Sunday, June 13, 2010

പോസ്റ്റിനു കമന്റ്‌ കിട്ടാന്‍ ശാസ്ത്രീയമായ മാര്‍ഗം

വളരെ മഹാന്മാരായ ബ്ലോഗ്ഗര്‍മാര്‍ക്ക് കമന്റ്‌ കിട്ടാന്‍ വലിയ പ്രയാസമുണ്ടാവില്ല.. പക്ഷെ എല്ലാരും എന്നെ പോലാകണം എന്നില്ലല്ലോ.. എങ്ങനെ?? അയ്യോ വേണ്ട വേണ്ട.. ചുമ്മാ തള്ളി തോക്കിയതാ വിശ്വസിക്കുന്നേല്‍   വിശ്വസിക്കട്ടെ എന്ന് കരുതി.. ചീറ്റി എന്ന് പറഞ്ഞാല്‍ മതിയല്ലോ.. അപ്പൊ ഞാന്‍ പറഞ്ഞു വന്നത്.. നമ്മളെ പോലുള്ളവര്‍ക്കും കമന്റ്‌ കിട്ടണ്ടേ.. അങ്ങനെ ആലോചിചിരുന്നപ്പോലാണ് ഞാന്‍ കമന്റ്‌ കിട്ടാനുള്ള ഒരു പരമ്പരാഗതവും ശാസ്ത്രീയവുമായ ഒരു വഴി കണ്ടെത്തിയത്.. ഛെ... അതിപ്പോ ഇങ്ങനെ പറഞ്ഞാല്‍ ഒരു സുഖമില്ല.. ഞാന്‍ നടന്നത് നടന്ന പോലെ പറയാം.. എന്നിട്ട് നിങ്ങള്‍ തീരുമാനിക്കൂ വഴി എങ്ങനെ ഉണ്ടെന്നു.. 

ഈ കഥ അറിയണമെങ്കില്‍ നിങ്ങള്‍ ഒരല്‍പം പുറകിലേക്ക് പോണം.. "ഡേ ഡേ.. എവിടെ പോണു?? പുറകിലേക്കെന്നു പറഞ്ഞാല്‍ കസേര നീക്കാനല്ല.. സമയമാടെ ഉദേശിച്ചേ.. നമ്മുടെ സ്വന്തം xerox copy ചോദിക്കും പോലെ.. 'ഓര്‍മ്മയുണ്ടോ ആ കാലം..'"... കുറച്ചു കാലമെങ്കിലും ദൂരദര്‍ശന്‍ ആരാധിക്കാത്തവര്‍ നമ്മുടെ കൂട്ടത്തില്‍ ഉണ്ടാകാന്‍ സാധ്യത ഇല്ല.. അങ്ങനെ ഉള്ളവര്‍ പണ്ട് ഡി ഡി 1 -ഇല്‍ വൈകിട്ടുണ്ടായിരുന്ന ഒരു പരിപാടി ഓര്‍ക്കുന്നുണ്ടാകും.. രാജസ്ഥാനില്‍ വെള്ളം എത്തിയ കഥയും , പഞ്ചാബില്‍ വിന്‍ഡ് മില്‍ വന്ന കഥയും പറഞ്ഞു തരുന്ന പരുപാടി.. അവിടെ തന്നെയാണ് ഇതും തുടങ്ങിയത്.. 

ബ്ലോഗില്‍ കമന്റ്‌ ഉണ്ടാകുന്നതിനെ പറ്റി അന്വേഷിച്ചു ഞങ്ങള്‍ എത്തിയത് രാജസ്ഥാനിലെ രാജമ്മ സിങ്ങിന്‍റെ അടുത്താണ്.. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാം.. "ഹം ബ്ലോഗ്‌ കമന്റ്‌ ഓര്‍ ഖാനാ പീനാ ഹേ ...." .. മനസ്സിലായോ?? ഓ നിങ്ങള്‍ക്കെന്നെ പോലെ ഹിന്ദി അറിയില്ലല്ലോ.. (നിങ്ങള്‍ക്കും എന്നെ പോലെ ഹിന്ദി അറിയില്ലല്ലോ..) പിന്നാമ്പുറത്ത്(background ഇല്‍ ) തര്‍ജമ .. "ഞങ്ങള്‍ പരമ്പരാഗതമായി ബ്ലോഗ്‌ എഴുതുന്ന കുടുംബമാണ്.. " ... നിങ്ങള്ക്ക് ഹിന്ദി അറിയാത്തതിനാല്‍ ഇനി മലയാളം മാത്രമാക്കാം.. 

രാജമ്മ സിങ്ങ് : " ഇവിടെ ഈ നാട്ടിലുള്ളവര്‍ ബ്ലോഗ്‌ മാത്രം എഴുതിയാണ് ജീവിച്ചിരുന്നത്.. അതിനു നിറയെ കമന്റും കിട്ടുമായിരുന്നു.. അങ്ങനെ ഈ നാട്ടുകാര്‍ സുഖമായി ജീവിച്ചു പോയിരുന്നു.. "
അവതാരകന്‍ : "പിന്നീടെന്താണ് രാജസ്ഥാനിലെ രാജമ്മ സിങ്ങിനു സംഭവിച്ചത്?? അവര്‍ക്ക് സംഭവിച്ച പ്രതിസന്ധി എന്ത് ?? അതില്‍ നിന്നും അവര്‍ എങ്ങനെ കര കേറി..??(പിന്നാമ്പുറത്ത് ഗ്ലാഡിയേറ്റര്‍ മ്യൂസിക്‌ ) അത് ഇടവേളയ്ക്കു ശേഷം.."

********** (ഇടവേളയ്ക്കു ശേഷം)
രാജമ്മ സിങ്ങ്: "അങ്ങനെയിരിക്കെ ഞങ്ങളുടെ നാട്ടില്‍ കാശ് എന്നൊരു വസ്തു എത്തി.. അത് സമ്പാദിക്കണമെങ്കില്‍  പണിയെടുക്കണം എന്നൊരു അവസ്ഥയായി.. അങ്ങനെ ഈ നാട്ടിലെ ബ്ലോഗുകള്‍ ഒറ്റപ്പെട്ടു.. അവയ്ക്ക് കമന്റ്‌ കിട്ടാതായി.. "
രാജമ്മ സിങ്ങ് : "പണ്ട് ഒരുമിച്ചു നടന്ന സുഹൃത്തുക്കള്‍ പോലും ഞങ്ങളുടെ പോസ്റ്റുകള്‍ക്ക്‌ കമന്റ്‌ ചെയ്യാതായി.. ഓരോരുത്തര്‍ക്കും അവരവരുടേതായ പ്രശ്നങ്ങള്‍ .. തിരക്കുകള്‍.. അങ്ങനെ ഇവിടുള്ള ബ്ലോഗുകള്‍ മരിക്കുമെന്ന അവസ്ഥയായി.. ആര്‍ക്കും മറ്റുള്ളവര്‍ക്കായി സമയമില്ലാതായി.. അത് കാരണം കമന്റുകളും നിന്നു തുടങ്ങി .. "

അവതാരകന്‍: "പിന്നെ നിങ്ങള്‍ എങ്ങനെ ഈ പ്രതിസന്ധി തരണം ചെയ്തു?? എങ്ങനെയാണ് രാജമ്മേ.. നിങ്ങള്ക്ക് വീണ്ടും കമന്റുകള്‍ കിട്ടിത്തുടങ്ങിയത്??"

രാജമ്മ: " അങ്ങനെ ഇരിക്കെയാണ് ഞങ്ങള്‍ കര്‍ണാടകത്തിലെ ബംഗാളുരു ഗ്രാമത്തിലെ പ്രമോദ് എന്ന ബ്ലോഗ്‌ കര്‍ഷകനെ പറ്റി കേട്ടത്.. അദ്ദേഹത്തിന്റെ ഗ്രാമത്തിലും ഇത് പോലെ കമന്റ്‌ ക്ഷാമമുണ്ടായിരുന്നു .. പക്ഷെ അദ്ദേഹം അത് വളരെ ശാസ്ത്രീയമായ രീതിയില്‍ പരിഹരിച്ച് അതില്‍ വിജയം കണ്ടെത്തുകയും ചെയ്തു.."

അവതാരകന്‍: "എങ്ങനെയാണ് പ്രമോദ് തന്റെ ബ്ലോഗിലെ കമന്റ്‌ ക്ഷാമം പരിഹരിച്ചതെന്നു നോക്കാം.. "

സിങ്ങ് : " ക്ഷാമം തുടങ്ങിയ കാലത്ത് പ്രമോദ് വളരെ വിഷമത്തിലായിരുന്നു.. അദ്ദേഹം തന്റെ സുഹൃത്തുക്കളെ വിളിച്ചു അവരോടു കമന്റുകള്‍ ഇടുവാന്‍ ആവശ്യപ്പെടുമായിരുന്നു.. പക്ഷെ അങ്ങനെ കിട്ടുന്ന കമന്റുകള്‍ അദ്ദേഹത്തിന് മൂക്കുപോടിക്ക് പോലും തികയുമായിരുന്നില്ല.. കമന്റുകള്‍ക്കു വേണ്ടി അദ്ദേഹം  ഒരു യാചകനെ പോലെ അലഞ്ഞിരുന്നു.. കെഞ്ചി നടന്നിലുന്നു.. ആളുകള്‍ അദ്ദേഹത്തേ പുച്ഛത്തോടെ കണ്ടിരുന്നു അക്കാലത്ത്.. ചിലര്‍ ദയ തോന്നി കമന്റുകള്‍ ഇട്ടിരുന്നു..   അക്കാലത്താണ് അദ്ദേഹം ശാസ്ത്രീയമായി എങ്ങനെ കമന്റ്‌ ലഭിക്കാം എന്നതിനെ പറ്റി ആലോചിച്ചു തുടങ്ങിയത്..  "

രാ. സി . : "കമന്റിനു വേണ്ടി മറ്റുള്ളവരെ ആശ്രയിക്കുന്നതിനു പകരം തന്‍റെ കഴിവുകള്‍ ഉപയോഗിക്കാന്‍ അദ്ദേഹം തീരുമാനിച്ചു.. അദ്ദേഹം OnMobile എന്ന കമ്പനിയിലാണ് ജോലി ചെയ്യുന്നത്.. അവിടെ അദ്ദേഹത്തിനോട്  സഹായം ആവശ്യപ്പെട്ടു എത്തുന്നവരോട് അദ്ദേഹം തിരിച്ചും ഒന്ന് ആവശ്യപ്പെടാന്‍ തുടങ്ങി.. അവരുടെ സപ്പോര്‍ട്ട് ഇഷ്യുസ് പരിഹരിക്കുന്നതിന് പകരമായി.. തന്‍റെ ബ്ലോഗ്‌ വായിക്കുവാനും അതിനു കമന്റ്സ് ഇടുവാനും ആവശ്യപ്പെടുവാന്‍ തുടങ്ങി.. അങ്ങനെ അദ്ദേഹത്തിന്‍റെ ബ്ലോഗുകളില്‍ കമന്റുകള്‍ വീഴുവാന്‍ തുടങ്ങി.. അദ്ദേഹത്തിന്റെ ബ്ലോഗിന്റെ വളര്‍ച്ച കണ്ട അദ്ദേഹത്തിന്റെ കീഴ് ജീവനക്കാര്‍ അദ്ദേഹത്തോട്  'വാട്ട് ആന്‍ ഐഡിയ സര്‍ ജീ.. ' എന്നും പറയുവാന്‍ തുടങ്ങി..     "

രാജമ്മ സിങ്ങ്: "ഇപ്പൊ അദ്ദേഹത്തിന്റെ ഗ്രാമത്തില്‍ കമന്റുകള്‍ക്കു പഞ്ഞമില്ല.. മറ്റു ബ്ലോഗ്ഗര്മാരും ഈ സംരംഭത്തില്‍ പങ്കാളികളായി.. ഇപ്പോള്‍ അവര്‍ സംഘടിതരായി ബ്ലോഗുകള്‍ എഴുതുവാന്‍ തുടങ്ങിയിരിക്കുന്നു.. ഇന്ന് ഞങ്ങളുടെ ഗ്രാമവും അവരെ പോലെ ബ്ലോഗിങ്ങില്‍ സ്വയം പര്യാപ്തത കൈവരിച്ചിരിക്കുന്നു.. ഇന്ന് ഞങ്ങള്‍ക്ക് കമന്റുകള്‍ക്കു പഞ്ഞമില്ല.. പ്രമോദിനെ പോലെ ഞങ്ങളും തങ്ങളുടെ ജോലിക്ക് കൂലിയായി കമന്റുകള്‍ ചോദിക്കുവാന്‍ തുടങ്ങിയിരിക്കുന്നു.. ജീവിതത്തില്‍ ഇത് വരെ ബ്ലോഗ്‌ കണ്ടിട്ടില്ലാത്തവര്‍ വരെ കമന്റ്‌ ചെയ്യുവാന്‍ തുടങ്ങിയിരിക്കുന്നു.. "
രാജമ്മ സിങ്ങ് : " ജീവിതത്തില്‍ കാശും അത് സമ്പാദിക്കാനുള്ള തിരക്കും വന്നതോട് കൂടി അകലുവാന്‍ തുടങ്ങിയ ഞങ്ങളെ ഈ സംരംഭം വീണ്ടും ഒത്തു ചേര്‍ക്കുവാനും, ഒരുമിപ്പിക്കുവാനും തുടങ്ങിയിരിക്കുന്നു.. ഇതിനു ഞങ്ങളെ സഹായിച്ച ബംഗാളുരു ഗ്രാമത്തിലെയും കൊച്ചി ഗ്രാമത്തിലെയും സുഹൃത്തുക്കളോട് ഞങ്ങള്‍ നന്ദി പറയുന്നു.. "

സമര്‍പ്പണം: ഈ പോസ്റ്റ്‌ ഇങ്ങനെ എഴുതുവാന്‍ അല്ല ഞാന്‍ കരുതിയിരുന്നത്.. ഇതിന്റെ ഒറിജിനല്‍ ഐഡിയക്ക് ശ്രീമാന്‍ നാരായണനോട് നന്ദി പറഞ്ഞു കൊള്ളുന്നു..

6 comments:

  1. ok .. pramodinte shastriyqamaya reethi ethra comment verum ennariyate ..

    Comment #1

    ReplyDelete
  2. ബാര്റെര്‍ സിസ്റ്റം പോലെ ഉള്ള ഈ ശാശ്തൃയമായ രീതി അവലമ്ബിക്കൂ വിജയം പ്രാപിക്കു .. എനിട്ടും കംമെന്‍സ് കിട്ടിയില്ലേല്‍ പുതിയ യുസര്‍ അക്കൗണ്ട്‌ ക്രിഐറ്റ് ചെയ്യൂ സ്വന്തമായി കമന്റ്സ് ഇടൂ , സുനിശ്ചിതമായ വിജയം പ്രാപിക്കു

    ReplyDelete
  3. തമാശയുടെ മേല്മോടി അണിയിച്ചു ഇവിടെ നമ്മുടെ ഇടയില്‍ സംഭവിക്കുന്ന നിസ്സാരവും എന്നാല്‍ ഗുരുതരുവുമായ പ്രശ്നത്തെ ഇത്ര ലഖുവായി അവതിരിപ്പിച്ച ശൈലി വളരെ നന്ന്നായിട്ടുണ്ട് . സുഹൃത്തേ ..
    അകന്നു പോകുന്ന്ന നമ്മളെ അടുപ്പിക്കാന്‍ ഇങ്ങനെ ഒരു സംരംഭം വളരെ നല്ലതാണ് ..
    ഇത് വഴി നിനക്ക് ഒരു കമന്റും കിട്ടിയിരിക്കുന്നു ..
    നീ പറഞ്ഞ പോലെ തന്നെ ..

    ReplyDelete
  4. kollam MJ ningale polulla blog karshakar aanu njangalude eka pratheeksha...

    ReplyDelete