കഴിഞ്ഞ ഭാഗത്തിലേക്കുള്ള വഴി.. (ക്ലാസ്സ്മേറ്റ്സ്-7)
മെല്ലെ വാതില്‍ തുറന്നു.. ഹോ.. കാണേണ്ട കാഴ്ച തന്നെ.. അറുപത്താറു പെണ്പിള്ളേര് കൂട്ടം കൂടി വാചകമടി.. സൌണ്ട് എനര്‍ജിയില്‍ നിന്നും കറണ്ട് ഉണ്ടാക്കാന്‍ പറ്റീരുന്നേല് ഇന്ത്യ എന്നേ സ്വയം പര്യാപ്തത നേടിയേനെ.. മണ്ടന്‍ ശാസ്ത്രജ്ഞന്മാര്...
പെട്ടെന്ന് അന്തരീക്ഷം മൂകമായി കാണപ്പെട്ടു.. എന്റമ്മേ.. അതുങ്ങള് നമ്മളെ കണ്ടു.. എല്ലാത്തിന്റെം കയ്യില്‍ കത്തി.. ഓടിയാല്‍ രേക്ഷപ്പെടാം.. ഓടണോ??
"ഡാ.. ബോണ്ടാ... "
ഞ: "ബോണ്ട നിന്റെ കെട്ടിയോന്.. യുവര്‍ ഹസ്ബെന്റ്..."
പ്രവി: "ഇത് ഞാനാടാ.. "
ഞ: "അതോണ്ട്? വട്ടപ്പേര് പരസ്യമായിട്ടാണോ വിളിക്കുന്നെ??? നീ അങ്ങ് തടിച്ചു പോയല്ലോടീ പെണ്ണെ.. "
പ്ര: "പോടാ.. "
രേവതി ദൂരെ നിന്നൊന്നു നോക്കി.. കണ്ണ് കൊണ്ട് "ഇതൊക്കെ എന്ത് തടി.. എന്റെ ചക്കരെടെ അല്ലേ തടി.. " എന്ന് കാണിച്ചു.. മനസ്സിലായില്ലെന്ന് തോന്നുന്നു.. അവള് അടങ്ങി..
അന്: "ഡാ.. നിന്റെ ലവനെ അവിടെങ്ങും കണ്ടില്ലല്ലോ.. വന്നില്ലേ?? "
പ്ര: "വന്നല്ലോ.. പിള്ളേരുമായി നടക്കുവായിരിക്കും.. അവന്മാര്ക്ക് ഇന്ത്യ ഇഷ്ടമല്ല.. ഇവിടെ ഫ്രണ്ട്സ് ഇല്ലത്രെ.. സൊ.. ചേട്ടന് അവരെയും കൊണ്ട് നടക്കുവായിരിക്കും.. "
മൊട(രഹസ്യമായി ) : "ഡാ.. ഇതില്‍ വീഡിയോ ഏതാന്നു എങ്ങനെ കണ്ടു പിടിക്കും?? എല്ലാം ഒന്ന് പോലിരിക്കുന്നു.. "
ഞാ: "വാ തുറന്നു ഒന്ന് ചിരിക്കെടെ.. ദാ ഇത് പോലെ.. ഹാ ... ഹാ.. ഹാ..."
ഇത്രേം കഴിഞ്ഞില്ല.. മുറിയുടെ ഒത്ത നടുക്ക് നിന്നു അമ്പലത്തില്‍ മണിയടിക്കും പോലൊരു ചിരി..
ഞാ: "ദോണ്ടേ... അത് തന്നെ വീഡിയോ.. നിനക്കവളുടെ സ്വഭാവം അറിയില്ലേ.. തുമ്മിയാ ചിരിക്കുന്ന ടീം അല്ലേ.. ഫൂള്‍... അവളല്ല.. നീ.. "
മൊട പതുക്കെ വിദ്യയുടെ അടുത്ത് പോയി സംസാരം തുടങ്ങി.. മെല്ലെ ചുറ്റും കണ്ണോടിച്ചു.. ദേണ്ടെ. മെര്ലിന്..
ഞാ: "ഹല്ലോ.. മെര്ലിന്.. എന്തൊക്കെ ഉണ്ട്? സുഖം അല്ലേ?? കോളേജ് വിട്ടിട്ടു ഒരു വിവരോം ഇല്ലല്ലോ.. താന്‍ ഫസ്റ്റ് യിയറില്‍ തന്നില്ലേ ആ ബൊമ്മ.. മറ്റേ ക്യുപിട് ബൊമ്മ.. അതിപ്പോഴും എന്റെ ഉണ്ട്.. "
അന്: "സ്റ്റുപ്പിട് ബൊമ്മയാ ?? "
ഞാ: "സ്റ്റുപ്പിട് അല്ലെടെ.. ക്യുപിട് .. ഗോഡ് ഓഫ് ലവ്.. " (ഇത്രേം പറഞ്ഞു ഇളിച്ചു കാണിച്ചു.. )
മെര്: "സുഖമാണ് പ്രമോദ്.. "
എവിടുന്നോ വളരെ ചൂടേറിയ രെശ്മികള്‍ എന്റെ കയ്യില്‍ വന്നു പതിച്ചു.. ഇതെവിടുന്നു?? അടുപ്പത്ത് വല്ലോം വെച്ചേക്കണാ.. നോക്കുമ്പോ എന്താ.. രേവതിയുടെ തീവ്ര ദൃഷ്ടി എന്റെ മേത്താണ്..
ഞാ: "പക്ഷെ.. അതിന്റെ അപ്പുറത്ത് ഒരു വലിയ ബൊമ്മയുണ്ട്.. അതാണ് എനിക്കേറ്റവും ഇഷ്ടം.. എന്റെ രേവതി എനിക്ക് മേടിച്ചു തന്നതാണ്.. അല്ലേടി..??? ദോ നിക്കണ കണ്ടാ.. കള്ളി.. എന്റെ എല്ലാം എല്ലാമായ രേവതി.. " (അവടെ ഭാവം കണ്ടാല്‍ അറിയാം... ഏറ്റില്ല.. )
അന്: "അതേതു ബൊമ്മ.. "
ഞാ: "പുറത്ത് എറങ്ങട്ട്.. വ്യക്ത്തമായി പറഞ്ഞു തരാം.. "
നോക്കുമ്പോള്‍.. അതോ ദൂരെ ഒരു പെണ്ണ് സ്വന്തം ബാഗില്‍ നിന്നും കത്തിയെടുക്കുന്നു , അരിയുന്നു.. ശെടാ.. ഇത് നമ്മുടെ സിനാറ അല്ലേ..
ഞാ: "അല്ല.. ഇതാര് സിനാറയോ... അവിടുന്നൊരു ഗ്ലാസ് വെള്ളമിങ്ങെടുത്തേ.. "
സി: "തനിക്കു സ്വന്തമായി ഒരു വൈഫ് ഇല്ലേ.. അതിനോട് പറ.."
ഞാ: "നിനക്കൊരു മാറ്റോം ഇല്ലല്ലോടി കൊച്ചെ.. "
സി: "എന്തൊരു വാചകമടി .. എന്തൊരു ചളു.. നിനക്കും ഒരു മാറ്റോം ഇല്ല..".. ചെറിയ വടിയായിരുന്നല്ലോ ... പക്ഷെ കൊണ്ടപ്പോ ഒലക്കേടെ ഫീല്‍..
രേവതി വെള്ളം കൊണ്ട് വന്നു.. കുടിച്ചു.. വീണ്ടും പരതാന്‍ തുടങ്ങി..
പെണ്ണുങ്ങടെ ഇടയില്‍ ഒരു ചെറുക്കന് ഇരുന്നു മണി മണി പോലെ സംസാരിക്കുന്നു.. ശെടാ ഇവനാരെടാ.. മൊടയാണോ?? അല്ലല്ലോ.. മൊട അവിടെ വിദ്യയുമായി സംസാരിക്കുവല്ലേ... ഇതാര്?? ങേ?? അനില.. അവള് പിന്നേം മുടി വെട്ടിയാ??
ഞാ: "എടീ.. മൊട്ടച്ചീ.. "
തമിഴില്‍ തെറി വര്‍ഷം..
അനി: "യാര്ടാ അത്?? അയോഗ്യ പയലേ.. "
ഞാ: "എടേ അനസൂ.. പയല് തിരുവനന്തപുരം അല്ലെടെ?? "
അനി: "പിച്ചി പോടുവേന്‍ പിച്ചി.. "
ഞാ: "അത് നീ എന്ന വേണാലും പോട്.. പിച്ചിയാവത് മുല്ലയാവത്.. അത് യേന്‍ ഇങ്ക പെസുരേന് നീ?? അതെല്ലാം പേസ കൂടാത്.. "
അന്: "അളിയാ.. വന്‍.. ഇത് എപ്പോ പഠിച്ചെടേ .. ??"
ഞാ: "അതൊക്കെ ഉണ്ട്.. നീ ആരടുത്തും പറയല്ല്.. പണ്ട് ഗില്ലി പടത്തില്‍ പ്രകാശ് രാജ് അടിച്ച ഡയലോഗ് ആണെടെ ഇത്.. "
അനി: "ഹൈ ഡാ.. സോറി.. ഞാന്‍ കണ്ടില്ലായിരുന്നു... "
ഞാ: "നിന്റടുത്തു അപ്പഴേ പറഞ്ഞു.. വെളിച്ചത്തോട്ടു നീങ്ങി നിക്കാന്‍.. നിന്നെ അവള്‍ക്കു കാണാന്‍ പറ്റണില്ലാന്നു.. "
അന്: "പോടാ കോപ്പേ.. "
അന്: "ഡാ.. എത്ര നാളായി കണ്ടിട്ട്.. എന്ത് പറ്റി മുടി വീണ്ടും വെട്ടാന്‍..? "
അനി: "ഇറ്റ്സ് വെരി ഹോട്ട് ഇന്‍ യു എസ് ... സൊ ഐ കട്ട് മൈ ഹെയര്‍.. "
ഞാ: "ഐ കട്ട് മൈ ഹെയര്‍ എന്ന് പറഞ്ഞാല്‍.. അവള് തന്നെ വെട്ടിയെന്നാ?? "
അന്: "യു എസ് അല്ലേ.. ബാര്ബര്മാരോന്നും കാണൂലായിരിക്കും.. വെരി റിച് കണ്ട്രി യു നോ? "
ഞാ: "തന്നെ??? "
അന്: "വോ.. "
അന്: "ഡാ.. മക്കളൊക്കെ എന്ത് പറയുന്നു..?? നിന്റെ ഹസ്ബന്റ്? "
അനി: "ഡാ.. പുള്ളിക്കാരന് അവിടെ ഒരു ലീഡിംഗ് കമ്പനിയുടെ ഡയറക്ടര്‍ ആണ്.. മക്കള്‍.. രണ്ടു പെണ് കുട്ടികളാ.. മൂത്തത് അല്‍ക്ക.. "
ഞാ: "ഉല്‍ക്കയാ.. യു മീന്‍ മീറ്റിയോര്‍??"
മൊട: "ഇരുന്നു കേള്‍ക്കെടാ.. നീ മണ്ടനാണോടാ.. കഷ്ടം തന്നെ.. മീറ്റിയോറയിറ്റു ആണ് ഉല്‍ക്ക.. " (മൊട വാചകമടി കഴിഞ്ഞു തിരിച്ചെത്തി )
അനി: "രണ്ടാമത്തവള്‍ അനാമിക.. ഇവിടെ ഉണ്ട്... "
ഇത്രേം പറഞ്ഞിട്ട് അവളും അന്‍സലും കൂടെ ഒരു മൂലയ്ക്ക് പോയിരുന്നു വാചകമടി തുടങ്ങി.. വീണ്ടും ഞാന്‍ ചുറ്റും നോക്കാന്‍ തുടങ്ങി.. അതാ.. ധന്യയും ബിനിതയും കൂടെ നിന്നു വാചകമടി തകൃതിയായി നടക്കുന്നു..
ഞാ: "ഹെലോണ്.. അറിയോ.. "
രണ്ടു പേരും ചിരിച്ചു കാണിച്ചു.. മനസ്സിലായിക്കാണുമായിരിക്കും..
ഞാ: "ദുബൈയില്‍ നിന്നും എപ്പോ എത്തി?? "
ബിനി : "രണ്ടു ദിവസം മുന്നേ എത്തി.. നാട്ടിലായിരുന്നു.. "
ദൂരെ ഒരു പെണ്ണ് നിന്നു അവിടെ കൂടിയ കൊറേ ജുനിയേഴ്സിനു കുക്കിംഗ് ക്ലാസ്സ് എടുക്കുന്നു.. ക്രാഷ് കോഴ്സ്.. ആളെ പിടികിട്ടി.. ആപ്സ് എന്ന വട്ടപ്പെരില്‍ അറിയപ്പെട്ടിരുന്ന അപര്‍ണ.. ഹോ.. ഞാന്‍ ആദ്യം കരുതി അതൊരു ഭരണി ആണെന്ന്. കൈ അനക്കിയപ്പോ അല്ലേ പിടികിട്ടിയെ ആളാന്നു.. ശോ.. ഇങ്ങനേം വണ്ണം വെക്കോ?? വെറുതേ പ്രവിയെ കളിയാക്കി..
ഞാ: "എടി.. തടിച്ചീ.. "
അപര്‍ണ എന്നെ ഒന്ന് നോക്കി.. പിടിച്ചു തിന്നോ?? റിസ്ക് എടുക്കണ്ട..
ഞാ: "കളിയാക്കിയതാ കേട്ടോ... "
മൊ: "ഹായ്.. അപര്‍ണ.. എന്തുണ്ടെടോ വിശേഷം?? എപ്പോ എത്തി.. "
അപ: "ഹൈ.. വിനീത്.. ഞാന്‍ ഇന്നലെ രാവിലെ എത്തിയെ ഉള്ളൂ.. ഹസ്ബന്റിനു ലേശം തിരക്കുണ്ടായിരുന്നു.. പുള്ളി ഇന്ന് രാവിലെ എത്തിയല്ലോ.. ഫ്രാന്‍സില്‍ നിന്നുള്ള മോര്‍ണിംഗ് ഫ്ലൈറ്റില്‍ എത്തി.. "
മൊ: "മോളോ? "
അപ: "അവള് അവിടെ നിന്നു കളിക്കുന്നുണ്ട്.. "
അതിനിടയില്‍ ഹസ്ന അത് വഴി ഒരു പ്ലേറ്റില്‍ ആപ്പിളും കൊണ്ട് പോയി.. പോകുന്ന പോക്കില്‍ അതില്‍ നിന്നും ഒന്ന് പൊക്കി.. അവള് കയ്യിലിരുന്ന തടി സ്പൂണ്‍ കൊണ്ട് തലയില്‍ ഒരു അടി തന്നു..
ഞാ: "ആ.. ഇക്കയെ കണ്ടില്ലല്ലോ ഹസ്നാ.. "
ഹ: "ഇക്കയും ആല്‍വിനും ടീമും കൂടെ പിള്ളേര് സെറ്റിനെയും കൊണ്ട് രാവിലെ പോയി.. അതല്ലേ ഇവിടെ ഇത്തരം ഒച്ച കുറവ്.. "
പയ്യെ തന്നെ.. ഇത്രേം ഒച്ച ഉണ്ടാക്കുന്ന നിങ്ങള്‍ക്ക് പിള്ളേരെ കുറ്റം പറയാന്‍ എന്തവകാശം??... ചോദിച്ചില്ല..
മുഫ്ഫാസില ദൂരെ നില്‍പ്പുണ്ട്..
ഞാന്‍ : "ഹലോ.. ജര്‍മ്മന്‍ ഷെപ്പേര്‍ഡ്.."
മുഫ്ഫ്: "അയ്യോ.. അങ്ങനെ വിളിക്കല്ലേ.. എന്തിനാ അങ്ങനെ വിളിക്കുന്നെ..?? "
ഞാന്‍: "ഒരു കോമഡി അടിച്ചാലും മനസ്സിലാകൂലെ?.. ('നിന്റെ മാത്രം പ്രശ്നം അല്ല'.. എന്ന് മനസ്സില്‍ മന്ത്രിച്ചു..) "
അപ്പോള്‍ അപ്പുറത്ത് കൂടി ക്ലാസ്സിലെ സുന്ദരി എന്ന് ആണുങ്ങളുടെ ഇടയില്‍ അറിയപ്പെട്ടിരുന്ന ശാന്തി നടന്നു പോയി.. പേര് ശാന്തി എന്നാണേലും ആണുങ്ങളുടെ മനസ്സില്‍ ഇവള് പടര്‍ത്തിയിരുന്നത് അശാന്തി ആണെന്നാണ് വയ്പ്പ്..
ഞാ: "ഹലോ.. ശാന്തീ.. എന്തുണ്ടെടോ വിശേഷങ്ങള്‍? സുഖം അല്ലെ?? നിന്റെ കല്യാണം നടന്നതൊന്നും അറിഞ്ഞേ ഇല്ലല്ലോ.. പുള്ളിക്കാരന് വന്നില്ലേ?? "
ശാ:"സുഖാ. വന്നിട്ടുണ്ട്.. പുറത്തെവിടെയോ ഉണ്ട്.. നിനക്ക് സുഖമല്ലേ..?"
ഞാ: "ഹോ നിനക്കെങ്കിലും ചോദിക്കാന്‍ തോന്നിയല്ലോ.. സുഖമാണെടോ.." (ഇന്ന് പോയി ലവന്മാരോടൊക്കെ പറയണം.. ശാന്തി എന്നോട് സുഖമല്ലേ എന്ന് ചോദിച്ചു.. ഹഹഹ..)
ഞാ: "എടൊ.. ഒരു ബംഗാളി കക്ഷി ഇല്ലായിരുന്നോ? എവിടെ?? മറ്റേ കാലാപാനി ടീം.. "
ശാ : "അഗ്നിപര്ണ? വന്നല്ലോ.. നീലൂ... "
അഗ്നി :"ഹൈ.. ഹൌ ആര് യൂ? "
ഞ: "ഫൈന്‍.. വാട്ട് എബൌട്ട് യൂ? "
അഗ്നി: "ഫൈന്‍.. "
അതും പറഞ്ഞു അവള് പോയി.. മൊട അപര്‍ണയുമായി കത്തി വെക്കുന്നു.. അന്‍സു അനിലയുമായും..എല്ലാരെയും ഒന്ന് കൂടി നോക്കി.. ഇനി എന്ന് കാണുമോ എന്തോ..
ശെടാ ഇതൊരുമാതിരി ബോബനും മോളീലെയും പട്ടീടെ അവസ്ഥ ആയല്ലോ.. പണ്ടത്തേ ഒരു വേലയാണ്.. കോളേജില്‍ പഠിക്കുമ്പോള്‍ ഉപയോഗിച്ചിരുന്ന ഒരു ഐറ്റം.. മെല്ലെ എണീറ്റ് പുറത്തേക്കിറങ്ങി.. മൊബൈല്‍ എടുത്തു രണ്ടിനും ഓരോ മെസ്സേജ് അയച്ചു..
ഒരു മിനിറ്റ് തികച്ചായില്ല.. അണ്ണന്മാര് രണ്ടും ഓടി എന്റെ പുറകിലെത്തി..
ഞ: "എന്തുവായിരുന്നെടെ.. എന്തോന്നിത്ര സംസാരിക്കാന്‍?? മണിക്കൂര്‍ ഒന്നായല്ലോ.. "
അന്‍സുവും മോടയും : "അത് വിട്.. സംഭവം എവിടെ?? "
ഞാ: "സംഭവോ? എന്ത് സംഭവം? "
അവര്‍: "നീ അല്ലെ അയച്ചതു .. ഒരു മാരക പീസ് ബീച്ചില്‍ നില്‍ക്കുന്നെന്ന്.."
ഞാ: "അത് എന്നെ തന്നാടാ ഉദേശിച്ചേ.. "
അവര്‍: "ഭാ!! കോപ്പേ.. ചെറ്റേ.. ഇടിയെടാ ഇവനെ.. ".. രണ്ടും കൂടി എന്റെ മുതുകില്‍ ചാംബാന് തുടങ്ങി...
ഒരു മാരക പീസ് ,...എനിക്കങ്ങു പിടിച്ചുകെട്ടോ ...
ReplyDeleteനിങ്ങള്‍ പണ്ടേ പുലിയല്ലേ ,... Nice..!
yes.. Tiger!! Venel njaan onnu alaraaam.. nee kaelkkuvaanel parayanam.. .................. Kaettaa??? :D
ReplyDeleteangane kathayillenkilum nee adi ettu vaangiyallo :)
ReplyDeleteninakk adi parcel varaanulla oru platform aanu undakki ittirikkunath.. adutha blogile climaxum koodi vaayikumbol aaa parcel kittum... :)
ReplyDelete[:D].............nic story......bt last dialogue vendayerunnu........oru charakku vannekunnu.......ayyaaaaa
ReplyDelete@g3 and balu.. :D :D
ReplyDelete@pravi enthu? pidichille??
@sagar mm.. thannu.. oru bomma.. asooyappettittu kaaryamilla.. soundaryamillaaima is the new soundaryam.. :D