റെടി സുന്ദരനാണ്... അങ്ങനെ അച്ഛനും മോനും കൂടെ രാവിലെ പുറത്തിറങ്ങി.. കുറച്ചു ദൂരം നടന്നതും.. ദൂരെ ഏതോ പയ്യനെ കണ്ടു പൊടിയന്‍ മുങ്ങി.. ഞാന്‍ ഒറ്റക്കായി.. ശെടാ... എങ്ങോട്ട് പോകും.. അംബിയേ വിളിച്ചാലോ.. വേണ്ട!! ചിലപ്പോ അവന്‍ എന്നെയും കറിക്കരിയാന്‍ വിളിക്കും.. അത് റിസ്ക്‌ ആണ്.. പുറത്തേക്കു ഇറങ്ങാം.. ആരെങ്കിലും കാണും.. പുറത്തേക്കിറങ്ങിയതും ദൂരെ നാരായണനും ടീംസും നില്‍പ്പുണ്ട്.. പതുക്കെ അങ്ങോട്ടേക്ക് ചെന്നു.. 

ഞാ: " ഹലോണ്‍‍.. എന്തൊക്കെ ഉണ്ടെടെ വിശേഷംസ്? നിന്നെയൊക്കെ കണ്ടിട്ട് എത്ര നാളായി മച്ചൂ..." 


ഹാഷിം: "സുഖം അളിയാ.. നീ മെയില്‍ ഒക്കെ അയക്കുന്നത് നിര്‍ത്തിയിട്ടല്ലേ.. എന്ത് സംഭവിച്ചു..? നീ ഇപ്പൊ എന്താ പരിപാടി?? "


ഞാ: "അങ്ങനെ തട്ടിയും മുട്ടിയും ഓരോ പണികള്‍ ചെയ്യുന്നു.. അത്ര തന്നെ.. "


നിര്‍മല്‍ : "അളിയാ.. നീ ഇപ്പോഴും എഴുതാറുണ്ടോ? നമ്മുടെ പഴയ ആ ബ്ലോഗ്‌ .. അതൊരു സംഭവം ആയിരുന്നു.. ബട്ട്‌.. വര്‍ക്ക്‌ ഔട്ട്‌ ആയില്ല.. ഞാന്‍ രണ്ടു മാസം മുമ്പ് ഒരു പുസ്തകം പ്രസിദ്ധീകരിച്ചായിരുന്നു.. "


ഞാ: "ഞാന്‍ അറിഞ്ഞായിരുന്നു.. നാരായണന്‍ ഒരു കോപ്പി എനിക്ക് കൊണ്ട് വരികേം ചെയ്തായിരുന്നു.. നല്ല രെസമുണ്ട്.. നിന്‍റെ ഇംഗ്ലീഷ് എഴുത്ത് ഒരു സുഖമുള്ളതാ.. "


ഹാഷ്: "തുടങ്ങി അവന്മാരുടെ ബ്ലോഗ്‌.. "


നാരായണന്‍ : "ഹാഷീ.. ഇവന്റെ ബ്ലോഗ്‌ പേടിച്ചു ഞാന്‍ മൂന്നു തവണ ഐഡി മാറ്റി.. ഈ പൊട്ടാടി അപ്പൊ ഓഫീസ്  ഐഡി യിലേക്ക് അയക്കാന്‍ തുടങ്ങി.."


ഞാ: "നീ ഐഡി തരാഞ്ഞിട്ടല്ലേ?? "


അബ്ദു : "ബട്ട്‌ ഇവന്മാരുടെ ബ്ലോഗ്‌ നല്ലതായിരുന്നു.. ആക്ച്വലി ഞാന്‍ അത് നോക്കാറിണ്ടായിരുന്നു.. നീ വൈകിട്ട് ഞങ്ങടെ കൂടെ വരുന്നോ? ഒരു കറക്കം ഞങ്ങള്‍ പ്ലാന്‍ ചെയ്യുന്നുണ്ട്..  "


ഞാ: "നോക്കണം അളിയാ.. ഞാന്‍ ഇവനോട് പറഞ്ഞേക്കാം.. സാധ്യത കുറവാ.. "


ജുനൈദ്: "ഡാ .. ട്രൈ ടു കം.. നമുക്ക് പോകാം.. ഇറ്റ്‌ വുഡ് ബി നൈസ്.. "


നാ: "ഡാ.. ഇവനെ കൊണ്ട് പോയിട്ട് കാര്യമില്ല.. ഇവന്‍ അടിക്കില്ല.. "


ഞാ: "അഹോ.. അപ്പൊ അത് തന്നല്ലേ പരിപാടി?? ഞാന്‍ വീണയോട് പറയട്ടെ?? ഇന്ന് പൊളിച്ചു തരാം നിന്‍റെ പരിപാടി.. അന്ന് ഞാന്‍ ഒരു പെണ്ണിന്റെ കൂടെ മാളില്‍ പോയെന്നു കുറ്റി വെച്ചവനല്ലേ നീ.. തീര്‍ത്തു  തരാം..."


നാ: "അയ്യേ.. നീ അത് മറന്നില്ലേ..?"


നിര്‍: "പെണ്ണൊ ?? നീയോ?? "


ജുനൈദ്: "ഐ വോണ്ട് ബിലീവ്.. "


ഞാ: "ഡേ.. അത് ഞാന്‍ എന്‍റെ ഭാര്യേടെ കൂടെ തന്നെ പോയതാ.. ഈ ദുഷ്ടന്‍ അത് കണ്ടിട്ട് മാളിന്റെ പേരു മാറ്റി വീട്ടില്‍ വന്നടിച്ചു.. ആ പൊട്ടി.. പെട്ടെന്ന് കേട്ട് എന്‍റെ ചെവീല്‍ പിടിച്ചു.. അതാണ്‌ സംഭവിച്ചത്..  അളിയാ ഹാഷി.. പരിപാടി കഴിഞ്ഞിട്ട് നീ കൂടെ വാ.. നമുക്കൊരു പണി കൊടുക്കണ്ടേ ഇവന്?? ഇവന്‍ കമ്പനി തുടങ്ങീട്ടു ഒരു ട്രീറ്റ്‌ എങ്കിലും തന്നോ?? ഇല്ലല്ലോ.. ഇവന്‍ പണി അര്‍ഹിക്കുന്നു... കൊടുത്തേക്കാം.. "


അങ്ങനെ ഓരോന്ന് പറഞ്ഞു ഞാന്‍ അവിടുന്നും മുങ്ങി.. നോക്കിയപ്പോ ദൂരേന്നു നമ്മുടെ ജോസഫ്‌ ഓടി വരുന്നു.. മുടിയെല്ലാം ലേശം കൊഴിഞ്ഞിട്ടുണ്ട്.. എന്നാലും പഴയ ഗ്ലാമര്‍ കുറഞ്ഞിട്ടില്ല.. ഷര്‍ട്ട്‌ ടക്ക് ഇന്‍ ചെയ്തിട്ടുണ്ട്.. അളിയന്‍ ഓടി വന്നു എന്‍റെ അടുത്തിരുന്നു.. 


ഞാന്‍: "എന്തുവാടെ?? വെളുപ്പിനെ വ്യായാമം ആയിരിക്കും.. "


ജോ: "അല്ലെടെ.. പെണ്ണുംപിള്ളേടെ സാരി ഇസ്തിരിയിട്ട് കൊടുക്കുവായിരുന്നു.. അതിലിപ്പോ തൊള.. അവള് തല്ലുന്നേനു മുമ്പേ ഓടിയതാ..  അല്ല, അത് വിട്.. നിന്നെ കണ്ടിട്ടെത്ര നാളായി.. ഓര്‍മ്മയുണ്ടോ?? "


ഞാ: "നിന്നെയൊക്കെ മറക്കോ?? നീ നമ്മുടെ സാബു അല്ലെടാ??"


ജോ: "സാബു നിന്‍റെ.. എന്തൊക്കെ ഉണ്ട് വിശേഷങ്ങള്‍?? "


ഞാ: "ഒന്നുമില്ലളിയാ.. ഇതില്‍ കൂടുതല്‍ വലിയ വിശേഷം ഇപ്പൊ എന്താ.. നീ ആരെയൊക്കെ കണ്ടു?? "


ജോ: "രാത്രി നമ്മുടെ സാഗറിനെയും അചായനെയുമൊക്കെ പോയി കണ്ടു.. റോബിനും, അംബിയും , അന്‍സലും, ആഷ്കിയും ഒക്കെ ഇന്നലെ രാത്രി ഫുഡിന്റെ സമയത്ത് കണ്ടു.. ഒത്തിരി നേരം വാചകമടിച്ചു.. "


ഞാ: "നീ ഇപ്പഴും ആ പഴയ പേങ്ങന്‍ തന്നെ.. ഡേ ഞാന്‍ ഉദ്ദേശിച്ചത് ലവളുംമാരെയാരെയെങ്കിലും കണ്ടോ എന്ന്..  നിന്‍റെ മറ്റേ ലവളും വന്നിട്ടുണ്ടെന്നാ കേട്ടെ.. ‍"


ജോ: "ഭാ!! എമ്പോക്കി.. !! കുടുംബം കലക്കീ.. നീ ഇതൊക്കെ ഓര്‍ത്തോണ്ടിരിക്കുവാണോ?? അതൊക്കെ എന്നേ മറന്നു മുത്തേ.. അളിയാ ജീവിതം ഒരു സുഖം ആണ്.. മക്കള് വീട്ടില്‍ വന്നു അപ്പാ എന്ന് വിളിക്കുമ്പോള്‍, വന്നു കെട്ടിപ്പിടിക്കുമ്പോ.. അതൊക്കെ അല്ലേ മുത്തേ സുഖം.. "


ഞാ: "നിനക്ക് മക്കളെത്ര?? രണ്ടോ?"


ജോ: "അതെ.. രണ്ടു.. മൂത്തവന്‍ ആറില്‍ ഇളയത് മൂന്നില്‍.. ഇവിടുണ്ടായിരുന്നു.. അവിടെ കളിക്കുന്നുണ്ട്.. അല്‍ഹനും റയനും കൂടെ രാവിലെ വന്നു പിള്ളേര്‍ സെറ്റിനെ ഒക്കെ കൊണ്ട് പോയി.. എന്തോ പ്ലാന്‍ ഉണ്ടെന്നോ.. ഒക്കെ പറയുന്ന കേട്ടു.. "


ഞാ: "ഇന്നെന്താ പ്ലാന്‍.. എല്ലാരെയും കൂടെ ഒത്തു കൂടിക്കണ്ടേ... ഒരു സ്റ്റേജ് ഒക്കെ കെട്ടി വല്ല പരിപാടിയും നടത്തെടെ.. എല്ലാരെയും അങ്ങോട്ടും ഇങ്ങോട്ടും പരിചയപ്പെടുത്തണ്ടേ.. ഒരു കാര്യം ചെയ്താലോടെ... ഒരു എട്ട് മണിക്കിത് വെയ്യ്.. ഇത് കഴിയുമ്പോ ന്യൂ ഇയര്‍ ആകും.. അതും കഴിഞ്ഞു കിടക്കാന്‍ പോകാം.. എപ്പിടി?? നീ വിചാരിച്ചാല്‍ നടക്കും.. നിനക്ക് അതിനുള്ള ത്രാണിയുണ്ട്‌.."


ജോ: "പൊക്കാതേ.. പൊക്കാതെ... നീ ഈ സത്യം പറച്ചില്‍ ഇത് വരെ നിര്‍ത്തീലെ??  "


ഞാ: "കൊള്ളാം.. നീ മെച്ചപ്പെടുന്നുണ്ട്‌.. "


ജോ : "ഡേ നീ നമ്മുടെ ആനന്ദിന്‍റെ ഭാര്യെ കണ്ടാ?? "


ഞാ: "ചെയ്.. ഞാനാ ടൈപ്പ് അല്ല.. അതൊക്കെ പണ്ടേ വിട്ടെടെ.. "


ജോ: "അതല്ലെടാ.. ഒരു മദാമ.. "


ഞാ: "മദാമയാ.. ഇംഗ്ലീഷ് അറിഞ്ഞൂടാത്ത അവനു എവിടുന്നെടെ മദാമ? "


ജോ: "ശെരിക്കും മദാമയാടെ... നല്ല വെളുവെളാന്നിരിക്കും.... "


ഞാ: "വല്ല പാണ്ട് പിടിച്ച പാലാക്കാരിയും ആയിരിക്കുമെടെ.. "


ജോ: "നീ അതും ഇതും പറയാതെ വേണേല്‍ പൊയ് കാണ്.. ഒരു വന്‍ പട തന്നെ ആനന്ദിനെ കാണാന്‍ രാവിലെ പോയിട്ടുണ്ട്.. "


ഞാ: "ഇല്ലളിയാ.. എന്‍റെ ഭാര്യയാണ് എന്‍റെ മദാമ.. എന്‍റെ സുന്ദരി.. എന്‍റെ എല്ലാം.. "


ജോ: "നിനക്കെന്താടാ വട്ടു പിടിച്ചോ? "


ഞാ: (ഒച്ച കുറച്ചു.. ) "പുറകിലെ ചോപ്പ് സാരി.. എന്‍റെ ഭാര്യ.. അവള്‍ടെ ചെവി ഇത്തരം കാര്യങ്ങള്‍ പെട്ടെന്ന് പിടിക്കും.. "


ജോ :"ഹാഹാ... ഗുഡ്..  അളിയാ ഞാന്‍ ഓടട്ടെ.. ഇപ്പൊ തുടങ്ങിയാലേ, വൈകിട്ട് വല്ലോം നടക്കൂ.. റെപ്പ് ആയിപ്പോയില്ലേ.. "

ഞാ: "റപ്പായി പോയില്ലേ എന്നോ?? യേത് റപ്പായി?? "


ജോ: "റപ്പായി അല്ലെടാ കോപ്പേ.. റെപ്പ്.. റെപ്പ്.. റെപ്പായിപ്പോയില്ലേ എന്ന്.. ഹോ.. ചളുവന്‍  തന്നെടെ നീ....‍"


ഞാ: "എന്നാ നീ വിട്ടോ അളിയാ.. നമുക്ക് കാണാം.. "


അങ്ങനെ ജോസെഫും ഓടി...അവന്‍ പോയപ്പോള്‍ രേവതി മെല്ലെ എന്റടുത്തു വന്നു.. 


ഞാ: "നീ കുക്കിങ്ങിന് പോയില്ലേ?? "


രേ: "പോയതാ.. അപ്പോള്‍ എല്ലാരും വന്‍ സാരി.. സൊ ഞാന്‍ ഓടി വന്നു ഇതെടുത്തുടുത്തു.. കൊള്ളാമോ എന്ന് ചോദിക്കാന്‍ ചേട്ടനെ തപ്പി ഇറങ്ങിയതാ.. "


ഞാ: "കൊള്ളാം.. നല്ല ഉഗ്രന്‍ സാരി.. "


രേ: "കൊള്ളാമോ ചേട്ടാ? "


ഞാ: "കൊള്ളാമെടീ.. നല്ല ഉഗ്രന്‍ സാരി..  "


രേ: "എന്നേ കാണാന്‍ എങ്ങനുണ്ട് എന്ന് .. ?? "

ഞാ: "കൊള്ളാം.. "

രേ: "സത്യം.. ??"


ഞാ: "സത്യം.. സത്യം.. ഇത് കള്ളമാണേല്‍ നിന്‍റെ അച്ഛന്റെ തല പൊട്ടി പോട്ടെ.. ഇപ്പൊ വിശ്വാസമായല്ലോ?? "


രേ: "പോ ചേട്ടാ.. "


അവള്‍ അകത്തേക്ക് പോയി.. ഇവള്‍ പണ്ടേ ഇങ്ങനാ.. എത്ര അടിപോളിയായിട്ടു ഡ്രസ്സ്‌ ചെയ്താലും ഞാന്‍ പറയണം കൊള്ളാം എന്ന്.. പണ്ട് അവളുടെ അച്ഛന്‍ പറയണമായിരുന്നു.. പുള്ളി വീട്ടില്‍ വരുമ്പോ ഈ ചടങ്ങ് കണ്ടു ചിരിക്കുന്ന കണ്ടാലറിയാം അങ്ങേരിതുകൊണ്ട് സഹികെട്ട് കിടക്കുവായിരുന്നു ഞാന്‍ വരുന്നെന് മുമ്പെന്നു.. ലൂസ്  പൊണ്ണ്.. 


അവിടുന്ന് മെല്ലെ നടന്നു തുടങ്ങി.. ദൂരെ അതാ മൊടയും അന്‍സലും.. ഇവന്മാര്‍ ഇതെന്തോന്നിത്ര ചര്‍ച്ച?? അതൊന്നറിയണമല്ലോ... 


ഞാ: "ഡേ മൊഡേ...  "


മൊ: "ഒന്ന് വിനീതെന്നു വിളിക്കെടെ.. ഒരു ഡോക്ടറെ ആണ് നീ ഇങ്ങനെ വിളിക്കുന്നതെന്ന് ഓര്‍ക്കണം.. "


ഞാ: "എഞ്ചിനീയറിംഗ് പഠിച്ച നീ എങ്ങനാടെ ഡോക്ടര്‍ ആകുന്നെ?? പഴയ ഫ്രാഡ് പരിപാടി തന്നെ..? "


മൊ: "ഡാ..... പി എച് ഡി.. "


ഞാ: "ഓഹോ?? ഇതെപ്പെഴെടെ? നിനക്കാണേല്‍ മൂന്നു പിള്ളേരും.. ഇതിനൊക്കെ കൂടെ എവിടുന്നു ടൈം.. ?? "


മൊ: "ഹാ ഹാ ഹാ..."


അന്‍ : "ഇതിനു മാത്രം ഒരു മാറ്റോം ഇല്ല.. യേത് വളിച്ച കോമഡി കേട്ടാലും ഹി വില്‍ ലാഫ്.. "


ഞാ: "അതല്ലേ എനിക്കിവനെ ഇത്ര ഇഷ്ടം.. കോമഡി കേട്ടാല്‍ ഉടനെ ഇവന് മനസ്സിലാകും.. "


അന്‍: "ഡാ പ്രമോദെ.. നിനക്കിപ്പോ എന്താ പരിപാടി?? ആ സാഗര്‍, നീ MIT ഇല്‍ നിന്നും പി എച് ഡി എടുത്തെന്നും പറഞ്ഞു നടക്കുന്നുണ്ട്.. ശെരിക്കും നിനക്കെന്താ ജോലി ?? "


മൊ: "ഡാ നീ പറയ്‌.. എന്താ നീ ചെയ്യുന്നേ? "


ഞാ: "ഹഹ.. സാഗര്‍ പറയുന്നത് വിശ്വസിക്കണ്ട. ഞാന്‍ പണ്ടാവനോട് ഒരു പുളു അടിച്ചതാ.. അവനതു ഇത് വരെ മറന്നിട്ടില്ല.. ഡാ.. ഞാന്‍ പണ്ട് ജോലി വിട്ടതൊക്കെ അറിയാലോ അല്ലേ?? "


മൊ: "ങാ. അറിയാം.. പിന്നെ? "


ഞാ: "പിന്നെ ഒന്നുമില്ല.. ജീവിതത്തിന്റെ അര്‍ഥം തപ്പി എന്നും പറഞ്ഞു നടന്നു.. പിന്നെ അംബി തുടങ്ങിയാ 'Excellence' കോച്ചിംഗ് സെന്ററില്‍ പഠിപ്പിച്ചു സമയം പോകുന്നു.. "


അന്‍: "ഡേ അത് കൊണ്ട് ജീവിക്കാന്‍ സാധിക്കോ?? "


ഞാ: "ആവശ്യത്തിനു കിട്ടുന്നുന്ടെടെ.. അത് മതി.."


മൊ: "ഡാ ആഷ്കി എന്താടെ പരിപാടി? അവന്‍ ഒന്നും വിട്ടു പറയുന്നില്ലല്ലോ..  "


ഞാ: "ഓ അതോ? അത് ലേശം സങ്കടമാ.. ഡാ അവന്‍ കല്യാണം കഴിച്ചിട്ടില്ല.. അവന്‍ IISC ഇല്‍ നിന്നും PhD എടുത്തു .. പിന്നെ അവനു MIT ഇല്‍ നിന്നും ഉണ്ട് ഒരു PhD .. അവന്‍ നല്ല സെറ്റ് അപ്പിലാ.. ഷിംലയിലും സ്വിറ്റ്സര്‍ലാണ്ടിലും രണ്ടു ബംഗ്ലാവ്.. ഞാന്‍ ഇടക്കൊക്കെ അവന്‍റെ കൂടെ കോണ്‍ഫറന്‍സിന് പോകാറുണ്ട്.. സ്ഥലം കാണാന്‍.. വെക്കെഷന് മോനും അംബീടെ പിള്ളേരും മിക്കവാറും അവന്‍റെ വീട്ടില്‍ ആയിരിക്കും... ശിംലയില്‍.. ബാലുന്റെ മക്കള്‍, ഇടക്കൊക്കെ സാഗറിന്റെ മക്കള്‍ ഒക്കെ പോകും ഈ സമയത്ത്.. അവന്‍ രണ്ടു പിള്ളേരെ ദത്തെടുത്തിട്ടുണ്ട്.. പിന്നെ ഇവിടെ കൊണ്ട് വന്നാല്‍ ഉയരുന്ന ചോദ്യങ്ങളെ പേടിച്ചാ അവന്‍ കൊണ്ട് വരാത്തേ.. നിങ്ങള്‍ ഇനി ചോദിക്കാന്‍ ഒന്നും പോകണ്ട.. അവന്‍ പറയുവാണേല്‍ പറയട്ടെ.."


അന്‍: "ഹോ.. ഇത്രേം പ്രതീക്ഷിച്ചില്ല..  "


ഞാ: "ഡേ നിങ്ങളാരെയൊക്കെ കണ്ടെടെ? "


മൊ: "അച്ചായനും ടീംസും കുളി സീന്‍ .. കുളി സീന്‍ എന്നും പറഞ്ഞു ഓടുന്നത് കണ്ടു.. "


ഞാ: "നീ വല്ലോം കണ്ടാ?? "


അന്‍: "ബെസ്റ്റ് പാര്‍ട്ടിയോടാ നീ ചോദിക്കുന്നെ.."


ഞാ: "നീയാ?? ചുമ്മാ ചോദിച്ചതാ.. ഇനി നീ കണ്ടെല്‍ പോയി നിന്‍റെ ഭാര്യയോടു പറയാമായിരുന്നു.. പിന്നെ??"

അന്‍: "പെണ്ണുങ്ങള്‍ അകത്തിരുന്നു വന്‍ വാചകമടി.. എനിക്കങ്ങോട്ട് പോകാന്‍ ഒരു ചമ്മല്‍.. അനിലയും പ്രവീണയും അപര്‍ണയും ഒക്കെ  വന്നിട്ടുണ്ട്.. കാണണമെന്നുണ്ട്.. പക്ഷെ ഒറ്റക്കെങ്ങിനെ അവിടെ കേറി ചെല്ലും.. നിങ്ങള് കൂടെ വന്നാല്‍ ഞാന്‍ പോകാം..  "


തേടിയ വള്ളി കാലിച്ചുറ്റി.. ഇത് തന്നെ അവസരം.. 


ഞാ: "ചെയ്.. ഈ പെണ്ണുങ്ങളോട് സംസാരിക്കുക എന്നാല്‍ ഒരു ബോര്‍ ഏര്‍പ്പാടാണ്.. എനിക്ക് വലിയ താല്പര്യം ഇല്ല ഈ വിഷയത്തില്‍.. "


അന്‍: "എന്നാല്‍ ഞാനും മൊടയും കൂടെ പോകാം.. "


അള്ളോ !!! ഒരുറപ്പില്ലാത്ത വള്ളിയാണ്... കളം മാറ്റി ചവിട്ടണം.. 

ഞാ: "എന്നാലും.. നീ വിളിക്കുമ്പോ.. ആ .. പോട്ടെ.. സുഹൃത്തുക്കളാടെ നമുക്കന്നും ഇന്നും വലുത്.. നീ വാ.. നമുക്ക് കണ്ടു കളയാം.. "

മൂന്നും കൂടെ അടുക്കള തപ്പി നടപ്പ് തുടങ്ങി.. 

മൊ: "ഡാ ആ രണ്ടു പിള്ളേരെ കണ്ടോ.. ഇതാണ് പറയുന്നത് ദൈവം ഉണ്ടെന്നു.. "

ഞാനും അന്‍സലും : "വട്ടായാടെ?"


മൊ: "അല്ലെടാ.. അതാരുടെ മക്കളാന്നു അറിയോ?? നമ്മുടെ സരസൂന്റെയും സിനാറെടെയും.. "


അന്‍: "അളിയാ അവര്‍ തമ്മില്‍ തിരിച്ചറിഞ്ഞത് കണ്ടോടാ?? "


ഞാ: "ഈ രക്തം രക്തത്തെ തിരിച്ചറിയും എന്നൊക്കെ പറയും പോലെ അല്ലേ?? "


അന്‍ ആന്‍ഡ്‌ മൊ : "ങേ.. "


ഞാ: "ഒരു പ്രാസത്തിനു പറഞ്ഞതാടെ.. നല്ല സ്മാര്‍ട്ട്‌ പിള്ളേര്. "


കുറെ നേരം നടന്നിട്ടും ഞങ്ങള്‍ക്ക് ഈ അടുക്കള.. സോറി, ഗോവയില്‍ എത്തിയാല്‍ മോഡേണ്‍ ആകണം.. ഈ കിച്ചണ്‍ കണ്ടുപിടിക്കാന്‍ സാധിച്ചില്ല.. 


ഞാ: "ഇതെവിടെടെ?? ഇനി പണ്ട് നസീറിന്‍റെ പടത്തിലൊക്കെ ഉള്ള പോലെ വല്ല തുരങ്കവും കാണോ? ദാ ഈ നില്‍കുന്ന പ്രതീമേടെ കണ്ണില്‍ കുത്തിയാലോ? ചിലപ്പോ ഇതിന്‍റെ വാതില്‍ തുറക്കും.. "


അന്‍: "പോടെ.. ഇവിടെ എവിടെങ്കിലും തന്നെ കാണും.. "


മൊ: "ഡാ അംബിയേ വിളിച്ചു ചോദിച്ചാല്‍ പോരെ? അവന്‍ ഇന്നലെ നൈറ്റ്‌ മുഴുവന്‍ അവിടായിരുന്നല്ലോ.. "


അന്‍: "വന്‍.. ചുമ്മാതല്ല.. നീ പി എച് ഡി എടുത്തത്.. "


അങ്ങനെ ഞങ്ങള്‍ അംബിയേ വിളിച്ചു.. അവന്‍റെ വക അന്‍സലിന് ഒരു തെറി അഭിഷേകവും ലഭിച്ചു.. മൊബൈല്‍ എടുക്കാത്തത് ഭാഗ്യം.. ഒടുവില്‍ അവന്‍റെ അടുക്കല്‍ നിന്നും അടു.. ഐ മീന്‍ കിച്ചണിലേക്കുള്ള വഴിയും കണ്ടു പിടിച്ചു ഞങ്ങള്‍ നടന്നു.. സ്ഥലമെത്തി.. 


ഞാ: "എന്തോന്നെടെ ഇത്.. മീന്‍ ചന്തയാ?? "


അന്‍: "നല്ല ശബ്ദം.. കേറണോടെ?? നാറോ??"


മൊ : "ചുമ്മാ ഇത് വരെ വിളിച്ചോണ്ട് വന്നിട്ട് കേറണോന്നോ.. എന്താടേ ഇത് .. വാ .. കയറാം.. "


ഭാഗ്യം.. മൊട അടിച്ചില്ലേല്‍ ഞാന്‍ തന്നെ ആ ഡയലോഗും അടിക്കേണ്ടി വന്നേനെ..  
അടുത്ത ഭാഗത്തിലേക്കുള്ള വഴി.. (ക്ലാസ്സ്‌മേറ്റ്സ്-8 )

6 comments:

  1. Pramod, it is obvious from all of your posts that you had a crush on someone in our class .. who is that?? ;)

    ReplyDelete
  2. Ithokke oro marketing techniques alle aliyaa.. ;)

    ReplyDelete
  3. nic one bro......waiting 4 classmates-8()

    ReplyDelete
  4. kollam... ninakku yojikkunnathu itha... nerethe pole desp kathakal onnum ini venda...

    ReplyDelete
  5. Aliaa .. kalakki.. ninnak sambhivichitulla nasthangal okke ninte blogiloode nee nikathunnund ennathanu ettavum valia kaaryam.. :D
    Nee enne patti onnum ezhuthiyitiallo.. athil cheriya oru vishamam. :P

    ReplyDelete
  6. @anu adhikam kaathirikkendi varilla..
    @G3 lesham sentiyokke illaathey enthu katha..
    @sagu jeevikkande aliyaa.. ;)
    @balu nee enthaade artham vechu dialogue adikkunne.. ninne patti okke varunnundede.. pinne ezhuthi ennum paranju karayallu..

    ReplyDelete