ഇത് വര്‍ഷം 2025... ഇല്ല ലോകം അവസാനിച്ചിട്ടില്ല.. ഒത്തിരി പ്രതീക്ഷ അതില്‍ വെച്ച് പുലര്‍ത്തിയിരുന്നു. ജീവിതത്തിലെ ബാക്കി പ്രതീക്ഷകളെ പോലെ ഇതും നടന്നില്ല.. അത് കൊണ്ടാണ് എന്റെ കല്യാണം പോലും 2013 ജനുവരി വരെ മാറ്റി വെച്ചത്.. വരാനിരിക്കുന്ന അപകടം ഒരു വഴിക്കല്ലേല് മറ്റൊരു വഴിക്ക് വരും എന്ന് ഉറപ്പുണ്ടായിരുന്നത് കൊണ്ടാകണം ലോകമവസാനിക്കില്ല എന്ന് ഉറപ്പായതും കെട്ടാന്‍ തീരുമാനിച്ചത്.. പ്രതീക്ഷകളെ വീണ്ടും തെറ്റിച്ചു കൊണ്ട് ദാമ്പത്യ ജീവിതം ശക്തമായി മുന്നോട്ടു പോകുന്നു.. ആരും കേറി പണി തരരുത്.. ഞാണിന്മേല് കളിയാണ് സാമീ....
അങ്ങനെ വെളുപ്പിന് ഒരു ചായേം കുടിച്ചു ചെറുക്കനെ ടൂഷനും അയച്ചു സമാധാനമായി പത്രം വായിക്കുമ്പോള്‍ ആണ് ഫോണ്‍ അടിച്ചത്..
ഭാര്യ: "ചേട്ടാ.. ദേ മൊബൈല്‍ അടിക്കുന്നു.. എടുക്കു.. "
ഞാന്‍: "നിനക്കെന്താടീ എടുത്താല്‍?? കയ്യിലെന്താ പഴമോ?? "
ഭാര്യ: "അല്ല ചിരകയാ.."
ഞാന്‍: "നേരത്തേ പറയണ്ടേ.. ഞാന്‍ എടുത്തോളാം... ഇവിടെ അടുത്താ..."
അംബി ആണ് ഫോണില്‍.. ശല്യം.. ഞായറാഴ്ച്ചേം ചുമ്മാ ഇരിക്കാന്‍ സമ്മതിക്കൂലെ??
ഞാ: "എന്തെടെയ്???"
അംബി: "എന്തുണ്ടളിയാ വിശേഷം?? സുഖം തന്നെ?? "
ഞാ: "ഡാ കോപ്പേ.. ഇന്നലെ രാത്രി അല്ലെ വിളിച്ചത്.. ഇതിനിടക്ക് എന്ത് വിശേഷം.. എനിക്കെന്താടെ മൂന്നാം മാസോ?? "
അം: "നീ ബഹളം വെക്കാതെ.. ഒരു സംഭവം ഉണ്ട്.. "
ഞാ: "സംഭവോ?? എന്ത് സംഭവം??"
അം: "അളിയാ.. ഒരു ഗെറ്റ് ടുഗതര്‍.. സംഭവം ഊട്ടിയിലോ ഗോവയിലോ ആയിരിക്കും.. അടുത്ത മാസം മുപ്പതാന്തി... അത് പറയാനാ വിളിച്ചേ.."
ഞാ: "ഗെറ്റ് ടുഗതറാ.. എന്തിനാടെ?? ആരെങ്കിലും വരോ?? മേനക്കെടാകോ??.. എനിക്ക് വയ്യ.. ഇത് ആര് സെറ്റപ്പ് ആക്കിയെ?? "
അം: "ഞാനും ജോസെഫും ആല്‍വിനും... "
ഞാ: "അപ്പൊ സ്ഥിരം കുറ്റികള്‍ തന്നെ.. "
അം: "ഡാ നീ വരണം.. പ്ലീസ്.. ചുമ്മാ വാ.. നീ വരുന്നില്ലേല്‍ ഞാനും പോകുന്നില്ല.."
ഞാ: "ചെയ്.. അങ്ങനെ പറയാതെ.. നിന്റെ ഈ സ്നേഹം.. ചെറ്റ.."
അം: "സ്നേഹമോന്നും അല്ലെടാ.. എന്റെ കാര്‍ പഞ്ചര്‍ ആയി .. നിന്റെ വണ്ടീല് പോകാം.. "
ഞാ: "കാറിലാ!!!!!!.... "
അം: "പിന്നല്ലാതേ.. എല്ലാം നല്ല സെറ്റപ്പിലാ.. നമ്മള് പിന്നെങ്ങനെ? ഓട്ടോയില്‍ പോകോ?? "
ഞാ: "എന്നാലും ഇത്രേം ദൂരം കാറില്‍ ... ഓവര്‍ ആവൂലെ ?? "
അം: "കാര്‍ മതി.. ഇനി നീ ഒന്നും പറയണ്ട.."
ഞാ: "ഡേ ... ലവള് വരോ?? "
ധിം!!!!!!!
അം: "എന്തോന്നെടെ.. വീണാ?? ഇരുന്നു സംസാരിക്ക്.."
ഞാ: "അല്ല .. ലവള് കേട്ട്.. എന്റെ ഒയ്ഫ്.. പുറകിലുണ്ടായിരുന്നു ... കണ്ടില്ല.. "
അം: "ഹാ ഹാ.. വേണമളിയാ.. ഡേ ലവള് വരും.. ഓ!! നിന്റെ ഒരു കാര്യം.. വിട്ടില്ലേ?? "
ഞാ: "വിട്ടെടെ .. ഇത് ഒരു രസം.. പിന്നെ എന്റെ ഭാര്യ ആള് ജോളിയാ.. അത് നീ പേടിക്കണ്ട.. അവള്‍ക്കു പണ്ട് രണ്ടു ലൈന്‍ ഉണ്ടായിരുന്നു.. അവന്മാര് ഇപ്പോഴും കമ്പനിയാ.. ഞാനും അവളും കൂടെ അല്ലെ അവന്മാരുടെ ഭാര്യമാര്‍ക്ക് പണി കൊടുക്കുന്നത്.. ചിരിച്ചു ചിരിച്ചു ചാകും.. "
അം: "നിന്റെ ഭാഗ്യം അളിയാ.. ഇവിടെ ഒരെണ്ണം ഉണ്ട്.. ഞാന്‍ ഒരു വായി നോക്കിയാ എന്നാണളിയാ അവളുടെ വിചാരം.. നാല് പിള്ളേരുടെ അച്ഛനല്ലേ ഞാന്‍... ഒറ്റ ഇടി കൊടുത്താലോ എന്ന് വിചാരിക്കും..."
ധിം..!!!!
അം: "എന്നാലും അവളൊരു പാവമാടാ.. സ്നേഹം മാത്രേ അവളുടെ മനസ്സിലുള്ളൂ.. എന്നെ അവള്‍ക്കെന്തു കാര്യാ എന്നറിയോ?? ഇത് പോലൊരു ഭാര്യെ കിട്ടിയ ഞാന്‍ ഭാഗ്യവാനാടാ.. ഭാഗ്യവാന്.. "
ഞാ: "അവള് പുറകിലുണ്ടായിരുന്നല്ലേ .. ഹാ ഹാ.. നീ കിണിച്ചപ്പോഴേ വിചാരിച്ചു.. ഇന്ന് നിനക്കും കിട്ടും എന്ന്.. ഹോ.. ഇപ്പൊ എന്തൊരു സന്തോഷം.. മുതുകില്‍ തന്നെടെ കിട്ടിയത്.. "
അം: "വോ വോ .. തന്ന.. നല്ല പരിചയം ഉണ്ടല്ലേ... "
ഞാ: "ഓക്കേ അളിയാ.. മുപ്പതാന്തി അല്ലെ.. നമുക്ക് പോയിക്കളയാം.. ഇവളേം പയ്യനേം അങ്ങോട്ട് വിടാം.. "
അം: "എന്തിനു? ഡേ.. ഫാമിലി ട്രിപ്പ് ആണ് ... ഫുള്‍ ഫാമിലിയോടെ പോണം.. "
ഞാ: "എന്തോന്ന്?? ഇവനേം കൊണ്ട് പോകാനാ?? എന്റെ പോക്കറ്റ് കീറും.. നീ ഇവനെ വഹിച്ചോണം.. സമ്മതിച്ചാ.. "
അം: "നിനക്കൊന്നെ ഉള്ളൂ.. എനിക്കീ നാലിനേം കെട്ടിയെടുത്തോണ്ട് പോണം.. "
ഞാ: "അത് നേരത്തേ ആലോചിക്കണം.. നീ സെന്റി അടിക്കാതെ.. പോയിക്കളയാം.. നീ ഇരുപത്തൊമ്പതാന്തി ഇങ്ങു പോര് .. നമുക്ക് ഇവിടുന്നങ്ങു ഇറങ്ങാം.. "
അം: "ഡാ.. കോപ്പേ.. വണ്ടി പഞ്ചറാന്നു പറഞ്ഞത് നീ കേട്ടില്ലേ?? നീ ഇങ്ങു വാ നമുക്ക് ഇവിടുന്നു പോകാം.. "
ഞാ: "വരാം.. പക്ഷെ ഫുട്ബോള്‍ ഉണ്ടേല്‍ ടിവി വക്കരുത്. സമ്മതിക്കാങ്കി വരാം.. "
അം: " ഹി ഹി.... സമ്മതിച്ചു .. നീ വന്നേരു... "
ഞാ: "ശെരിയളിയാ.. അന്ന് കാണാം.. വയ്യ്"
അം: "വയ്യ്..."
അങ്ങനെ ഞങ്ങള്‍ രണ്ടു ഫാമിലികളും കൂടെ ഗോവയിലേക്ക് വച്ച് പിടിച്ചു..
ഞാ: "ചെറ്റേ.. ഫൈവ് സ്റ്റാര്‍ ഹോട്ടലാ. ??? എത്രയാകുമെടെ.. ??? "
അം: " ഒരു അമ്പതിനായിരം.. ജസ്റ്റ് ടു ഡെയ്സ്.. "
ഞാ: "എന്റെയമ്മചീ.... "
എന്റെ ഭാര്യയുടെ പേരു രേവതി .. അംബിയുടെ വാമഭാഗം നേഹ..
രേ: "ചേട്ടാ.. നാറ്റിക്കല്ലേ.. കാശ് ഞാന്‍ തരാം.. "
നേ: "എന്താ പ്രമോദേ.. ഇങ്ങനൊരു വിളി.. ഇത്രേം പിശുക്ക് വേണോ?? "
ഞാ: "എന്നാലും കാശ് എന്റേതല്ലേ, നേഹേ... "
രേ: "ആഹേം ..."
ഞാ:"നമ്മുടെതല്ലേ.."
അം: "നീ പേടിക്കാതെ.. നാരായണനോക്കെ വരുന്നുണ്ട്.. കാര്‍ഡ് വര്‍ക്ക് ചെയ്യുന്നില്ല എന്ന് കാച്ചിയേരു.. നമുക്കവനെ കൊണ്ട് കൊടുപ്പിക്കാം.. അവന് ജോലി കിട്ടീട്ടു ഒരു ട്രീറ്റ് പോലും നടത്തീട്ടില്ല.. "
നേ: "എന്നാലും വീട്ടില്‍ വരുമ്പോ അവന്റെ ഫുഡ് അടിക്കൊരു കുറവും ഇല്ല.. എന്റെ കുക്കിങ്ങിനെ പൊക്കി, ഫുഡും അടിച്ചിട്ട് പോകും.. "
രേ: "അവനൊരു പണി കൊടുക്കണം എന്ന് ഞാനും വിചാരിച്ചതാ.."
അങ്ങനെ ഞങ്ങളൊരു വിധത്തില്‍ അങ്ങെത്തിപ്പെട്ടു.. വേറാരും എത്തീട്ടില്ല..ഞങ്ങളാണാദ്യത്തേ വിരുന്നുകാര്.. ഇവന്മാര് രണ്ടു ദിവസത്തേക്ക് ഫുള്‍ ഹോട്ടല്‍ ബുക്ക് ചെയ്തേക്കുവാണ് ... രണ്ടു ഫുള്‍ ഡേ .. കമ്പ്ലീറ്റ് മലയാളീസ്.. ഹോട്ടലുകാര്‍ മുടിയും.. ഉറപ്പാ..
ക്ഷീണം കാരണം മുറികളിലെത്തി ഒരു ഉറക്കം പാസാക്കി.. സമയം എന്തായോ എന്തോ.. ഉച്ചക്കുള്ള ഫുഡ് മേശപ്പുറത്തിരിപ്പുണ്ട്.. രേവതി അവിടെ ബാല്കണിയില് ഇരുന്നെന്തോ വായിക്കുന്നു..
ഞാ: "ഡീ.. അവനെവിടെ?? "
രേ: "നെഹേടെ മുറിയിലുണ്ട്.. കഴിച്ചിട്ടാ പോയത്.. "
ഇവള് മിടുക്കിയാ.. എന്റെ അടുത്ത ചോദ്യം അവള് നേരത്തേ മനസ്സിലാക്കി.. ചുമ്മാതാണോ ഇവളെ ഞാന്‍ കെട്ടിയത്..
ഞാ: "ഡീ ... ഫുഡ് എടുത്തു വയ്യ്.. "
രേ: "മേശപ്പുറത്തുണ്ട്.. "
ചുമ്മാതാണ് കെട്ടിയത്.. അവള് എപ്പോഴും ഇങ്ങനല്ല കേട്ടോ... ബട്ട് ഇതൊരു രസം അല്ലെ..
ഞാ: "ഡീ.. വിളമ്പിത്താ... പ്ലീസ്... " (ഞാന്‍ കൊഞ്ചാന്‍ തുടങ്ങി.. ) "പ്ലീസ്.. "
രേ: "ഓ.. ഇങ്ങേരുടെ ഒരു കാര്യം.. ഉം.. ദാ വരുന്നു.. "
ഇതൊക്കെ ഈ വേലായുധന്റെ ഓരോ നമ്പര്‍ അല്ലെ.. "ഹിഹി.."
പെട്ടെന്ന്.. വാതിലില്‍ യേതോ ഒരുത്തന് മസ്സില് കളിക്കുന്നു..
ഞാ: "ചവിട്ടാതെടെ.. ആരാ?"
അം: "ഞാനാ.. തുറക്ക്.. "
അവള് വാതില്‍ തുറന്നു.. അംബി പിള്ളേരെ പോലെ നിക്കറും ഇട്ടോണ്ട് മുറീല് ഓടിക്കേറി വന്നു..
ഞാ: "എന്തോന്നെടെ ഇത്.. വല്ല.. പാന്റും ഇടെടെ.. "
അം: "ഇതാ സ്റ്റൈല്‍.. ഇന്നാ.. നീ ഇതിട്.. പെട്ടെന്ന് വാ.. ടീംസ് ഒക്കെ വന്നു തുടങ്ങീട്ടുണ്ട്.. നമ്മുടെ ഫ്ലോറില്‍ അന്‍സു എത്തി.. ആഷ്കി എത്തി.. മൊട എത്തി.. സക്കുവും ജിനോയും ദര്‍ശനും റോബിനും വൈകുന്നേരം ആകും.. മോളില് നാരായണനും ഓജസും നിര്‍മലും ജുനൈദും വിഷ്ണുവും, ഹാഷിയും, അബ്ദു, അജേഷ്, ഹരിണ്‍ ഒക്കെ എത്തീട്ടുണ്ട്.. ബാലു, രാകേഷ്, സാഗര്‍, അയ്യര്‍ , ജോസഫ്, വിന്നി, അല്വിന്, സരസു, ലത്തു, സച്ചിന് അവന്മാര് ഒക്കെ അപ്പുറത്തെ സൈഡിലാ.. ബാല്കണീന്ന് നോക്കിയാല്‍ കാണാം.. എം എച്ച് ടീംസ് ബാലുന്റെ ഫ്ലോറിന്റെ മുകളില്‍.. ആനന്ദും കിഷോറും ടോമിയും ദിബിനും ലിബിനും അച്ചായനും, സന്ദീപും, ഡി എം പി യും, ഒക്കെ നാരായണന്റെ മോളിലത്തെ ഫ്ലോറില്‍.. അങ്ങനെ എല്ലാരും വൈകുന്നേരം അല്ലേല്‍ രാത്രി ആകുമ്പോ ഇവിടെത്തും.. അളിയാ.. ഒരു ആവേശം വരുന്നളിയാ.. "
ഞാ: "അത് പുത്തരിയല്ലല്ലോ.. ഇത്രേ ഉള്ളോടെ.. "
രേ: "അംബി .. ചേട്ടന് ചോദിച്ചത് മനസ്സിലായില്ലേ?? പെണ്പിള്ളേര് എവിടാണെന്ന്... അല്ലെ ചേട്ടാ... "
ഞാ: "എന്റെ ചക്കരെ.. നീ എന്റെ ഭാര്യ തന്നെ.. എടീ നീ കഴിച്ചോ?? വാ ഇരുക്ക്.. ഞാന്‍ വാരി തരണോ? "
രേ: "ഇനി രണ്ടു ദിവസം നമ്മളെ ഓര്മ കാണോ ആവോ?? "
ഞാ: "ഞാന്‍ മറക്കുവാണേല് നീ ഓര്‍മിപ്പിക്കു.. ഒക്കെ?? നീ എന്റെ ചക്കുടു അല്ലേ.. "
രേ: "ഞാന്‍ നേഹേടെ അങ്ങോട്ട് പോകുവാ.. എനിക്ക് ആരേം പരിചയമില്ലല്ലോ.. കഴിച്ചിട്ടാ പാത്രം അവിടെ മാറ്റി വെച്ചേക്കണം കേട്ടോ.."
ഞാ: "ഒറ്റ ദിവസം കൊണ്ട് നീ എല്ലാത്തിനേം കയ്യിലെടുക്കൂലെ.. നീ ആരാ മോള്.."
രേ: "ഉം.. മതി മതി.. കഴി കഴി.. "(ചിരിച്ചോണ്ട് അവള് ഇറങ്ങിപ്പോയി..)
അം: "ഡാ .. എല്ലാം വരുന്നുണ്ട്.. ഫുള്‍ ടീംസ്.. ഞാന്‍ കരുതീല ഇങ്ങനെ പറ്റുമെന്ന്.. "
ഞാ: "ഡേ.. ഞാന്‍ അങ്ങ് സെന്റി ആയാലോ?? ഒരു ജാടക്ക്.. "
അം: "അത് നീ എന്ത് വേണോ ചെയ്യ്. ഞാന്‍ ആഷ്കിയുടെ മുറിയില്‍ കാണും.. നീ വേഗം ഇതും ഇട്ടോണ്ട് വാ.. "
ഞാ: "ഇത് വേണോടെ?? "
അം: "അത് നിന്റെ ഇഷ്ടം.. പക്ഷെ ജട്ടിയും ഇട്ടു ഇതിലെ നടന്നാ നല്ല വൃത്തികേടായിരിക്കും.. "
ഞാ: "അനിയന് തമാശിച്ചതാണാ ?.. നീ ചെല്ല്.. ഞാന്‍ എത്തിയേക്കാം.. ആ മൊട തിന്നാന്‍ വല്ലോം കൊണ്ട് വന്നിട്ടുണ്ടേല്‍ തീര്ക്കല്ല്.. ഞാന്‍ ഇപ്പൊ എത്തും.. "
അംബി പോയതും ഫുഡ് വലിച്ചു കേറ്റാന്‍ തുടങ്ങി.. എന്തോ.. പഴയ ആര്‍ത്തി ഇപ്പൊ ഇല്ല.. എല്ലാരെയും വീണ്ടും കാണുന്നതിന്റെ ഒരു ഇതായിരിക്കും.. ഇതില്‍ ചുരുക്കം ചിലരെ ഒഴിച്ച് ബാക്കി ഉള്ളവരെ പത്തില്‍ കൂടുതല്‍ വര്‍ഷങ്ങള്‍ക്കു ശേഷമാണ് കാണുന്നത്.. എല്ലാം എങ്ങിനെയാണോ ആവോ.. ഇടക്കൊക്കെ എല്ലാരെയും വിളിക്കാറുണ്ടെങ്കിലും ഇങ്ങനെ ഒന്നിച്ചു കണ്ടിട്ടെത്ര നാളായി.. അംബിയേ ഇടക്കൊക്കെ ചീത്ത വിളിക്കുമെങ്കിലും, അവനോ ജോസെഫോ അല്വിനോ ഒക്കെ വിചാരിച്ചാലേ ഇത് പോലെ ഒക്കെ ചെയ്യാന്‍ ആകൂ.. നന്നായി.. ഇപ്പൊ എല്ലാരും എന്ത് കൊലമാണോ ആവോ.. എന്തൊക്കെ പോക്രിത്തരങ്ങള്‍ ചെയ്തിരിക്കുന്നു ഇവരുടെ കൂടെയും ഇവരോടും.. രസമായിരിക്കും..
പാത്രവും ബാക്കിയുള്ള ഭക്ഷണവും ഒരു വശത്തേക്ക് മാറ്റി വെച്ചു.. അംബി കൊണ്ട് വന്ന നിക്കറെടുത്തിട്ടു.. കുഴപ്പമില്ല.. വയറു ലേശം കൂടുതലാണ്.. ലേശം അകത്തേക്ക് വലിച്ചു.. കണ്ണാടിയില്‍ നോക്കി.. കൊഴപ്പില്ല.. ഷേവ് ചെയ്യണോ?? വേണ്ട.. കുറ്റിത്താടിയാണ് സ്റ്റൈല്‍.. രേവതിയുടെ ബാഗ് തുറന്നു സ്പ്രേ എടുത്തു ഒരടി അടിച്ചു.. മതി.. പണ്ട് വേരുകളില്‍ രഘു പറഞ്ഞ പോലെ, "ടെന്‍ മണീസ് കൊടുത്തു സ്പ്രേ അടിച്ചാല്‍ ഫോര്‍ പീപിള്‍സ് അറിയണ്ടേ.." ഇതീ ഹോട്ടല്‍ മുഴുവന്‍ അറിഞ്ഞോളും...
അങ്ങനെ പതുക്കെ ഇറങ്ങി.. ആഷ്കിയുടെ മുറിയിലേക്ക് പോണോ?? വേണ്ട.. അവന്മാര് സംസാരിക്കട്ടെ.. പതുക്കെ.. ഒരു വശത്തൂടെ ഇറങ്ങി.. ഹോട്ടലിന്റെ സ്വന്തം ബീച്ചിലേക്ക് നടപ്പ് തുടങ്ങി..
PS : അടുത്ത ഭാഗത്തിലേക്കുള്ള വഴി.. ക്ലാസ്സ്മേറ്റ്സ് - 2
nammal annu poya athe sthalathayerunno ee get2gether..........
ReplyDeleteninnem vechoru scene njaan plan cheyyunnundu..
ReplyDeletenee: "chettathiyamme.. chettathiyamme.. "
re: "aaraadaa ninte chettathiyamma?? "
nee: "chettathiyamme.. ithu njaanaa njaan.."
re: "njaano??"
nee: "njaan anu praveenaa... anu praveen"
othu vannaal njaan idaam.. ok??
makkale makkale ningade ilayachan vannada...makkale
ReplyDeleteSo far the best..I meant the best blog here in Malayalam :) kudos
ReplyDeletehashiiiii... :D ente thala idichaliyaa... pongi pongi poyi fanil thatti....
ReplyDeleteninakku maathre ullooo aliyaa shudha kalayodu bahumaanam... baakki commentidaathavarkkokke valla MT-yo Thakazhiyo okke sheriyaakoo...
evidennu kittiyeda a kala... vallidathum veena.. alle valla vettum konda.. ninte chalu kettu vettithayirikkum :D
ReplyDeletea chirava dialog enikku isthapettu
ReplyDeletesthreekalkku aa dialogue athra pidichilla ennaanu praathamika kandeththal.. :D
ReplyDeletesambhavam full chalu aanelum kollam...eppoye bhav kariagal fix cheythapol unde..........
ReplyDeleteangane thonni alle?? yes.. ellaaam valare planned aanu..
ReplyDelete